Charming Nilavilakku 2020

What is Nilavilakku in Malayalam

      

nilavilakku

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് എല്ലാ വീടുകളിലും നിലവിളക്കു തെളിയിക്കുന്നത്. തിന്മയുടെ അന്ധകാരമകറ്റി അതിലേക്കു നന്മയുടെ വെളിച്ചം കൊണ്ടുവരാൻ എന്ന പ്രാർത്ഥനയോടെ യാണ് നിലവിളക്കു തെളിയിക്കുന്നത്

ഒരു ചടങ്ങിനെന്ന പോലെ രാവിലെയും വൈകുന്നേരവും വിലക്ക് കത്തിക്കുന്നത് വളരെ അരോചകമാണ്. നിലവിളക്കു തെളിക്കേണ്ടതിന്റെ മഹത്വം മനസ്സിലാക്കി വളരെ നിഷ്ഠയോടെയാണ് വിലക്ക് കൊളുത്തേണ്ടത്. നമുക്കിവിടെ നിലവിളക്കു തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം

നിലവിളക്കിന്റ മഹത്വം – Importance of Nilavilakku

നിനിലവിളക്കിന്റെ വൃത്തത്തിലുള്ള അടിഭാഗം ബ്രഹ്മാവിനെയും കുഴൽപോലുള്ള നീണ്ടഭാഗം വിഷ്ണു ഭഗവാനെയും മുകളിലെ എണ്ണനിറക്കുന്ന ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ഐശ്വര്യത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയെയും പ്രകാശം വിദ്യയുടെയും അറിവിന്റെയും ദേവിയായ സരസ്വതി ദേവിയെയും നാളത്തിലെ ചൂട് മഹാശക്തി പാർവതി ദേവിയെയും സൂചിപ്പിക്കുന്നു. ഇത്രയും സകലദൈവ പ്രാധാന്യം നിറഞ്ഞ സങ്കല്പമാണ് നിലവിളക്കിന്റെത്. അതിനാൽത്തന്നെയാണ് നിലവിളക്കു തെളിയിക്കുമ്പോൾ ശരീരശുദ്ധിയും മന ശുദ്ധിയും നിർബന്ധമാണെന്ന് പറയുന്നത്.

വിളക്ക് കൊളുത്തുന്നതിനു മുൻപ്  ശ്രദ്ധിക്കേണ്ടവ – How to Light Nilavilakku

വിലക്ക് തെളിയുന്നതിനുമുന്പ് തുളസിയില കൊണ്ട് വെള്ളം തെളിച്ചു വിലക്ക് വെക്കുന്ന സ്ഥലം ശുദ്ധിവരുത്തിയതിനു ശേഷം ആണ് നിലവിളക്കു തെളിയിക്കേണ്ടത്. കൂടാതെ നിലവിളക്കു തെളിയിക്കാൻ ഓടിന്റെയോ, പിത്തളയുടെയോ, വെള്ളിയുടെയോ അല്ലെങ്കിൽ സ്വർണം കൊണ്ടുണ്ടാക്കിയതോ ആയ നിലവിളക്കാണ് ആണ് അത്യുത്തമം.

നിലവിളക്കിന്റെ ചൈതന്യ സ്രോതസ്സിന്റെ ഭാരം അത്യുന്നതമാണ് അത് നേരിട്ട് നിലത്തു വച്ചാൽ ഭൂമി ദേവിക്ക് പോലും അത് താങ്ങാൻ പറ്റില്ലെന്നും അതിനാൽ ഒരു പീഠത്തിന്റെ മുകളിലോ തളികയിലോ ആണ് നിലവിളക്കു കത്തിച്ചു വെക്കേണ്ടത്

