Kandakoran Theyyam and Vairajathan Theyyam -2020

Kandakoran Theyyam – A Rare Form of Theyyam – Story In Malayalam

Kandakoran Theyyam
Kandakoran Theyyam

കണ്ടക്കോരൻ …ഒരു അപൂർവ തെയ്യം


കോട്ടത്ത് തേങ്ങ പറിക്കാനായി പോയ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ച് ദൈവക്കരുവായി മാറിയ കഥയാണ് കണ്ടക്കോരൻ തെയ്യത്തിൻ്റേത്.

കണ്ടോത്തെ തീയയുവാവായ കണ്ടക്കോരൻ തേങ്ങ പറിക്കാനാണ് ചെങ്ങൽ കോട്ടത്ത് പോയത്. തേങ്ങ പറിക്കുന്നതിനിടയിൽ കോട്ടത്തെ അന്തിതിരിയൻ ഒരു ഇളനീർ ചോദിച്ചു.

താഴ്ന്ന ജാതിക്കാരനായ നിനക്ക് തരാനല്ല ഞാൻ ഇളനീർ പറിക്കുന്നതെന്നാണത്രേ കണ്ടക്കോരൻ മറുപടി പറഞ്ഞത്. തൊട്ടടുത്ത നിമിഷം കണ്ടക്കോരൻ തെങ്ങിൽ നിന്നും വീണു മരിച്ചു.

പിന്നീട് ദൈവക്കരുമായി മാറിയ കണ്ടക്കോരനെ ചെങ്ങൽ കോട്ടത്ത് തെയ്യക്കോലം നൽകി കെട്ടിയാടിച്ച് ആരാധിച്ചു വരുന്നു. ഈ ഐതീഹ്യത്തെ അനുസ്മരിക്കും വിധം തെങ്ങിൽ കയറുകയും തേങ്ങ പറിക്കുകയും അവസാനം തെങ്ങിൽ നിന്നും വീണു മരിക്കുന്നതു പോലെ താഴേക്കു ഊർന്നു വീഴുകയും ചെയ്യുന്നതാണ് ഈ തെയ്യത്തിന്റെ രീതി

Temple: കോറോം ശ്രീ ചെങ്ങൽ കോട്ടം

കടപ്പാട് : Sajeesh Aluparambil


Vairajathan Theyyam

വൈരജാതൻ അഥവാ വീരഭദ്രൻ (തട്ടും തെയ്യം)

Vairajathan Theyyam


ശിവന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ടു പിതാവായ ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ പോയ സതീ ദേവി അപമാനിതയാവുകയും യാഗാഗ്നിയിൽ ചാടി ആത്മഹൂതി ചെയ്യുകയും ചെയ്തതിനെ തുടർന്ന് കോപനം പൂണ്ട ഭഗവൻ ശിവൻ തന്റെ ജട പറിച്ചു നിലത്തടിച്ചപ്പോൾ ഉദ്ഭവിച്ച ഉഗ്രമൂർത്തിയാണ് വൈരജാതൻ (വീരഭദ്രൻ) എന്നാണ് വിശ്വാസം. വൈരജാതന്റെ വെള്ളാട്ടത്തെ തട്ടും വെള്ളാട്ടമെന്നും പറയും.

കോലധാരി ഷിബു നോണിക്കം

You May Also Like

  1. Kathivanoor Veeran Theyyam
  2. Pottan Theyyam
  3. Vishnumurthy Theyyam
  4. Gulikan Theyyam
  5. Kuttichathan Theyyam