പ്രേത മോചനവും പ്രേത മോക്ഷവും (Prethamoksham)

പ്രേത മോക്ഷം – Prethamoksham

പ്രേത മോചനവും പ്രേത മോക്ഷവും (Prethamoksham) 1തെയ്യം ഒരു അനുഷ്ഠാന കല എന്നതിലുപരി പഴയകാലങ്ങളിൽ സമൂഹത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തി എന്ന തിൻ്റെ ദൃഷ്ടാന്തമാണ് ചില പ്രത്യേക ക്ഷേത്രങ്ങളിൽ കെട്ടിയാടിക്കുന്ന പ്രത്യേക തെയ്യങ്ങൾ നടത്തുന്ന പല അപൂർവ ചടങ്ങുകൾ.
ഒരു പക്ഷെ ഇന്നത്തെ തലമുറക്ക് കാണാൻ കഴിയാത്തതും അടുത്ത കാലം വരെ കളിയാട്ട കാലങ്ങളിൽ ക്ഷേത്ര മുറ്റങ്ങളിൽ നടത്തുന്ന പ്രത്യേക ചടങ്ങുകളായിരുന്നു പ്രേത മോചനവും പ്രേത മോക്ഷവും ……

പലപ്പോഴും ഭൗതിക ജീവിതത്തിലെ ആസക്തികൾ പൂർത്തിയാക്കാതെ മൃതിയടഞ്ഞവരുടെ കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും പ്രത്യേകിച്ച് മരണമടഞ്ഞ ആൾ ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയുടെ ഉപബോധമനസ്സിനെ ഈ ആഹൂതി ബാധിച്ച് അവരിൽ കാണുന്ന അനിയന്ത്രിതമായ ചേഷ്ടകൾ വാക്കുകൾ പെരുമാറ്റ വൈകല്യങ്ങൾ എന്നിവയെ പണ്ട് കാലങ്ങളിൽ പ്രേതബാധയായി കരുതിയിരുന്നു:

ആധുനിക കാലത്തേ പോലെ മാനസിക ചികിൽസാ സൗകര്യങ്ങൾ നിലവിൽ വരാത്ത പഴയ കാലത്ത് ഈ മാനസിക കുചേഷ്ടിതം തീർത്തു കൊടുത്തിരുന്നത് ചില പ്രത്യേക തെയ്യങ്ങളായിരുന്നുവെന്നും തെയ്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രേത മോചന ചടങ്ങുകൾ ഭൂരിഭാഗവും മാനസിക വെകല്യങ്ങൾ തീർക്കുന്നതിൽ വിജയം കണ്ടിരുന്നുവെന്നതും നിസ്തർക്കമായിരുന്നെന്ന് പഴയ കാല അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ് ….

കരിവെള്ളൂർ നിടുവപ്പുറം മഞ്ഞ മാട തറവാട്ടിൽ കെട്ടിയാടിക്കുന്ന രണ്ട് അപൂർവ തെയ്യങ്ങളാണ് പൂളോനും ( ചിത്രം മുകളിൽ ) പുതുച്ചോനും :: ഈ തെയ്യങ്ങൾ ദൈവീരുവ ർ എന്ന പേരിലാണ് അറിയപ്പെടുന്നത് …. ചിറക്കൽ തമ്പുരാനിൽ നിന്ന് ആചാരം സ്വീകരിച്ച കരിവെള്ളൂർ മൂത്ത മണക്കാടൻമാർക്ക് മാത്രമേ ദൈവങ്ങളുടെ കോല മണിയാൻ അവകാശമുള്ളൂ….

prethamoksham

പയ്യാവൂർ തട്ടിൽ നിന്നും ശേഷിപ്പെട്ട ദൈവീരുവ ർ എന്നാണ് തെയ്യങ്ങൾ സ്വയം സംബോധന ചെയ്യുന്നത് ….