നിലവിളക്കിന്റെ തൊട്ടു മുന്നിലോ അടുത്തായിട്ടോ ഓട്ടുകിണ്ടിയിൽ ശുദ്ധജലം, പൂവുകൾ, ചന്ദനത്തിരി കത്തിച്ചുവെക്കുന്നതൊക്കെ വളരെ ശ്രേഷ്ഠമായ കാര്യങ്ങളാണ്. വിലക്ക് തെളിയിക്കുന്നതിന് മൂന്നായി നിലവിളക്കു കഴുകി തുടച്ചു മിനുക്കി വേണം എണ്ണ നിറച്ചു തിരി തെളിയിക്കുന്നത്, എന്ത് കൊണ്ടെന്നാൽ നിലവിളക്കിനുണ്ടാകുന്ന അശുദ്ധി മുഴുവൻ കുടുംബത്തിനെയും ബാധിക്കും എന്നാണു വിശ്വാസം

നിസ്സാരമല്ല തിരികളുട എണ്ണം – Nilavailakku Thiri

സാധാരണയായി വിലക്ക് കൊളുത്തുമ്പോൾ രണ്ടു തിരികൾ ഒന്ന് കിഴക്കു ഭാഗത്തേക്കും മറ്റൊന്ന് പടിഞ്ഞാറു ഭാഗത്തേക്കും കത്തിച്ചു ഒരു കൂപ്പു കൈ പോലെ വെക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. പരുത്തി അല്ലെങ്കിൽ പഞ്ഞി കൊണ്ടുണ്ടാക്കിയ തിരിയാന് വിലക്ക് കൊളുത്താൻ ഏറ്റവും ഉചിതം. വിവാഹ തടസ്സം നീങ്ങാനായി ചുവപ്പു തിരികത്തിക്കാം, മനസ്സിന്റെ വേദന അല്ലെങ്കിൽ വിഷമം മാറ്റാനായി മഞ്ഞ നിറത്തിലുള്ള തിരികത്തിക്കുന്നതും നല്ലതാണെന്നു വേദങ്ങൾ അനുശാസിക്കുന്നു.  


ഒരു തിരി മാത്രമുള്ള വിളക്ക്മഹാവ്യാധിയെ സൂചിപ്പിക്കുന്നു, രണ്ടു തിരിയിട്ടു തെളിയിച്ചാൽ അത് ധനലാഭവും, മൂന്നും നാലും തിരിയിട്ടു കത്തിക്കുന്നത് ദാരിദ്ര്യത്തിനും കാരണമാകുമെന്ന് കരുതുന്നു. എന്നാൽ അഞ്ചു തിരിയിട്ടു കത്തിക്കുന്ന ദീപം ഐശ്വര്യത്തിന്റെ ലക്ഷണമാണ്. വിളക്കിലെ എണ്ണ മുഴുവനും കത്തി തീർന്നു കരിന്തിരി മാത്രം അവശേഷിക്കുന്നത് ഒരു അശുഭലക്ഷണമായാണ് കരുതുന്നത്

വിളക്കിൽ ഉപയോഗിക്കേണ്ട എണ്ണ

നിലവിളക്കിൽ ഉപയോഗിക്കുന്ന എണ്ണ തിരഞ്ഞെടുക്കുന്നതിലും ഉണ്ട് ചില നിബന്ധനകൾ. പാചകത്തിനായി ഉപയോഗിച്ചതോ, വെള്ളം കലർന്നതോ, മൃഗങ്ങളുടെ നെയ്യോ വിലക്ക് തെളിയിക്കാൻ ഒരിക്കലും ഉപയോഗിക്കാതിരിക്കുക. നെയ്യാണ് ഉത്തമം, എള്ളെണ്ണയാണ് മാധ്യമം പിന്നെ വരുന്നതാണ് വെളിച്ചെണ്ണ. മറ്റുള്ള എണ്ണകൾ ഉപയോഗിക്കാൻ പാടുള്ളതല്ല, വീടുകളിൽ എള്ളെണ്ണയാണ് ഉത്തമം

