Charming Nattu Paradevatha Theyyam – നാട്ടുപരദേവത

നാട്ടുപരദേവത

——————————-
Nattu Paradevatha - നാട്ടുപരദേവത

About this theyyam –

Nattu Paradevatha Theyyam Thottam – നാട്ടുപരദേവത
എന്റെ നല്ലച്ഛന്റെ തിരുമുഖത്തെ മൂന്നുമണിക്കുരുപ്പും മാർവ്വത്തെ പന്തീരായിരം വസൂരിയും തടകി ഒഴിപ്പിച്ച് ഗുണപ്പാട് വരുത്തിക്കൊടുത്തതിന്റെ ശേഷം —- ഇടിച്ച പാലവും കോണിയും നേരെയിടീച്ചു — കല്ലും മുള്ളും നീക്കിവെച്ചു മാതാവിനെയും പിതാവിനേയും കൈയ്യരികത്ത് നിർത്തിച്ചു —- 
ഇല്ലത്തെ കുടിപതിനെയും വനത്തകംചെന്ന മാതാവിനേയും തെക്കിനീലും വടക്കിനീലും കുടിപൊക്കിച്ചു —- പണ്ടാരപ്പൊന്നും പടിപ്പൊന്നും വഴക്കം തന്നു —- മലയരികെപോയ നാട്ടുപരദേവത വടക്ക് വില്ല്യാപുരം തൃക്കണ്യാ കുടമരത്തിങ്കീഴിൽ ശംഖും പീഠവുമിട്ട് അവിട്ടാണപ്രതിഷ്ഠയാക്കി നിലയുറപ്പിച്ചൊരു കാലത്ത് —- അറുവര് മണിമങ്കമാര് ഭക്തിപ്പെട്ട് തന്ന തളിതണ്ണീരാലെ ദാഹംതീർത്തു —- കാർത്തികേരി അസുരനെക്കൊന്ന് ചോരകൊണ്ട് തിരുനെറ്റിയിൽ തിലകം ചാർത്തി —- ആണ്ടതിനാൽ കൊണ്ടു കൂട്ടിപ്പോരും പ്രകാരം എപ്പോഴും കയ്യെടുത്ത് തെളിഞ്ഞ് കയ്യേറ്റോളാം ന്റെ മാളോരെ — — — —  .

Nattu Paradevatha Theyyam Story 

       നന്മകളുടെയും തിൻമകളുടെയും പ്രഭവസ്ഥാനം ഒന്നുതന്നെയെന്നും നൻമ ചെയ്യേണ്ടവർ തിൻമയിലേക്ക് തിരിയുമ്പോൾ അവിടെ ശത്രു ജനിക്കുവാൻ ഇടവരുന്നതാണെന്നും .നല്ലവരായ മനുഷ്യർ തിൻമകളെയും ദോഷങ്ങളേയും നൻമയും ഗുണവും കൊണ്ട് ദുരീകരിക്കണമെന്നും ഉള്ള സിദ്ധാന്തത്തെ സ്ഥാപിക്കുകയാണ്  പുതിയ ഭഗവതി . പടിപടിയായ് വന്നുകേറുന്ന ദോഷങ്ങളെ അകറ്റുവാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയതെറ്റിന് പ്രായശ്ചിത്തം ചെയ്കയല്ലാതെ മറ്റ് പോംവഴിയേതുമില്ല. ആയതുകൊണ്ട് ഗുണങ്ങൾ ചെയ്തുകൊണ്ട് ദോഷമകറ്റുവാൻ ശ്രമിക്കയെന്ന തത്വത്തെ വാമൊഴിവഴക്കത്തിലൂടെ വീണ്ടും വീണ്ടും മാളോരോടായ് ഓതുകയാണ് നാട്ടുപരദേവതയായ പുതിയ ഭഗവതി .
                 ഫോട്ടോ അബൂബക്കർ ചെറുകുന്ന്