പണ്ട് പയ്യാവൂർ ക്ഷേത്രോൽസവത്തിന് പോയിരുന്ന കരിവെള്ളൂർ മഞ്ഞ പൊതുവാളുടെ വെള്ളോലമെയ് കട ആധാരമായി തെയ്യം കരിവെള്ളൂർ മഞ്ഞ മാട തറവാട്ടിലേക്ക് കൈയെടുത്തു എന്ന് തെയ്യം വഴി നട യിൽ വിശേഷിക്കുന്നുണ്ട്… :എൻ്റെ മഞ്ഞ പൊതാളുടെ കെട്ടും ചുറ്റും കുറിയും അമിതാ ചാരവും കണ്ട് കൊതിച്ചു ഞാൻ എൻ്റെ പ്താളിൻ്റെ വെള്ളോലമെയ് കുട ആധാരമായി ഞങ്ങളിങ്ങോട്ട് ശേഷിപ്പെട്ടു….. മൊഴി:

പാശുപതാസ്ത്രത്തിന്നായി പാർത്ഥനുമായി യുദ്ധം ചെയ്ത കിരാതമൂർത്തിയുടെ സങ്കൽപ്പത്തിലാണ് പൂളാൻ തെയ്യം കെട്ടിയാടിക്കുന്നത് ചടുലു റ്റ കലാശത്തോടെ കത്തിക്കൊണ്ടിരിക്കുന്ന വലിയ ചൂട്ടുകെട്ടുകളുടെ വെളിച്ചം അകമ്പടിയായി അർധരാത്രി പുറപ്പെടുന്ന തെയ്യം കാണികളിൽ ഭീതി ജനിപ്പിക്കുന്നു….

poolon theyyam - Prethamoksham

പ്രേത മോചനം പൂളോൻ തെയ്യം തിരുമുറ്റത്ത് നടത്താറുണ്ട്… സന്ധ്യാ സമയം ഈ തെയ്യത്തിൻ്റെ വെള്ളാട്ടത്തിൻ്റെ അണിയറ കൊട്ട് ആരംഭിക്കുമ്പോൾ തന്നെ തറവാട് വരാന്തയിൽ പ്രേതബാധയേറ്റവർ കിടന്നു തെരഞ്ഞുകൊണ്ട് പല ചേഷ്ടകളും കാണിക്കാറുണ്ടെന്ന് എൻ്റെ വല്യമ്മയിൽ നിന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ….

പിന്നീട് പൂളോൻ തെയ്യം പാതിരാപ്പുറം ഉറഞ്ഞ് അടയാള നേരമായാൽ തെയ്യത്തിനു മുമ്പിൽ പ്രേതബാധ ഏറ്റവരെ കൊണ്ടുവരികയും പിണിയാളുകളെ തെയ്യം വിളക്ക് തൊട്ട് സത്യം ചെയ്യിച്ച് ഒഴിഞ്ഞു പോകാൻ കൽപ്പിക്കുകയും – കൊടിയിലയിൽ തെയ്യത്തിൽ നിന്ന് നേരിട്ട് അരി യും കുറിയും വാങ്ങിപ്പിക്കുന്നു:

പലപ്പോഴും തെയ്യത്തിൻ്റെ മുമ്പിൽ എത്തുമ്പോൾ തന്നെ ബാധയേറ്റ വ്യക്തിയുടെ മുഖത്തെ വികാരങ്ങൾക്ക് ക്രൗര്യം വരികയും ചേഷ്ടകൾ അനിയന്ത്രിതമാവുക യും ചെയ്യാറുണ്ട്’: വ്യക്തിയിൽ ആവേശിച്ച പ്രേതാത്മാവിനെ ചടുലമായ വാചാൽ കൊണ്ട് തെയ്യം ചോദ്യം ചെയ്യുകയും പിണിയാളി ൻ്റെ ശരീരത്തിൽ നിന്ന് ഒഴിവാകുന്നതിനും ഇനി തിരിച്ചു വരാതിരിക്കുന്നതിനും ആജ്ഞാപിക്കുന്നു….

Puthuchon theyyam - Prethamoksham


തെയ്യത്തിൻ്റെ ദൈവിക ഭാവങ്ങൾ: ആയുധം: കൈവിളക്ക്… പിണിയാളിൻ്റെ ശരീരത്തെ ശക്തിയായി കുലുക്കിക്കൊണ്ടുള്ള തെയ്യത്തിൻ്റെ ഇടപെടൽ ഇവയൊക്കെ ബാധിതരുടെ മനോനില പഴയ പോലെയാക്കുന്നു തെയ്യത്തിൽ നിന്നും കൊടിയിലയിൽ വാങ്ങിച്ച അരിയും കുറിയും സഹിതം അടുത്തുള്ള ചാലിലോ പുഴയിലോ സ്നാനം ചെയ്ത് വീണ്ടും തെയ്യത്തിന് കാണിക്ക സമർപ്പിച്ച് കുറി വാങ്ങുന്നതോടെ ബാധ അകന്ന അനുഭവം ബാധിത നിൽ ഉണ്ടാവുകയും ചെയ്യുന്നു…