വിളക്ക് തെളിയിക്കുന്നത് ഏതു ദിക്കിന് അഭിമുഖമായി നിന്ന് വേണം ?

nilavilakku

രാവിലെ കിഴക്കു ദിക്കിന് അഭിമുഖമായി നിന്ന് വിലക്ക് തെളിയിച്ചാൽ ദുഃഖങ്ങൾ ഇല്ലാതാകുമെന്നാണ് വിശ്വാസം. വൈകീട്ടാണെങ്കിൽ പടിഞ്ഞാറു ദിക്ക് നോക്കി ആണ് വിളക്ക്തെളിയിക്കേണ്ടത് ഇങ്ങനെ ചെയ്‌താൽ കട ബാധ്യത ഇല്ലാതാകുമെന്നും കരുതുന്നു. എന്നാൽ വടക്കു ദിക്ക് നോക്കി വിളക്ക് തെളിയിച്ചാൽ സമ്പത്തു വർധനയുണ്ടാകും എന്ന് വിശ്വസിക്കുന്നു. പക്ഷെ തെക്കു ദിക്ക് നോക്കി ഒരിക്കലും വിളക്ക് തെളിയിക്കരുത് അശുഭകാര്യങ്ങൾക്കു ഇടയാക്കും.

വിളക്ക് കൊളുത്തേണ്ടത് എപ്പോൾ? – When to Light a Nilavalikku?

സൂര്യോദയത്തിനു അഞ്ചു നിമിഷം മുൻപും വൈകുന്നേരം സൂര്യാസ്തമയത്തിനു അഞ്ചു നിമിഷം നേരത്തെയും വിളക്ക് തെളിയിക്കാം. ഇതുകൊണ്ടുദ്ദേശിക്കുന്നതു പ്രത്യക്ഷ ദൈവമായ സൂര്യ ഭഗവാനെ വണങ്ങുക എണ്ണ സങ്കല്പമാണ്. അതുകൊണ്ടു തന്നെ രണ്ടു നേരവും വിളക്ക് തെളിയിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പുലര്ച്ചെ ഉദയ സൂര്യനെ നമിക്കാനായി കിഴക്കു ഭാഗത്തെ തിരിയും വൈകീട്ട് അസ്തമയ സൂര്യനെ വണങ്ങി പടിഞ്ഞാറു ഭാഗത്തെ തിരിയുമാണ് ആദ്യം തെളിയിക്കുന്നത്.

വിളക്ക് കൊളുത്തേണ്ടത് ആര്?          എങ്ങനെ?

സാധാരണയായി ഒരു ഗൃഹത്തിൽ ഗൃഹനാഥയാണ് നിലവിളക്കു തെളിയിക്കേണ്ടത്. ഏതെങ്കിലും കാരണത്താൽ ഗൃഹനാഥയ്ക്കു സാധിച്ചില്ലെങ്കിൽ മറ്റു അംഗങ്ങൾക്ക് വിളക്ക് തെളിയിക്കാവുന്നതാണ്. കൊടിവിളക്കിൽ തിരികത്തിച്ചു കൊണ്ട് “ദീപം ദീപം” എന്ന് ഉറക്കെ വിളിച്ചുകൊണ്ടു നിലവിളക്കിനെ വണങ്ങിയതിനു ശേഷമാണ് തിരി തെളിയിക്കേണ്ടത്. വിളക്ക് തെളിയിക്കുന്ന നേരത്തു വീട്ടിലെ മുഴുവൻ അംഗങ്ങളും നിലവിളക്കിനെ തൊഴുതു നമസ്കരിക്കുന്നത് ഉത്തമകാര്യമാണ്.

