Beautiful Sree Chamakkavu Bhagavathi Kshethram Vellur – 2020

Sree Chamakkavu Bhagavathi Kshethram Vellur Story In Malayalam – ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രം വെള്ളൂർ


Sree Chamakkavu Bhagavathi Kshethram Vellur: നമ്മുടെ ചാമക്കാവ് അമ്പലത്തിന്റെ ഐതിഹ്യം എന്താണെന്നു നോക്കാം
ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദൈവമാണ് തിരുവർക്കാട്ടു ഭഗവതി. ഈ ദേവിയെ അവിടെ പ്രതിഷ്ഠിക്കാൻ ഇടയായ കഥ ഇങ്ങനെ ആണ്.


 Sree Chamakkavu Bhagavathi Kshethram


ഇതിനു മാടായിക്കാവുമായി ഒരു ബന്ധമുണ്ട്. പണ്ട് ഒരു മഹാ ബ്രാഹ്മണ പണ്ഡിത ശ്രേഷ്ടൻ ഉണ്ടായിരുന്നു അദ്ദേഹം മൂകാംബികയിൽ ദർശനത്തിനു പോകാൻ തീരുമാനിച്ചു വീട്ടിൽ നിന്ന് യാത്ര തിരിച്ചു. പക്ഷെ വഴിമധ്യേ അദ്ദേഹം കൊടൂരമായി ആക്രമിക്കപ്പെട്ടു.

മൃതപ്രായനായ അദ്ദേഹം രക്ഷപെടാനാകാതെ അവിടെ തന്നെ കിടന്നു. അതിനു ശേഷം അതുവഴി വന്ന പെരിയോട് നായർ അദ്ദേഹത്തിനെ വളരെ അപകടാവസ്ഥയിൽ കിടക്കുന്നതായി കണ്ടു. പെട്ടെന്ന് തന്നെ അദ്ദേഹം ആ മഹാബ്രാഹ്മണനെ അവിടെ നിന്നും സ്വന്തം വീട്ടിൽ കൊണ്ട് പോയി തനിക്കറിയാവുന്ന ചികിത്സകൾ നൽകി ജീവൻ രക്ഷിച്ചെടുത്തു.

ആക്രമണത്തിൽ ബോധം നഷ്ടപെട്ട ആ ബ്രാഹ്മണ ശ്രേഷ്ഠനു ബോധം തിരിച്ചു വന്നപ്പോൾ. മുറിവും ചതവും ഉണങ്ങുന്നതിനു ആവശ്യമായ ഒറ്റമൂലികൾ നിർദ്ദേശിച്ചു കൊടുത്തു എന്നിട്ടു അദ്ദേഹത്തോട് മാടായിപാറയിൽ പോയി ഭജനമിരിക്കാൻ പറഞ്ഞു കൊടുത്തു. തന്റെ ജീവൻ തിരിച്ചു കിട്ടാൻ അവിടെയുള്ള ദൈവ ചൈതന്യമാണെന്നും ദേവിയെ പൂജിക്കാനായി മാടായിക്കാവിൽ ഭജനമിരുന്നു.

ആ മഹാപണ്ഡിതന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ദേവി, തിരുവർക്കാട്ടു ഭഗവതി അവിടെ പ്രത്യക്ഷപെട്ടു. അദ്ദേഹത്തിന്റെ ഓലക്കുടയുടെ പുറത്തായി ഇരുന്നു. പിന്നീട് വെള്ളൂരിലെത്തിയ അദ്ദേഹം അവിടെയുള്ളവർക്കൊക്കെ ദേവി ദർശനം നൽകാൻ സാധിച്ചു.

