Uchitta Bhagavathi – വടക്കിനകത്തച്ചി – ഉച്ചിട്ട ഭഗവതി

 

ഉച്ചിട്ട – Uchitta Bhagavathi

Uchitta Bhagavathi
 
Uchitta Bhagavathi – അടിയേരി മഠത്തിൽ ഈ ഭഗവതി അറിയപ്പെടുന്നത് ഉച്ചിട്ട ഭഗവതി എന്നാണ്. അത് കൂടാതെ “വടക്കിനകത്തച്ചി” എന്ന വിളിപ്പേരും ഉണ്ട്. പ്രധാനമായും ഈ തെയ്യം കെട്ടിയാടിക്കുന്നത് മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും വീടുകളിലും ആണ്. സാധാരണ മലയ സമുദായത്തിലുള്ളവരാണ് ഈ തെയ്യം കെട്ടിയാടുന്നത്.പക്ഷെ അപൂർവമായി വേലരും കെട്ടിയാടാറുണ്ട് 
 
അതി സുന്ദരിയായ ഈ ദേവത സ്ത്രീകളുടെ ഇഷ്ട ദേവതയാണ്. മന്ത്രമൂർത്തികളിലും പഞ്ചമൂർത്തികളിലും വളരെ പ്രധാനിയാണ് ഉച്ചിട്ട ഭഗവതിയെന്ന ഈ തെയ്യം. മറ്റൊരുകാര്യം മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ. അതുകൊണ്ടുതന്നെ പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്ട് ഇല്ലം, കാട്ടുമാടം, പൂത്തില്ലം, പൂന്തോട്ടം എന്നിവയാണ് ഈ ദേവിയുടെ ആരൂഢങ്ങൾ .

 

Uchitta Bhagavathi





ഉച്ചിട്ട ഭഗവതിയുടെ (Uchitta Bhagavathi) ഐതിഹ്യവുമായി ബന്ധപെട്ടു പലതരം കഥകളുണ്ട്, അതിലൊന്ന് തന്റെ ജീവനപഹരിക്കാൻ ജനിക്കുന്ന കൃഷ്ണന് പകരം കൊള്ളാൻ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട ഭഗവതി എന്നാണു.മറ്റൊന്ന് ശിവപുത്രിയാണ് എന്നതാണ് 
 
വേറൊരു കഥയും ഈ ദേവിയെ കുറിച്ചുണ്ട്, അതിങ്ങനെ ആണ് ഒരിക്കൽ അഗ്നി ദേവന്റെ തേജസിൽ നിന്നും ഒരു കനൽ അടർന്നു വീണെന്നും അത് പതിച്ചതു ബ്രഹ്മദേവന്റെ ഇരിപ്പിടമായി താമരയുടെ ഇതളിലാണ് അപ്പോൾ പെട്ടെന്ന് തന്നെ അതിൽ നിന്നും സുന്ദരിയായ ഒരു ദേവീയുണ്ടായി.
 
ആ ദേവിയെ കണ്ട ബ്രഹ്മദേവൻ, ദേവിയെ കാമദേവന്റെ കൂടെ ശിവനു സമർപ്പിച്ചു. പിന്നീട് ഭൂമിദേവിയുടെ അപേക്ഷ സ്വീകരിച്ചു ശിഷ്ടപരിപാലനത്തിനു ഭൂമിയിലേക്കയക്കുകയാണുണ്ടായത്. അങ്ങനെയാണ് ഉച്ചിട്ട ഭഗവതി ഭൂമിയിൽ മനുഷ്യ രൂപത്തിൽ അവതരിച്ചത്.
 
അഗ്നിപുത്രിയായതു കൊണ്ടാണ് തീയിൽ ഇരിക്കുകയും തീക്കനൽ കൊണ്ട് കളിക്കുകയും ചെയ്യുന്നതെന്ന് കരുതുന്നു. വളരെ തമാശക്കാരിയാണ് ഈ തെയ്യക്കോലം അതുകൊണ്ടു തന്നെ ആളുകൾക്ക് ഏറെ പ്രിയങ്കരിയായ ദേവതയാണ്.
 
സുഖപ്രസവത്തിനു വേണ്ടി ആളുകൾ പ്രാർത്ഥിക്കുന്നത് ഈ ദേവിയെ ആണ്, കൂടാതെ പാർവതി ദേവിയുടെ ഒരു സങ്കല്പമാണ് ഉച്ചിട്ട ഭഗവതി. ഉച്ചത്തിൽ അട്ടഹസിച്ചതു കൊണ്ടാണ് ഉച്ചിട്ടയായതെന്നാണ് ചിലർ കരുതുന്നത്. അതായത് കംസന്റെ അന്തകൻ ഭൂമിയിൽ ജനിച്ചുവെന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞത് ദേവിയാണ് എന്നും ഐതിഹ്യമുണ്ട്‌

You May Also Like

  1. Kathivanoor Veeran Theyyam
  2. Pottan Theyyam
  3. Vishnumurthy Theyyam
  4. Gulikan Theyyam
  5. Kuttichathan Theyyam