Hemachala Lakshmi Narasimha Swami Temple Story 2024 – ഹേമചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം ഐതിഹ്യം

Hemachala Lakshmi Narasimha Swami Temple Story – തൊട്ടാല്‍ രക്തം ഒഴുകുന്ന നരസിംഹ വിഗ്രഹം, 4000 വര്‍ഷം പഴക്കം; അതീന്ദ്രിയ ലീലകള്‍ നിറഞ്ഞ ക്ഷേത്രം

Hemachala Lakshmi Narasimha swami temple

തൊട്ടാല്‍ രക്തം കിനിയുന്ന ഒരു വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? അതെ ഈ വിഗ്രഹം മനുഷ്യശരീരം പോലെ മൃദുലസ്വഭാവം കാണിക്കുന്നതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ മല്ലൂരിലുള്ള ഹേമചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ക്ഷേത്രത്തിലെ നരസിംഹ ഭഗവാന്റെ വിഗ്രഹം മനുഷ്യന്റെ തൊലി പോലെ മൃദുലമാണ്.

4000 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം കാലത്തിന്റെ പരീക്ഷണങ്ങള്‍ കടന്ന് ഇന്നും നിലകൊള്ളുന്ന ഒരു വിസ്മയമാണ്. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ ഒരു പര്‍വതത്തിന് മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമിയുടെ പ്രതിഷ്ഠ ഈ കുന്നിന്‍ മുകളില്‍ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതാണെന്നാണ് വിശ്വാസം. ഹേമാചലം നരസിംഹ സ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം…

ക്ഷേത്ര വിഗ്രഹത്തിന്റെ നിഗൂഢത

ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം ഇവിടത്തെ നരസിംഹ വിഗ്രഹമാണ്. ഏകദേശം 10 അടി ഉയരത്തിലാണ് പ്രതിഷ്ഠ. നരസിംഹ വിഗ്രഹത്തിന്റെ മൃദുലതയാണ് ഈ വിഗ്രഹത്തെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ നരസിംഹമൂര്‍ത്തി വിഗ്രഹത്തില്‍ നിങ്ങള്‍ വിരല്‍ അമര്‍ത്തിയാല്‍ അത് മനുഷ്യ ശരീരം പോലെ തോന്നും. അല്‍പം ശക്തമായി കുത്തിയാല്‍ വിഗ്രഹത്തില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങും.

ദേവന്റെ നാഭിയില്‍ നിന്ന് രക്തത്തോട് സാമ്യമുള്ള ഒരു ദ്രാവകം ഒഴുകുന്നതിനാല്‍, ഇവിടെയുള്ള പൂജാരികള്‍ ഇത് തടയാനായി നരസിംഹ ഭഗവാന്റെ വിഗ്രഹം ചന്ദന പേസ്റ്റ് കൊണ്ട് മൂടുന്നു. ദേവന്റെ നാഭിയില്‍ നിന്ന് ചന്ദനത്തില്‍ അലിഞ്ഞ വെള്ളം ഒഴുകുന്നു. ഈ വെള്ളവും ചന്ദനവും ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു. ഇത് ഗ്രഹദോഷം, സന്താനമില്ലായ്മ മുതലായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് വിശ്വാസം. ഈ വിഗ്രഹം ഒരു ‘സ്വയംഭൂ‘ അല്ലെങ്കില്‍ ഭൂഗര്‍ഭത്തില്‍ നിന്ന് പ്രത്യക്ഷപ്പെട്ട ഒന്നാണെന്നാണ് ഐതിഹ്യം…

നരസിംഹ സ്വാമി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം

ജീവിതത്തില്‍ സമാധാനവും സാന്ത്വനവും ദൈവാനുഗ്രഹവും തേടി വിദൂരദിക്കുകളില്‍ നിന്നുള്ള ആളുകള്‍ ഈ ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനത്തിനായി വരുന്നു. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് പ്രശ്നങ്ങളില്‍ നിന്ന് മോചനവും ഐശ്വര്യവും ആഗ്രഹസാഫല്യവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നരസിംഹ ഭഗവാന്റെ അനുഗ്രഹത്താല്‍ അനുഗ്രഹിക്കുമെന്നും ക്ഷേത്രത്തിലെ 150ലധികം പടികള്‍ കയറി കഠിനമായ കയറ്റം പൂര്‍ത്തിയാക്കുന്നവരെ ഭഗവാന്‍ അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു…