പിന്നീട് ഒരു പ്രശ്നം വെച്ചപ്പോളാണ് അവിടെ ദേവി ചൈതന്യം നില നില്കുന്നുണ്ടെന്നും അവിടെ ദേവിക്ക് ഒരു ക്ഷേത്രം പണികഴിപ്പിച്ചു ദിവസ പൂജകൾ നടത്തേണ്ടതുണ്ടെന്നും മനസ്സിലായത്. അങ്ങനെ അവിടെ ഒരു ക്ഷേത്രം പണികഴിപ്പിച്ചു തിരുവർക്കാട്ടു ഭഗവതി ദേവിയെ പ്രതിഷ്ഠിച്ചു.

ക്ഷേത്രത്തിനു ചുറ്റും ചാമ കൃഷി ചെയ്തതിരുന്നു. ചാമ വയലിൽ പ്രതിഷ്ഠിച്ചത് കൊണ്ട് പിൽക്കാലത്തു അത് ചാമക്കാവ് എന്നറിയപ്പെട്ടു. നാൽപതു ഏക്കർ സ്ഥലത്തായിട്ടായിരുന്നു ആദ്യം ക്ഷേത്രം സ്ഥിതിചെയ്തിരുന്നതു പിന്നീട് അത്. പിന്നീട് അവിടെ വിദ്യാലയമൊക്കെ വന്നു ഇപ്പോ അത് നാല് ഏക്കർ സ്ഥലത്തു പ്രകൃതി ഭംഗിയാർന്ന ചാമക്കാവിനുള്ളിൽ സ്ഥിതി ചെയ്യുന്നു.

കാവിനു നടുവിൽ സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ തികച്ചും ഒരു കുളിർമ നിറഞ്ഞ മനസ്സുമായി ഭക്തർക്ക് പ്രാർത്ഥിക്കാൻ പറ്റുന്ന ചുരുക്കം ചില അമ്പലങ്ങളിൽ ഒന്നാണ് ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രം.

പൂജകളും മറ്റു കർമങ്ങളും


ഇവിടെ ദിവസേന പൂജകൾ നടക്കാറുണ്ട്. പുലർച്ചെ അഞ്ചുമുതൽ ആരംഭിക്കുന്ന പൂജ രാവിലെ പത്തുമണി വരെയും വീണ്ടും വൈകുന്നേരം 5 . 30 നു പുനരാരംഭിച്ചിട്ടു രാത്രീ ഏഴര വരെ പൂജതുടരും.


ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടു എന്ന് പറയുന്നത് ചൊവ്വ വിളക്ക്, നിറമാല, ശർക്കര പായസം, രക്ത പുഷ്പാഞ്ജലി തുടങ്ങിയവയാണ്.


ഇവിടെ വർഷവും നടന്നു വരുന്ന തിരുവർക്കാട്ടു ഭഗവതിയുടെ തെയ്യം കാണാൻ വളരെ ദൂരെനിന്നു പോലും ഭക്തർ എത്താറുണ്ട്. ഭഗവതിയുടെ തിരുമുടി വളരെ നീളമുള്ള തീർത്തും അഭൂത പൂർവ്വമായതു കൊണ്ട് എല്ലാ വർഷങ്ങളിലും വളരെയേറെ ഭക്തജന തിരക്കാണ് ഉണ്ടാകാറുള്ളത്

എങ്ങനെ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരാം


ശ്രീ ചാമക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് നാഷണൽ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന വെള്ളൂർ സ്കൂൾ ബസ് സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്നും നൂറും മീറ്റർ സ്കൂളിലേക്കുള്ള റോഡിലൂടെ യാത്ര ചെയ്താൽ വടക്കു ഭാഗത്തേക്ക് തിരിയുക ഒരു അമ്പതു മീറ്റർ കഴിയുമ്പോൾ തന്നെ ക്ഷേത്രത്തിൽ എത്തുവാൻ സാധിക്കും

You May Also Like the Story of :-

  1. Kuttichathan Theyyam
  2. Gulikan Theyyam
  3. Pottan Theyyam
  4. Kathivanoor Veeran Theyyam
  5. Vishnumoorthy Theyyam
  6. Thottam Pattukal