ചീമേനി പുലിയന്നൂർ ക്ഷേത്രത്തിലെ പൊയ്യക്കാൽ ഭഗവതി: കമ്മാടത്ത് ഭഗവതി ചീമേനിയിലെ വിഷഹാരിയായ വിഷ്ണമൂർത്തി എന്നീ തെയ്യങ്ങൾ പ്രേത മോചന ചടങ്ങുകൾ നടത്തുന്ന ദേവഭാവങ്ങളാണ് …..


പ്രേത മോക്ഷ ചടങ്ങുക തിരുമുറ്റങ്ങളിൽ ഉറഞ്ഞാടുന്നതും അവസാനം തിരുമുടി എടുക്കുന്നതുമായ തെയ്യങ്ങൾ നടത്തുന്ന അപൂർവ ചടങ്ങാണ്….

ഒരു ക്ഷേത്രത്തിലെ ദൈവി കോപാസ കർ ആയ അന്തിത്തിരിയൻ, വെളിച്ചപ്പാട് , സമുദായി കൂട്ടായി ,കാർണോൻ മുതലായവർ മൃതിയടഞ്ഞാൽ തെയ്യവുമായി കൂടുതൽ ആഹൂതിയുണ്ടായിരുന്ന ഇവ രു ടെ ആത്മാക്കൾ ചിലപ്പോൾ തെയ്യത്തിൻ്റെ ബന്ധത്തിലാകാമെന്ന് പറയപ്പെടുന്നു…

ഇതു മായി ബന്ധപ്പെട്ട പല അസ്വസ്ഥതകളും മരണമടഞ്ഞവരുടെ കുടുംബങ്ങളിലോ അവർ പ്രതിനിധീകരിച്ച ക്ഷേത്രത്തിലെ ‘പല കാര്യങ്ങളിലും വന്നു ചേരുന്ന പിഴവുകൾ തെയ്യത്തിൻ്റെ ഭാഷയിൽ അറുമുഖൻ്റെ ദർപ്പണത്തിൽ (പ്രശ്നവശാൽ ) ബന്ധനമായി കാണുന്നു

ഇതു കോല പ്രമാണം മുഖേന മോക്ഷപ്രാപ്തിക്കായി: മരിച്ച് ബന്ധനത്തിലായവ്യക്തിയുടെ തറവാട്ടിലെ പ്രധാന അംഗം പരേതനെ പ്രതിനിധീകരിക്കുന്ന ഒരു വെള്ളിപ്രതിമയുണ്ടാക്കി തന്ത്രിയെക്കൊണ്ട് നിർദ്ദിഷ്ട നാൾവഴിപോലെ തിലക ഹോമം കഴിച്ച് ക്ഷേത്രത്തിൽ കെട്ടിയാടിക്കുന്ന ഓരോ തെയ്യത്തിൽ നിന്നും അരിയും കുറിയും വാങ്ങിക്കും…

പിന്നീട് പകൽ ക്ഷേത്രത്തിലെ പ്രധാന തെയ്യത്തിൻ്റെ പുറപ്പാട് കഴിഞ്ഞ് തൊഴലൊക്കെ കഴിഞ്ഞതിനു ശേഷമായിരിക്കും പ്രേത മോക്ഷ ചടങ്ങ് നടത്തുക: ഈ ചടങ്ങിനായി തെയ്യത്തിൻ്റെ മുമ്പിൽ തറവാട്ടാഗം തിലക ഹോമം ചെയ്ത പ്രതിമയും തളികയിൽ വച്ചെത്തിയാൽ തെയ്യം നടയിൽ പീഠമിട്ടിരുന്ന് ക്ഷേത്രത്തിലെ അന്തി തിരിയൻ വെളിച്ചപ്പാടൻ മുതലായ എല്ലാ സ്ഥാ നികരേയും ചുറ്റും നിർത്തി യാ ണ് പ്രേത മോക്ഷ ചടങ്ങ് കോല പ്രമാണം നടത്തുന്നത് …. പ്രതിമയുള്ള കൊടിയില യിലേക്കോ തളികയിലേക്കോ ആയുധപാണിയോ ടെ തെയ്യം അരിയും കുറിയും ചാർത്തി

