Charming Thottam Pattu – തോറ്റം പാട്ട്
Table of Contents
Theyyam Thottam Pattu Malayalam – തോറ്റം പാട്ട്
Thottam Pattu Lyrics in Malayalam
വരിക വരിക വേണം (നരമ്പിൽ ഭഗവതിയമ്മ)നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചുനാലുഭാഗത്തും നാലുപൊന്നിൻ നന്താർ വിളക്കുവച്ച്നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട്……………………………………………………………………..ഞാൻ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേൻആദിമൂലമായിരിപ്പോരു പരദേവതേതോറ്റത്തെ കേൾക്ക…
Pottan Theyyam Thottam Pattu
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തൽ പൊലിക പതിനാറഴകിയ
കാപ്പന്തൽ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെൻ കൈമേൽ
പൂവും പുറിച്ചവർ നാർ തേടിപ്പോമ്പോ
പൂവൊടുടൻ ആരൊടുടൻ ചെന്നുകൊള്ളാം
തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
തിരി തിരിയെന്ന് തിരിയാൻ പറഞാൽ
തിരിവാനും പാരം വില്യുണ്ടെനിക്ക്,
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയൻ വഴിതിരിയേണ്ടൂ?
അക്കരയുണ്ടൊരു തോണികടപ്പാൻ
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാൽ
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാൽ
ആനന്ദമുള്ളോനെ കാണാൻ പോലന്നേ….
നാൻ തന്ന തോണി കടന്നില്ലേ നിങ്കള്
തോണിക്കകത്ത് നീർ കണ്ടില്ലെ ചൊവ്വറ്?
നാൻ തന്ന തേങ്ങ്യുടച്ചില്ലേ നിങ്കള്?
തേങ്ങ്കകത്ത് നീർ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയിൽ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയിൽ നട്ടൊരു തൃത്താ-
പ്പോവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോനുങ്കള്
പൊൽകൊണ്ട് മാൽ തൊടുക്ക്വല്ലോ നാങ്കൾ
ചന്ദനം ചാർത്തി നടക്ക്വല്ലോനുങ്കൾ
ചേറുമണിഞ്ഞ് നടക്കുമീ നാങ്കൾ
വീരളിചുറ്റി നടക്ക്വല്ലോനുങ്കൾ
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കൾ
വാളും പലിശയും എടുക്ക്വല്ലേനുങ്കൾ
മാടിയും കത്തിയും എടുക്കുമേ നാങ്കൾ
പൂക്കുട ചൂടി നടക്ക്വല്ലെനുങ്കൾ
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കൾ
ആനപ്പുറങ്കേറി നിങ്കൾ വരുമ്പോ
പോത്തിൻ പുറങ്കേറി നാങ്കൾ വരുമേ!!
നിങ്കൾ പലർകൂടി നാട് പഴുക്കും
നാങ്കൽ പലർകൂടി തോട് പഴുക്കും
നിങ്കൽ പലർകൂടി മോലോത്ത് പൊമ്പോ
നാങ്കൾ പലർകൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!
എല്ലെല്ലക്കൊയിൽ കുല പിശകൂലം
മാപ്പിളക്കൊയിൽ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാൽ
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
കണ്ടനാർ കേളന്റെ അഗ്നി പ്രവേശം പറയുന്ന തോട്ടം പാട്ടിന്റെ വരികൾ ഇങ്ങനെയാണ്
“അന്നെങ്ങാനും ഒരു കരകാണാതെ നിൽക്കുന്നേരം കണ്ടുവല്ലോ
അഴകിതൊരി കരിനെല്ലിമരം
കരിനെല്ലിമരത്തിന്മേൽ ഞാൻ
പാഞ്ഞു കയറിക്കൊണ്ട്
അന്നെന്നെപ്പോലെ
ഭയപ്പെട്ടു വരുന്നല്ലോ രണ്ടു സർപ്പത്താന്മാര്
അവരെന്റെ ഇടമാർവ്വിലും വലമാർവ്വിലും കടിച്ചു
വിഷം ചൊരിഞ്ഞു
മൂവരും ഞങ്ങൾ അഗ്നിയിൽ പതിച്ചു അഗ്നിപ്രപഞ്ച്
മായിയോഗം വന്നു
അറിയാതാഗ്നിക്ക് അരിശപെട്ടൊന് ദൈവം കണ്ടനാർ കേളൻ “
നാലുപാടും തീയിൽ അകപ്പെട്ട കണ്ടനാർ കേളൻ പുറത്തു കടക്കാനാകാതെ കഷ്ടപ്പെട്ട നേരത്തു അവിടെ ഒരു വലിയ കരിനെല്ലി മരം കാണുകയും തീയിൽ നിന്ന് രക്ഷപെടുവാനായി അതിന്റെ മുകളിലേക്ക് കയറി ചെന്ന്.
കണ്ടനാർ കേളനെന്ന വീരയോദ്ധാവിനെ കണ്ടു പേടിച്ച ആ കരിനെല്ലിമരത്തിലുണ്ടായിരുന്ന രണ്ടു സർപ്പങ്ങൾ പേടിച്ചു വിറച്ചു അദ്ദേഹത്തിന്റെ ഇടത്തെ നെഞ്ചിലും വലത്തേ നെഞ്ചിലും കടിച്ചു. ആ വിഷസർപ്പങ്ങളുടെ കടിയേറ്റ കേളൻ രണ്ടു സർപ്പങ്ങളെയും കൊണ്ട് ആ ആളിക്കത്തുന്ന തീയിലേക്ക് വീണു ചാരമായി തീർന്നു.
പിന്നീട് ആ വഴിവന്ന വയനാട്ടു കുലവൻ ദൈവം ആ വീരന്റെ ചാരമായി കിടന്ന ദേഹം കാണുകയും ഒരു കാലുകൊണ്ട് ചവിട്ടി തെറിപ്പിച്ചപ്പോൾ കേളൻ ഒരു ദൈവിക ചൈതന്യമായി മാറി. വയനാട്ടുകുലവൻ കണ്ടത് കൊണ്ട് ദൈവക്കരുവായി മാറിയ കേളൻ പിന്നീട് കണ്ടനാർ കേളൻ എന്നറിയപ്പെട്ടു.
Subscribe To Our Website to get new posts notifications