വിളക്ക് കൊളുത്തുമ്പോൾ ചൊല്ലേണ്ട മന്ത്രം

“ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർഞ് ജാ  ജ്ഞാപയ സ്വാഹ “

വിളക്ക് കത്തിച്ചു തൊഴുത് പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

‘ശിവം ഭവതു കല്യാണ –

മായുരാരോഗ്യവർധനം 

മമ ബുദ്ധി പ്രകാശായ 

ദീപതേ നമോനമഃ ‘

നിലവിളക്കിന്റ സ്ഥാനം

പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്ക്കേണ്ടത്. അല്ലാത്തപഷം ഈശാനകോണായ വടക്കുകിഴക്കോ വീടിന്റെ മധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോ വിളക്ക് വയ്ക്കാവുന്നതാണ്.

നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം

വിളക്കിലെ എണ്ണ വാറ്റും വരെ കത്തിച്ചുവയ്ക്കാമെന്നാണു കണക്ക്. എങ്കിലും സന്ധ്യ കഴിയുമ്പോൾ വിളക്ക് അണയ്ക്കുന്നതിൽ തെറ്റില്ല. തിരികൾ അണയ്ക്കുമ്പോൾ ഊതി കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം.

നിലവിളക്കു കൊളുത്തുന്നത് മുടങ്ങിയാൽ ദോഷമോ ?

നിലവിളക്ക് കൊളുത്തുന്നത് മുടങ്ങുന്നതിലും ഭേദം കൊളുത്താതിരിക്കുന്നതാണെന്നു കരുതുന്നവരും സമൂഹത്തിലുണ്ട്. ഈശ്വരനെ ആരാധിക്കാനും അതുവഴി കുടുംബത്തിൽ ഐശ്വര്യം നിലനിർത്താനുമാണ് വിളക്ക് തെളിയിക്കുന്നത്.

എന്തെങ്കിലും താത്കാലിക ബുദ്ധിമുട്ടുകൾ കാരണം ഒരു നേരം വിളക്ക് കൊളുത്തിയില്ലെങ്കിൽ ഈശ്വര കോപം ഉണ്ടാകുമെന്നു ദോഷമുണ്ടാകുമെന്നോ കരുതേണ്ടതില്ല. ആ ഒരു ദിനത്തിൽ ആ ഭവനത്തിൽ കിട്ടുന്ന ഊർജത്തിൽ അല്പം കുറവുണ്ടാകുമെന്നെ ഉള്ളു. പക്ഷെ യാതൊരു കാരണവും ഇല്ലാതെ ഭവനത്തിൽ വിളക്ക് തെളിയിക്കാതിരിക്കുന്നത് ഐശ്വര്യ കേടാണെന്നു പറയുന്നു

കുറച്ചു നേരം മാത്രം വിളക്ക് തെളിയിക്കാൻ പറ്റുന്നുള്ളു എന്നത് വിളക്ക് തെളിയിക്കാതിരിക്കുന്നതിലും നല്ല കാര്യമാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ചു ചിലർക്ക് ഒരു നേരം മാത്രമേ വിളക്ക് തെളിയിക്കാൻ പറ്റുന്നുള്ളു എങ്കിൽ അതിൽ ദോഷമായി കരുതാൻ ആവില്ല. ഉത്തമ ഭക്തിയോടെ ചെയ്യുന്ന ഏതൊരു കാര്യവും തീർച്ചയായും ഫലപ്രാപ്തി കിട്ടുന്നതാണ്.

ഒരു നേരമേ വിളക്ക് തെളിയിക്കുന്നത് മുടങ്ങിയെങ്കിൽ ക്ഷമാപണം നടത്തി പ്രാർത്ഥിക്കുന്നത്  ഉത്തമമാണ്. 

ക്ഷമാപണമന്ത്രം

‘ഓം കരചരണകൃതം വാ കായജം കർമജം വാ 

ശ്രവണനയനജം വാ മാനസം വാപരാധം 

വിഹിതമവിഹിതം വാ സർവമേതത്‍ ക്ഷമസ്വ

ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവ 

ശംഭോ ‘

Courtsey: Jyothi Lakshmi

Where To Buy Nilavilakku : Click Here