” എൻ്റെ കുന്തത്തിൽ തറച്ചിരിക്കുന്ന കന്നിനെ ഞാൻ അഴിച്ചുവിട്ടേക്കട്ടോ?
കന്നും കയറും ഞാൻ വിട്ടു കൊടുക്കട്ടോ…..”


എന്ന് ആചാര സ്ഥാനികരോട് തെയ്യം മൂന്നുവട്ടം മൊഴിവിശേഷിക്കും
ദൈവം കൽപിക്കും പൊലെ എന്ന സ്ഥാനികരുടെ മൊഴിയിൽ ബന്ധനത്തിൽ നിന്ന് തെയ്യം പ്രേത മോക്ഷം ചെയ്യുന്നു…..
ഇതിനായ് കയറ്റു കാണം മുതലായ പ്രാർത്ഥനകൾ ക്ഷേത്ര സംബന്ധിയായി ആ വൃക്തിയെക്കൊണ്ട് ചെയ്യിപ്പിക്കുന്നു… ഇന്നത്തെ തലമുറകൾക്കൊന്നും തന്നെ കാണാൻ കഴിയാത്ത ഈ ചടങ്ങ് മുൻ കാലത്ത് തെയ്യം നടത്തിയിരുന്നത് പഴയ ആൾക്കാരുടെ സ്മൃതിപഥത്തിൽ ഇന്നുമുണ്ട്…..

പ്രേതം എന്ന വാക്കിന് അന്ധവിശ്വാസത്തിൻ്റെ ധ്വനിയുണ്ടായേക്കാം: എന്നാൽ ആധുനിക മനശാസ്ത്രം ഈ പ്രതിഭാസത്തെ ദ്വന്ദവ്യക്തിത്വം എന്ന വൈകല്യമായിട്ടാണ് വിശേഷിക്കുന്നത് … ഈ മാനസികനില ശരിയാക്കുന്നതിന് സംസൂചനം,മോഹ നിദ്ര ചില മരുന്നുകൾ എന്നിവ യിലൂടെ വികലമായ മനോനില യെ ശരിയാക്കുന്ന ഇന്നത്തെ കാലത്ത് തെയ്യത്തിൻ്റെ മൊഴി ചടങ്ങുകൾ, പ്രസാദം ആയുധം കൈവിളക്ക് എന്നീ സങ്കേതങ്ങളിലൂടെ ഭക്തർക്കു മുമ്പിൽ ദൈവമായ തെയ്യം നടത്തുന്ന ഈ മാനസിക ചികിൽസ അത് ഭുതത്തോടെ മാത്രമേ കാണാൻ കഴിയൂ:

ഉപാസനാ ബലവും ഗുരു കാരുണ്യവും നിറഞ്ഞ അനുഷ്ഠാന ബദ്ധരായ പട്ടം കെട്ടിയ കോലധാരികൾ ദൈവങ്ങളുടെ തിരുമുടി തേർ തെറ്റി ഇരുപത്തൊന്നു ഗുരുക്കന്മാരെ സ്മരിച്ച്‌ ചെയ്യുന്ന കർമ്മങ്ങളും പറയുന്ന വാങ്ങ് മൊഴികളും സത്യവാക്കായി മാറുന്ന തിൻ്റെ തെളിവുകളല്ലേ ഇതെല്ലാം ….’

(കോലധാരികൾ ഇത് വായിക്കാനിടയായാൽ തെറ്റുകൾ കാണുന്നെങ്കിൽ പൊറുക്കണം;

      Courtsey: ഹരി  പി പി      തൃക്കരിപ്പൂര്

You May Also Like

പൊട്ടൻ തെയ്യം ഐതിഹ്യം

കതിവനൂർ വീരൻ തെയ്യം ഐതിഹ്യം

കരിംചാമുണ്ഡി തെയ്യം ഐതിഹ്യം

പൂരമേളവും പൂരത്തിന്റെ ഓർമകളും