Astonishing Sree Makreri Subramanya Swami Temple Kannur 2021 – ശ്രീ മക്രേരി സുബ്രഹ്മണ്യ, ആജ്ഞനേയ സ്വാമീ ക്ഷേത്രം

ശ്രീ മക്രേരി സുബ്രഹ്മണ്യ, ആജ്ഞനേയ സ്വാമീ ക്ഷേത്രം – Sree Makreri Subramanya Swami Temple History                    

Sree Makreri Subramanya Swami Temple

കണ്ണൂർ – കൂത്തുപറമ്പ് റോഡിലൂടെ ഏതാണ്ട് അരമണിക്കൂർ ഡ്രൈവ് ചെയ്താൽ മക്രേരി ഗ്രാമത്തിലെത്താം. അവിടെയാണ് സംഗീത കുലപതിയും നാല് തലമുറകളുടെ , ( യേശുദാസിന്റെ പിതാവായ അഗസ്ററ്യൻ ജോസഫ്. ഗാനഗന്ധർവൻ യേശുദാസ്. യേശുദാസിന്റെ മകനായ വിജയ് യേശുദാസ്. വിജയിന്റെ മകളായ അമേയ  ). എന്നീ അനുഗ്രഹീത സംഗീതജ്ഞരുടെ കുല ഗുരുവായ ദക്ഷിണാമൂർത്തി സ്വാമിയുടെ ഉപാസനാ മൂർത്തിയും , സ്വാമിക്ക് പ്രത്യക്ഷ ദർശനം നൽകി അനുഗ്രഹിക്കുകയും ചെയ്യ്ത സാക്ഷാൽ ആജ്ഞനേയ സ്വാമി കുടികൊള്ളുന്ന മക്രേരി ക്ഷേത്രം നിലകൊള്ളുന്നത്.

ഒരു പുരുഷായുസ്സിൽ തനിക്ക് ലഭിച്ച പുരസ്ക്കാരങ്ങൾ മുഴുവൻ ആജ്ഞനേയ സ്വാമിയുടെ തിരുമുന്നിൽ സമർപ്പിച്ച് സ്വാമി പണികഴിപ്പിച്ച സരസ്വതീ മണ്ഡപം സൂര്യതേജസ്സായി ക്ഷേത്രത്തിൽ കുടികൊള്ളുന്നു 

Sree Makreri Subramanya Swami Temple History – ഐതിഹ്യം – രണ്ടമ്പല പുണ്യദർശനം

വനവാസകാലത്ത് രാവണൻ സീതയെ അപഹരിച്ചപ്പോൾ ശ്രീരാമൻ  ലക്ഷ്മണനോടും ,  ഹനുമാനോടുമൊപ്പം തെക്കേ ദിശയിലേക്കു യാത്ര പുറപ്പെട്ടു. യാത്രാമധ്യേ പെരളശ്ശേരിയിലെ അയ്യപ്പൻ കാവിലെത്തിയ ശ്രീരാമന് അവിടെ സുബ്രഹ്മണ്യ സാന്നിധ്യം അനുഭവപ്പെടുകയും സുബ്രഹ്മണ്യ പ്രതിഷ്ഠനടത്താൻ തീരുമാനിക്കുകയും ചെയ്തു. വിഗ്രഹത്തിനാവശ്യമായ ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ ചുമതലപ്പെടുത്തി.

വിഗ്രഹം കൊണ്ടുവരാൻ പേയ ഹനുമാൻ പ്രതിഷ്ഠാമുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹൂർത്തം തെറ്റാതിരിക്കാൻ ശ്രീരാമൻ തന്റെ കൈയിലെ വള ഊരിയെടുത്ത് ബിംബത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. പെരുവള പ്രതിഷ്ഠച്ചതിനാൽ ആ സ്ഥലം ഇന്നത്തെ പെരളശ്ശേരിയായി മാറി ശിലയുമായെത്തിയ ഹനുമാൻ പാശ്ചാത്താപ വിവശനായി നിൽക്കുന്നത് കണ്ട ശ്രീരാമസ്വാമി ആജ്ഞയേനെ സമാധാനിപ്പിച്ചു .

