Beautiful Karivedan Theyyam – കരിവേടൻ

Karivedan Theyyam – കരിവേടൻ

 
 
Karivedan Theyyam
 

About Karivedan Theyyam in Malayalam

 
 
Karivedan Theyyam: “ആദിചെറുത്തണ്ടർ വാഴുന്ന കാലത്ത് അൻപിനാൽ വന്നൊരു ചെട്ടിയ വീടെക്ക് കീർത്തിയിൽ നല്ലൊരു പള്ളക്കീൽ ഇല്ലത്ത് നിശ്ചയമായുറപ്പിച്ചാൻ കാലിയാനവിടെയും കാലിയും മേച്ചു വനത്തിൽ നടക്കുമ്പോൾ ആലിൻ തണൽ കണ്ടിരുന്നാന പൊൻമകൻ ആക്കം പെരുതായി അടിച്ചകാറ്റിന്നു ആൽകൊമ്പ് പൊട്ടിമരിച്ചാനല്ലോ മകൻ ആജ്ഞയുന്നിട്ടവർ പാടിനല്ലമായ്ക്കുന്നിൽ മേവും ആത്മപാരിതിൽ പുകൾപെറ്റ കരിവേടൻ ദൈവമെന്നു തൊഴുന്നേൻ” എന്ന് തോറ്റം പാട്ടിൽ വിവരിക്കുന്ന ദേവനാണ് കരിവേടൻ(Karivedan).
 
കരിവേടനെന്ന വൈഷ്ണവംശ സങ്കല്പമൂർത്തിയായും, മുച്ചിലോട്ടു കാവുകളിലും മറ്റും ശൈവാംശമായ മൂർത്തിയായ കരിവേടൻ തെയ്യമാണ് കെട്ടിയാടാറുണ്ട്. മറ്റൊരു വിശ്വാസം കരിവേടൻ ശാസ്താവിന്റെ ഉറ്റ തോഴനാണെന്നാണ്, തെയ്യം കെട്ടിയാടുമ്പോൾ ഒന്ന് കിട്ടിയാൽ രണ്ടെന്നും, രണ്ടു കിട്ടിയാൽ ഓരോന്നെന്നും ഉള്ള വരമൊഴി ശാസ്താവുമൊത്തുള്ള ആത്മ സുഹൃത് ബന്ധത്തിന്റെ ആഴം ഉറപ്പിക്കുന്നതാണ്.
 
തണ്ണിനമൃത് അല്ലെങ്കിൽ കാരയപ്പം അല്ലെങ്കിൽ തെക്കൻ കേരളത്തിൽ ഉണ്ണിയപ്പം എന്ന നൈവേദ്യമാണ് ശാസ്താവിനും കരിവേടനുമുള്ള ഇഷ്ട വഴിപാട്. ഈ ദൈവങ്ങൾക്ക് വർഷത്തിൽ നടക്കുന്ന കളിയാട്ടം കൂടാതെ ഒറ്റത്തിറ വെള്ളാട്ടത്തിൽ ഉച്ചവെള്ളാട്ടം കരിവേടനും (വെള്ളാട്ടം മാത്രെമേ ഉള്ളു തെയ്യം ഇല്ല) തിറ ശാസ്താവിനുമായി വീതിച്ചു കെട്ടിയാടുന്നു തിറയോട് കൂടി വെള്ളാട്ടമില്ല പക്ഷെ തെയ്യം മാത്രം.
ശൈവ വൈഷ്ണവ സങ്കല്പത്തിലുള്ള മൂർത്തികളാണെങ്കിലും നിവേദ്യവും പൂജയും ഒന്നെന്ന ഭാവത്തിൽ ആ സുഹൃത് ബന്ധം ബഹുമാനിച്ചു ചെയ്യുന്നു
 

Kaivedan Theyyam performing Temple

 

You May Also Like

  1. Kathivanoor Veeran Theyyam
  2. Pottan Theyyam
  3. Vishnumurthy Theyyam
  4. Gulikan Theyyam
  5. Kuttichathan Theyyam