Charming Thottam Pattu – തോറ്റം പാട്ട്

Theyyam Thottam Pattu: തെയ്യങ്ങൾക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകൾക്ക് തോറ്റംപാട്ടുകൾ എന്നാണു പറയുന്നത്. സ്തോത്രം എന്ന സംസ്കൃതപദത്തിന്റഎ വകഭേദമാണു് തോറ്റം.
 
വരവിളിത്തോറ്റം, സ്തുതികൾ, കീർത്തനങ്ങൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പിൽത്തോറ്റം തുടങ്ങിയ ഘടകങ്ങൾ ഈ തോറ്റംപാട്ടുകൾക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങൾ മുഴുവൻ കണ്ടുവെന്നുവരില്ല.
 
തെയ്യങ്ങൾക്കു ‘വരവിളി’ പ്രധാനമാണ്. സുദീർഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങൾക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്. ‘വരവിളി’ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. “നന്താർ വിളക്കിനും തിരുവായുധത്തിനും അരിയിട്ടു വന്ദിക്ക എന്നാരംഭിച്ച്, “ഹരിവർദ്ധിക്ക വാണരുളും വർധനയും… എന്നാടിയ ശേഷം
 

Thottam Pattu Lyrics in Malayalam

 
വരിക വരിക വേണം (നരമ്പിൽ ഭഗവതിയമ്മ)
 നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചു
 നാലുഭാഗത്തും നാലുപൊന്നിൻ നന്താർ വിളക്കുവച്ച്
 നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട്
 ……………………………………………………………………..
 ഞാൻ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേൻ
 ആദിമൂലമായിരിപ്പോരു പരദേവതേ
 തോറ്റത്തെ കേൾക്ക…
 
 
എന്നിങ്ങനെ പാടും. ഈ വരവിളി മിക്ക തെയ്യങ്ങൾക്കും പൊതുവിലുള്ളതാണ്. ദേവതയുടെ പേരും ഊരും മാറ്റി പാടുകയാണു ചെയ്യുക. ‘തോറ്റം’ എന്ന് പൊതുവേ പറയുന്ന അനുഷ്ഠാനപ്പാട്ടുകളിൽ സ്തുതികളും കീർത്തനങ്ങളും ഉൾപ്പെടും. അടിസ്ഥാനപരമായ ‘മൂലത്തോറ്റ’ങ്ങൾക്കു പുറമേയാണിവ. ‘അഞ്ചടി’കളാണ് തോറ്റംപാട്ടിലെ മറ്റൊരു ഘടകം.
 
സ്തുതിപരമായ പദ്യഖണ്ഡങ്ങളാണവ. വലിയ അഞ്ചടി, ചെറിയ അഞ്ചടി എന്ന് അഞ്ചടികൾക്ക് ചിലപ്പോൾ തരഭേദം കാണാം. സുദീർഘമായ കഥാഖ്യാനത്തിന് അഞ്ചടിയിൽ സ്ഥാനമില്ല.
 
ഉദ്ദിഷ്ടദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാസൂചനകളോ രൂപവർണനകളോ അടങ്ങുന്നവയുമാണ് അഞ്ചടിത്തോറ്റങ്ങൾ.
 
തോറ്റംപാട്ടെന്ന മഹാവിഭാഗത്തിൽത്തന്നെ അടിസ്ഥാനപരമായ മൂലത്തോറ്റങ്ങൾ കാണാം. കുട്ടിച്ചാത്തൻ, ഭൈരവൻ, ഗുളികൻ തുടങ്ങിയ ദേവതകൾക്കെല്ലാം മലയർ ഇത്തരം തോറ്റങ്ങൾ പാടാറുണ്ട്…….
 

Pottan Theyyam Thottam Pattu

പൊലിക പൊലിക പൊലിക ജനമേ…
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തൽ പൊലിക പതിനാറഴകിയ
കാപ്പന്തൽ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെൻ കൈമേൽ
പൂവും പുറിച്ചവർ നാർ തേടിപ്പോമ്പോ
പൂവൊടുടൻ ആരൊടുടൻ ചെന്നുകൊള്ളാം

തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
തിരി തിരിയെന്ന് തിരിയാൻ പറഞാൽ
തിരിവാനും പാരം വില്യുണ്ടെനിക്ക്,
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയൻ വഴിതിരിയേണ്ടൂ?

അക്കരയുണ്ടൊരു തോണികടപ്പാൻ
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാൽ
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാൽ
ആനന്ദമുള്ളോനെ കാണാൻ പോലന്നേ….

