Glamorous Karim Chamundi Theyyam 2020

Karinchamundi Theyyam- കരിഞ്ചാമുണ്ടി തെയ്യം

Karim chamundi Theyyam

About Karim chamundi Theyyam – ഐതിഹ്യം

ഉത്തര മലബാറിൽ കെട്ടിയാടുന്ന ഒരു അപൂർവ തെയ്യമാണ് കരിഞ്ചാമുണ്ടി തെയ്യം

കരിം ചാമുണ്ഡി തെയ്യത്തിന്റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ഒരു ദിവസം പായ്യത്തു മലയിൽ കുടുംബമായി താമസയ്ക്കുന്ന ആലി മാപ്പിളയുടെ ഭാര്യക്ക് പ്രസവ വേദന തുടങ്ങി. പെട്ടെന്ന് തന്നെ വയറ്റാട്ടിയെ അന്വേഷിച്ചു ആലി മാപ്പിള അവിടെയൊട്ടാകെ മലയുടെ മുകളിലും നടന്നു പക്ഷെ പെട്ടെന്ന് എവിടെനിന്നും ഒരു വയറ്റാട്ടിയെ കണ്ടെത്താൻ പറ്റിയില്ല.

അങ്ങനെ മലയടിവാരത്തിലെത്തിയപ്പോൾ അവിടെ ഒരു സുന്ദരിയായ യുവതിയെ കണ്ടുമുട്ടി, അന്വേഷിച്ചപ്പോൾ അവൾ പറഞ്ഞു അവളൊരു വയറ്റാട്ടിയാണെന്നു, ആലി മാപ്പിളക്കു ഭയങ്കര സന്തോഷമായി, അവളെയും കൂട്ടി വേഗം വീട്ടിലെത്തി. അവളെ ഭാര്യയുടെ മുറിയിലേക്കയച്ചു അദ്ദേഹം പുറത്തു കാത്തു നിന്നു.

പക്ഷെ ഏറെ നേരം കാത്തു നിന്നിട്ടും അകത്തു നിന്നു ഭാര്യയുടെ നിലവിളിയല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല, എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നുമില്ല. ആലി മാപ്പിള ആകെ അസ്വസ്ഥനായി. ശ്രദ്ധിച്ചു നോക്കിയപ്പോളാണ് വാതിൽപാളികളുടെ ചുവട്ടിലൂടെ രക്തം ഒലിച്ചിറങ്ങി വരുന്നത്ആണ് കണ്ടത്.

ആലി സർവ ശക്തിയുമെടുത്തു വാതിൽ ചവിട്ടിപൊളിച്ചു അകത്തു ചെന്നു. അപ്പോഴവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വയർ പിളർന്നു ചോരയിൽ മുങ്ങിക്കുളിച്ചു കിടക്കുന്ന ഭാര്യയുടെ രക്തം കുടിച്ചു കൊണ്ടിരിക്കുന്ന ഒരു ഭീകര രൂപമാണ് മുന്നിൽ കണ്ടത്.

ആലിക്കറിയില്ലാരുന്നു ആ ഭീകര രൂപം ആരാണെന്നു, ഭാര്യയെ രക്ഷിക്കാനായി തന്റെ മുഴുവൻ ശക്തിയുമെടുത്തു ആ ഭീകര രൂപത്തെ ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ ആ ഭീകര രൂപത്തെ കണ്ടു കുപിതനായ ആലി ഒരു ഉലക്കയുമെടുത്തു അതിന്റെ പുറകെ ഓടി. ആ ഇരുമ്പുലക്ക കൊണ്ട് ആ ഭീകര സത്വത്തെ ആക്രമിച്ചു. തലയ്ക്കു അതിശക്തിയായ ഒരു അടി കൊണ്ടപ്പോൾ ആ ഭീകര രൂപം അലറി വിളിച്ചു, അത് കേട്ട് ആ നാട് മുഴുവൻ വിറങ്ങലിച്ചു പോയി.

വേദന കൊണ്ട് പുളഞ്ഞ ആ ഭീകര രൂപം ആലിയെ തൂക്കിയെടുത്തു അടുത്തുള്ള പാല മരത്തിന്റെ മുകളിൽ കൊണ്ട് പോയി ചുടു ചോര വലിച്ചു കുടിച്ചു മൃതദേഹം താഴേക്കിട്ടു. പിന്നീട് ആണ് മനസ്സിലായത് ആ ഭീകര രൂപം ആ വനത്തിലെ വന ദേവത ആണെന്ന്.
ആലിയുടെ ജീവനെടുത്തിട്ടും വനദേവതക്കു മതിയായില്ല. പിന്നെയും പല ദുര്നിമിത്തങ്ങൾ കണ്ടു.

ഒടുവിലാണ് നാടുവാഴിയുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരം നടത്തിനോക്കി. ദുര്ദേവതക്ക് കാവും സ്ഥാനവും നൽകി ആദരിക്കാനാണ് പ്രശ്നപരിഹാരത്തിൽ കണ്ടത് അങ്ങനെ അത് ചെയ്തു. ആ ദുര്ദേവതയാണ് കരിംചാമുണ്ഡി തെയ്യമായി അറിയപ്പെടുന്നത്.

Another Story About Karim Chamundi Theyyam

ഇത് പുലയ സമുദായം കെട്ടിയാടുന്ന കരിംചാമുണ്ഡിയുടെ കഥ. എന്നാൽ നമ്പ്യാർ മഠങ്ങളിൽ ഉള്ള ഐതിഹ്യ പ്രകാരം സാക്ഷാൽ മഹാദേവിയായാണ് കരുതുന്നത്.

അതായത് ശുംഭനിശുംഭാസുരന്മാരോട് യുദ്ധം ചെയ്തു പൊരുതുന്ന മഹാ പരാശക്തിയായാണ് കരിംചാമുണ്ഡിയെ കാണുന്നത്. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിംചാമുണ്ഡി എന്നും കരുതുന്നു.
വണ്ണാന്മാർ, പുലയർ, തടൈകടവർ എന്നിവരാണ് പ്രധാനമായും കരിംചാമുണ്ഡി തെയ്യം കെട്ടിയാടുന്നത്

Rare Chamundi Theyyam Photos

You may also like

Kuttichathan Theyyam story in Malayalam

Gulikan theyyam story in Malayalam

Subscribe To Our Website to get new posts notifications

Loading