Fascinating Sri Moovalam kuzhi Chamundi Theyyam

Sri Moovalam kuzhi Chamundi – ശ്രീ മൂവാളംകുഴി ചാമുണ്ടി

Moovalam kuzhi Chamundi

About Sri Moovalam kuzhi Chamundi Theyyam Story in Malayalam – ശ്രീ മൂവാളംകുഴി ചാമുണ്ടി

Sree Moovalam kuzhi Chamundi: നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ അരവത്തു എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു.ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്തു മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന്ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാനിടവരുകയും ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി ചില പൊടികൈ മന്ത്രപ്രയോഗങ്ങൾ നടത്തി തിരിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ താമസം വിന എത്തി ചേർന്നഒളയത്ത് തന്ത്രി കാര്യം മനസ്സിലാക്കി മന്ത്ര രൂപേണതന്നെ പ്രതികരിക്കുകയും ചെയിതു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയുംചെയ്തു..
 
ഈ യുദ്ധത്തിൽ ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ തന്ത്രി പിൻതുടർന്നെത്തിയ മന്ത്ര മൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി എന്നിവരെ കൊണ്ട് ഇല്ലത്തിനു തെക്ക് കിഴക്കായി അരക്കാതെ ദുരെ മൂവാൾ പ്രമാണം കുഴി കുഴിച്ച് അതിലടക്കം ചെയ്യ്തു. സർവ്വതന്ത്രാത്മികയും സർവ്വമന്ത്രാത്മികയുമായ പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയായി ഭീകരാകാരത്തോടെ ചെന്ന് മട്ടൈ കോലാന്റെ പടിഞ്ഞാറ്റകം തകർത്തു. കൊലാന്നെ വധിച്ച്‌ തന്ത്രിയോടടുത്തു. ഭീതനായ തന്ത്രി പ്രാണരക്ഷാർത്ഥംഓടി ത്രിക്കണ്ണൻ ത്രയബകേശ്വരനോട്അഭയം ചോദിച്ചു. കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ്‌ തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു.
 

Sri Moovalam Kuzhi Chamundi Theyyam Story in Malayalam

 
ചെമ്പുകുടത്തിൽ മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽമൂവാളംകുഴി ചാമുണ്ഡിയായി തൃക്കണ്ണാട് പടിഞ്ഞാറേ ഗോപുരത്തിൽ പ്രതിഷ്ഠനേടി .
 
എന്റെ തൃക്കണ്ണിയാലപ്പാ….ആദിയിൽ പരാ ശക്തി ആയിട്ടും സപ്തമാതൃക്കളിൽ ചാമുണ്ഡി ആയിട്ടും നില നിന്നിരിക്കുന്നതായ ആ കാലനേരത്തു അന്ന് സ്വരൂപത്തിനകത്ത്‌ രണ്ട് തന്ത്രി വര്യൻമാർ ,ഇടമന വാഴുന്ന തന്ത്രിയും ,ഒളയത്ത്‌ തന്ത്രിയും അന്ന് മന്ത്രങ്ങളെക്കൊണ്ടും തന്ത്രങ്ങളെകൊണ്ടും ബലാബലത്തെ പരീക്ഷിച്ചു പോരുന്ന കാലം ,അന്ന് ഇടമന വാഴുന്ന തന്ത്രി ഒളയത്ത്‌ വാഴുന്ന തന്ത്രിക്കു നേരെ എന്നെ പോലുള്ള ഒരു ശക്തിയെ ജപിച്ചയച്ചുവല്ലോ ,അന്ന് ഒളയത്ത്‌ വാഴുന്ന തന്ത്രി എന്നെ ഇടമന വാഴുന്ന തന്ത്രിക്കു നേരെ ജപിച്ചയച്ചുവല്ലോ ആ അനുഭവത്തിങ്കൽ അന്ന് കാഞ്ഞിരോട്ടു പെരുമ്പുഴ നൗകത്തിൽ കടക്കുന്ന നേരത്ത്‌ തോണിക്കു ഭാരമേറി അന്ന് ചന്ദ്രവട്ടം കൊണ്ടറിഞ്ഞു ശക്തിയുള്ളതായിരിക്കുന്നതായ ശക്തിയെ ജപിച്ചയച്ചിട്ടുണ്ട് അന്നോ ഇടമന തന്ത്രി പ്രഹരിബലമെന്ന ബോധത്തിങ്കൽ ചാമുണ്ഡിക്കുണ്ട് ആധാരമായിട്ട് എന്നെ സ്ഥാപനം ചെയ്തുവല്ലോ നിമിഷമാത്രയിൽ ഇളനീര് ഭാജനം പൊട്ടിപിളർന്നു ഞാൻ ഇടമന വാഴുന്ന തന്ത്രിക്കു നേരെ കൈയെടുത്തു ,അന്നോ ശക്തിയുള്ള ദേവി തന്നെ മാതാവ് എന്ന് കരുതി ഇതിനു തുച്ഛമായിരിക്കുന്ന ഭാജനം പോരാ കഠിനമായിരിക്കുന്നതായിരിക്കുന്നഭാജനം തന്നെ എന്ന് കണ്ടു കരുതി ശുദ്ധമായിരിക്കുന്നതായ ഒരു താമ്ര ഭാജനം ഉണ്ടാക്കി ,ആ താമ്ര ഭാജനത്തിങ്കൽ എന്നെ ആവാഹിച്ചു മൂന്നാൾ കുഴി കുഴിച്ചു എന്നെ ശ്വാസക്കണക്കില്ലാതാക്കി തീർത്തല്ലോ .
 
അന്ന് മൂന്നേ മുക്കാൽ നാഴിക കൊണ്ടു പൊട്ടിപിളർന്നു അന്ന് ഞാൻ ഇടമന വാഴുന്ന തന്ത്രിയുടെ ഇല്ലം മന ആധാരമായിട്ട് ഞാൻ ചാടിക്കരകേറിയല്ലോ ഇടമനതന്ത്രിക്കുനിക്കാൻ പറ്റാത്ത അവസ്ഥയിങ്കൽ ഇനി എനിക്ക് മറ്റൊരു ആശ്രയമില്ല എന്റെ തൃക്കണ്യലപ്പൻ മാത്രമേ എനിക്ക് ശരണമുള്ളു എന്ന് കണ്ടുകരുതി ഇടമന തന്ത്രി . അന്ന് പടിഞ്ഞാർ ഗോപുരം മുൻപ് ആധാരമായിട്ട് ഞാനും ചാടിക്കേറിയല്ലോ.അന്ന് ഒന്ന് ഭയപ്പെട്ടു ഭദ്രസ്വരൂപിണി ആയിരിക്കുന്ന സർവേശ്വരിയുടെതായിരിക്കുന്നതായ കാളി ഭാവത്തെ.അന്ന് തൃക്കണ്യലപ്പന്റെ മൊഴിയുണ്ടായിവേണ്ടാ വേണ്ടാ ഇടമന തന്ത്രിയുടെ മാറ് തുടിക്കണ്ട.അന്ന് ഞാൻ ശാന്തമൂർത്തിയായി നില നിന്നു തൃക്കണ്യൽ കൊടിമരം മുൻഭേദമായിട്ട് ഞാൻ നിലനിന്നു.
 
ഫോട്ടോ:Puthillam framez
 

You May Also Like

  1. Kathivanoor Veeran Theyyam
  2. Pottan Theyyam
  3. Vishnumurthy Theyyam
  4. Gulikan Theyyam
  5. Kuttichathan Theyyam