നാൻ തന്ന തോണി കടന്നില്ലേ നിങ്കള്
തോണിക്കകത്ത് നീർ കണ്ടില്ലെ ചൊവ്വറ്?
നാൻ തന്ന തേങ്ങ്യുടച്ചില്ലേ നിങ്കള്?
തേങ്ങ്കകത്ത് നീർ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയിൽ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയിൽ നട്ടൊരു തൃത്താ-
പ്പോവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോനുങ്കള്
പൊൽകൊണ്ട് മാൽ തൊടുക്ക്വല്ലോ നാങ്കൾ
ചന്ദനം ചാർത്തി നടക്ക്വല്ലോനുങ്കൾ
ചേറുമണിഞ്ഞ് നടക്കുമീ നാങ്കൾ
വീരളിചുറ്റി നടക്ക്വല്ലോനുങ്കൾ
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കൾ
വാളും പലിശയും എടുക്ക്വല്ലേനുങ്കൾ
മാടിയും കത്തിയും എടുക്കുമേ നാങ്കൾ
പൂക്കുട ചൂടി നടക്ക്വല്ലെനുങ്കൾ
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കൾ
ആനപ്പുറങ്കേറി നിങ്കൾ വരുമ്പോ
പോത്തിൻ പുറങ്കേറി നാങ്കൾ വരുമേ!!

നിങ്കൾ പലർകൂടി നാട് പഴുക്കും
നാങ്കൽ പലർകൂടി തോട് പഴുക്കും
നിങ്കൽ പലർകൂടി മോലോത്ത് പൊമ്പോ
നാങ്കൾ പലർകൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :

നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!
എല്ലെല്ലക്കൊയിൽ കുല പിശകൂലം
മാപ്പിളക്കൊയിൽ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാൽ
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!

 
 
 
 
Thottam Pattu - തോറ്റം പാട്ട്

കരിന്തിരി നായർ വെള്ളാട്ടം

കുറ്റ്യാട്ട് പുലിയൂർ കാളി ക്ഷേത്രം കടന്നപ്പള്ളി
ഫോട്ടോ:ഷിജു കെവി കോറോം
 

കണ്ടനാർ കേളന്റെ അഗ്നി പ്രവേശം പറയുന്ന തോട്ടം പാട്ടിന്റെ വരികൾ ഇങ്ങനെയാണ്

“അന്നെങ്ങാനും ഒരു കരകാണാതെ നിൽക്കുന്നേരം കണ്ടുവല്ലോ
അഴകിതൊരി കരിനെല്ലിമരം
കരിനെല്ലിമരത്തിന്മേൽ ഞാൻ
പാഞ്ഞു കയറിക്കൊണ്ട്
അന്നെന്നെപ്പോലെ
ഭയപ്പെട്ടു വരുന്നല്ലോ രണ്ടു സർപ്പത്താന്മാര്
അവരെന്റെ ഇടമാർവ്വിലും വലമാർവ്വിലും കടിച്ചു
വിഷം ചൊരിഞ്ഞു
മൂവരും ഞങ്ങൾ അഗ്നിയിൽ പതിച്ചു അഗ്നിപ്രപഞ്ച്‌
മായിയോഗം വന്നു
അറിയാതാഗ്നിക്ക് അരിശപെട്ടൊന് ദൈവം കണ്ടനാർ കേളൻ “

നാലുപാടും തീയിൽ അകപ്പെട്ട കണ്ടനാർ കേളൻ പുറത്തു കടക്കാനാകാതെ കഷ്ടപ്പെട്ട നേരത്തു അവിടെ ഒരു വലിയ കരിനെല്ലി മരം കാണുകയും തീയിൽ നിന്ന് രക്ഷപെടുവാനായി അതിന്റെ മുകളിലേക്ക് കയറി ചെന്ന്.

കണ്ടനാർ കേളനെന്ന വീരയോദ്ധാവിനെ കണ്ടു പേടിച്ച ആ കരിനെല്ലിമരത്തിലുണ്ടായിരുന്ന രണ്ടു സർപ്പങ്ങൾ പേടിച്ചു വിറച്ചു അദ്ദേഹത്തിന്റെ ഇടത്തെ നെഞ്ചിലും വലത്തേ നെഞ്ചിലും കടിച്ചു. ആ വിഷസർപ്പങ്ങളുടെ കടിയേറ്റ കേളൻ രണ്ടു സർപ്പങ്ങളെയും കൊണ്ട് ആ ആളിക്കത്തുന്ന തീയിലേക്ക് വീണു ചാരമായി തീർന്നു.


പിന്നീട് ആ വഴിവന്ന വയനാട്ടു കുലവൻ ദൈവം ആ വീരന്റെ ചാരമായി കിടന്ന ദേഹം കാണുകയും ഒരു കാലുകൊണ്ട് ചവിട്ടി തെറിപ്പിച്ചപ്പോൾ കേളൻ ഒരു ദൈവിക ചൈതന്യമായി മാറി. വയനാട്ടുകുലവൻ കണ്ടത് കൊണ്ട് ദൈവക്കരുവായി മാറിയ കേളൻ പിന്നീട് കണ്ടനാർ കേളൻ എന്നറിയപ്പെട്ടു.

Loading

Subscribe To Our Website to get new posts notifications