ഒരു ചുവട് വടക്ക് മാറി കൊണ്ടുവന്ന ശില ഹനുമാനോട് തന്നെ പ്രതിഷ്ഠിക്കാൻ പറഞ്ഞു. ശ്രീരാമ ലക്ഷ്മണൻമാരുടെ സാന്നിദ്ധ്യത്തിൽ. വാല് കൊണ്ടടിച്ച് ഒരു കുളമുണ്ടാക്കി അതിൽ നിന്നും തീർത്ഥജലമെടുത്തു ഹനുമാൻ തന്നെ കൊണ്ടുവന്ന ശില ദേവസേനാതിപതിയായ  സുബ്രഹ്മണ്യസ്വാമിയുടെ ഭാവത്തിൽ പ്രതിഷ്o നടത്തി. മർക്കടൻ പ്രതിഷ്ഠിച്ചതിനാൽ ക്ഷേത്രം മർക്കടശ്ശേരിയായി. പിന്നെയത് ലോപിച്ച് മക്രേരിയായി. ( തിരുനെല്ലിക്ക് തൃശ്ശിലേരി എന്ന പോലെ ഗുരുവായൂരിന്ന് മമ്മിയൂരെന്ന പോലെയാണ്പെരളശ്ശേരിക്ക് മക്രേരി ) പെരളശ്ശേരി  തീർത്ഥയാത്ര പരിക്രമണം പൂർത്തിയാകണമെങ്കിൽ മക്രേരി ക്ഷേത്ര ദർശനം കൂടി നടത്തണം എന്നാണ് വിശ്വാസം

ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞം

സംഗീത കുലപതിയായ ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയ ത്യാഗരാജ അഖണ്ഡസംഗീതരാധനാ യജ്ഞം 21 – വർഷം ശ്രീ മക്രേരി ക്ഷേത്രത്തിൽ പൂർത്തികരിച്ചിരിക്കുകയാണ്. എല്ലാ വർഷവും ഡിസംബർ മാസത്തെ അവസാനത്തെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന സംഗീതാരാധനാ യജ്ഞത്തിൽ ത്യാഗരാജ കീർത്തനങ്ങൾ മാത്രം ആലപിച്ചാണ് നടത്തുന്നത്. സംഗീതാരാധനാ യജ്ഞത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കാറുണ്ട്.

ദക്ഷിണാ മൂർത്തി സ്വാമി മ്യൂസിയം

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽപ്പെടുത്തി, ക്ഷേത്രത്തിൽ നിർമ്മിച്ച ദക്ഷിണാമൂർത്തി സ്വാമി മ്യൂസിയം ,സംഗീത വിദ്യാർത്ഥികൾകളുടെയും, ഭക്തജനങ്ങളുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്


മ്യൂസിയം ഓഫ് മ്യൂസിക്

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽപ്പെടുത്തി, ക്ഷേത്രത്തിൽ സംഗീത മ്യൂസിയത്തിൻ്റെ നിർമ്മാണ പ്രവർത്തികളുടെ തുടക്കം കുറിക്കാൻ പോവുകയാണ്,             

ക്ഷേത്ര ചിറ

ക്ഷേത്ര സ്ഥാനത്തോളം പ്രാധാന്യമുള്ള ക്ഷേത്ര ചിറ സഹസ്രസരോവരം പദ്ധതിയിൽപ്പെടുത്തി പുനരുദ്ധാരണം നടത്തിയിരിക്കുകയാണ്.
                   

വിദ്യാരംഭം

ദക്ഷിണമൂർത്തി സ്വാമിയായിരുന്നു നവരാത്രി നാളിൽ കുട്ടികൾക്ക് വിദ്യാരംഭം ക്ഷേത്രത്തിൽ വെച്ച് കുറിച്ചിരുന്നത് എന്നത് തന്നെ സ്വാമിയും ക്ഷേത്രവുമായുള്ള ആത്മബന്ധം കാണാവുന്നതാണ്, സ്വാമിയുടെ മരണശേഷം മാനസപുത്രനായ ശ്രീകുമാരൻ തമ്പി സാറാണ് ഇപ്പോൾ വിദ്യാരംഭത്തിന് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് വരുന്നത്..ആജ്ഞനേയ സ്വാമിയുടെ അനുഗ്രഹത്താലും.. സുബ്രഹ്മണ്യസ്വാമിയുടെ ചൈതന്യത്താലും ശ്രീ മക്രേരി ക്ഷേത്രം. ഇന്ന് സംഗീതോപസൻമാരുടെയും.. ഭക്തജനങ്ങളുടെയും നിറസാന്നിദ്ധ്യത്താൽ പരിലസിക്കുകയാണ്.

കടപ്പാട്

Official Website: www.makreri.com

Sree Makreri Subramanya Swami Temple – Location