അത്ഭുത ജലപ്രവാഹം

നരസിംഹ ഭഗവാന്റെ താമരയില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരു ജലപ്രവാഹം ക്ഷേത്രത്തിനടുത്തായി ഒഴുകുന്നു. റാണി രുദ്രമാ ദേവിയാണ് ഈ നദിക്ക് ചിന്താമണി എന്ന് പേരിട്ടത്. പ്രാദേശികമായി ഇതിനെ ചിന്താമണി ജലപഥം എന്ന് വിളിക്കുന്നു. ഈ ജലം പവിത്രവും ഔഷധഗുണമുള്ളതുമാണെന്ന് പറയപ്പെടുന്നു.

ഭക്തര്‍ കുന്നിന്‍ മുകളിലെ ഈ അരുവിയില്‍ പുണ്യസ്‌നാനം ചെയ്യുന്നത് പതിവാണ്. ഈ വെള്ളം കുപ്പികളില്‍ നിറച്ച് കൊണ്ടുപോകാറുമുണ്ട്. തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശം സംരക്ഷിത ജൈവ വൈവിധ്യ മേഖലയാണ്…

ഹേമാചല ലക്ഷ്മി

നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രം

ഹേമാചല ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന് 4000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. അഗസ്ത്യ മുനിയാണ് ഈ കുന്നിന് ഹേമാചലം എന്ന് പേരിട്ടത് എന്ന് പറയപ്പെടുന്നു. രാവണന്‍ തന്റെ സഹോദരി ശൂര്‍പ്പണകയ്ക്ക് സമ്മാനിച്ചതാണ് ഈ സ്ഥലം എന്നും ശ്രീരാമന്‍ 14,000 അസുരന്മാരോടൊപ്പം ഖരനെയും ദൂഷണനെയും ഈ സ്ഥലത്തിനടുത്തുവെച്ച് കൊന്നുവെന്നും വിശ്വാസമുണ്ട്.

വിജയനഗരത്തിലെ രാജാവായ കൃഷ്ണദേവരായരുടെയും കാകതീയ രാജവംശത്തിന്റെയും കാലത്താണ് ഈ ക്ഷേത്രം അഭിവൃദ്ധി പ്രാപിച്ചത്. ക്ഷേത്രാരാധനയ്ക്കായി നല്‍കിയ ഭൂമിയുടെയും ക്ഷേത്രപരിപാലനത്തിന് അനുവദിച്ച പണത്തിന്റെയും രേഖകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി ക്ഷേത്രത്തില്‍ ഇപ്പോള്‍ വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്…

നരസിംഹ ദേവന്‍

മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായാണ് നരസിംഹ ഭഗവാന്‍ വാഴ്ത്തപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കണ്ണുകളില്‍ പൊതുവെ ശാന്തത ആണെങ്കില്‍ നരസിംഹ ഭഗവാന്‍ ഉഗ്രരൂപിയാണ്. തന്റെ ഭക്തനായ പ്രഹ്ലാദനെ സംരക്ഷിക്കാന്‍ മഹാവിഷ്ണു ഒരു അര്‍ദ്ധ-മനുഷ്യന്റെയും അര്‍ദ്ധ സിംഹത്തിന്റെയും രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന ഭക്തരില്‍ വിശ്വാസവും ധൈര്യവും പകര്‍ന്നുകൊണ്ട് ഹിരണ്യകശ്യപവില്‍ നിന്ന് അദ്ദേഹം തന്റെ ഭക്തനായ പ്രഹ്ലാദനെ സംരക്ഷിച്ചു…

You May Also Like

കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ ചില ക്ഷേത്രങ്ങൾ – Famous Temples in Kannur, Kerala

കാസർഗോഡിലെ ഏറ്റവും പ്രശസ്തമായ ചില ക്ഷേത്രങ്ങൾ – Famous Temples in Kasaragod

ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം

Astonishing Sree Makreri Subramanya Swami Temple Kannur 2021 – ശ്രീ മക്രേരി സുബ്രഹ്മണ്യ, ആജ്ഞനേയ സ്വാമീ ക്ഷേത്രം

വെള്ളൂർ ശ്രീ കൊട്ടണച്ചേരി മഹാക്ഷേത്രം – Vellur Shree Kottanacheri Mahakshethram Interesting History