Fascinating Andalur Kavu Festival 2020 – Feb 14 – 20

Andalur Kavu Festival 2020 – അണ്ടലൂർക്കാവ് ഉത്സവം

Andalur Kavu Festival

Andalur Kavu Festival 2020 :

അണ്ടല്ലൂർകാവിലെ ബാലീ സുഗ്രീവ യുദ്ധം കാണാതെ കേരളത്തിലെ കാഴ്ചകൾ അതിന്റെ പൂർണതയിൽ എത്തുകയില്ല. .ജീവിതത്തിൽ ഒരിക്കൽ എങ്കിലും അണ്ടലൂർ ദേശത്തെ ഉത്സവം കൂടണം. അതിന്റെ ലഹരി നിങ്ങളെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് ആകർഷിക്കും. നാല് ദേശങ്ങൾ (ധർമടം, പലയാട്, മേലൂർ, അണ്ടലൂർ ) ഒന്നായിട്ട് ജാതി ഭേദമന്യേ വൃതശുദ്ധിയോടെ കൊണ്ടാടുന്ന ഉത്സവമാണ് അണ്ടലൂർ കാവ് ഉത്സവം . ഏഴ് ദിനരാത്രങ്ങൾ(കുംഭം ഒന്ന് മുതൽ ഏഴു വരെ ) നീണ്ടുനിൽക്കുന്ന ഉത്സവലഹരിയിൽ അർമാദിക്കാൻ ആരും കൊതിച്ചു പോവും

Andalur Kavu Festival - Thoovakali Theyyam
തൂവക്കാലി  – Thoovakali theyyam

കേരളത്തിലെ പ്രസിദ്ധ രാമക്ഷേത്രമായ അണ്ടലൂർകാവ് സ്ഥിതിചെയുനത്. തലശ്ശേരിയിൽ നിന്ന് 8കിലോമീറ്റർ അകലെ ആണ്.അണ്ടലൂരിന്റെ മനോഹാരിത കൂട്ടാനായി ആ നാടിന്റെ മൂന്നു ഭാഗവും പുഴയാൽ സമൃദ്ധമാക്കപ്പെട്ടിരിക്കുന്നു. ആ നാടിന്റെയും നാട്ടുകാരുടെ ജീവിതവും ആയി അലിഞ്ഞുചേർന്ന ഒന്നാണ് ഈ കാവും തെയ്യക്കാലവും

Andalur Kavu Festival - Nappothi / Naga bhagavathi Theyyam
നാപ്പോതി / നാഗാഭഗവതി – Nappothi / Naga bhagavathi Theyyam

അൽപ്പം ചരിത്രം – Andalur Kavu

ഇവിടുത്തെ തെയ്യത്തിന്റെ ഇതിവൃത്തം രാമായണം ആണ്. ഭഗവാൻ

ശ്രീരാമൻ സ്വയം ഇവിടെ ദൈവത്താർ ഈശ്വരനാകുന്നു എന്നാണ് സങ്കൽപ്പം. അണ്ടലൂർ കാവിനും തെയ്യത്തിനും ചരിത്ര പ്രാധാന്യം ഉള്ള നിരവധി കഥകൾ പറഞ്ഞു കേൾക്കുന്നു. കൂടുതൽ ആയി പ്രചാരത്തിൽ ഉള്ളത് ഒരു രാമായണകഥ ആണ്.

സീതാസ്വയംവരത്തിൽ ശ്രീരാമൻ ത്രയംബകംവില്ലൊടിച്ചപ്പോൾ അതിന്റെ ഒരു ഭാഗം ഇവിടെ വന്നു വീണുവെന്നും വീണിടത്തു മൂന്നു ചൈതന്യങ്ങൾ ഉണ്ടാവുകയും നാരദമുനിയുടെ നിർദ്ദേശപ്രകാരം സാക്ഷാൽ പരശുരാമൻ മൂന്നു മൂർത്തികളെ പ്രതിഷ്‌ഠിക്കുകയുമാണ് ഉണ്ടായതെന്ന് പറയപ്പെടുന്ന കഥ ആണ് ഏറെ പ്രചാരത്തിൽ ഉള്ളത്. ദൈവത്താർ, സീതാദേവി, ബപ്പൂരൻ എന്നിങ്ങനെ ആയിരുന്നു പ്രതിഷ്‌ഠാമൂർത്തികൾ.

Andalur Kavu Festival 2020

അണ്ടലൂർകാവ്ക്ഷേത്രവിവരണം

മേലെകാവും താഴെക്കാവും

മേലെക്കാവ് അയോദ്ധ്യ ആണെന്നും താഴെക്കാവ് ലങ്ക ആണെന്നുമാണ് വിശ്വാസം. പ്രധാന ശ്രീകോവിലിലെ ആരാധനാമൂർത്തി ഭഗവാൻ ശ്രീരാമനാണ്. പ്രത്യേകിച്ച് രൂപമേതുമില്ലാത്തൊരു ഭാവത്തിൽ ലക്ഷ്മണനും ഇരിക്കുന്ന രൂപത്തിൽ ആജ്ഞനേയനും ഇവിടെ പ്രതിഷ്‌ഠ ഉണ്ട്.താഴെക്കാവിൽ സീതാദേവിയും. മരങ്ങളും വള്ളിപ്പടർപ്പുകളും ഒന്നുചേർന്ന് അശോകവനം പോലെ ആണ് താഴെകാവ്.

അണ്ടലൂർകാവ് ഉത്സവവിശേഷങ്ങൾ

കുംഭം ഉത്സവകാലം തുടങ്ങുമുൻപേ തന്നെ കാവിൽ ചക്കകൊത്ത് എന്ന ചടങ്ങു നടത്തി ദേശക്കാർ വീതിച്ചു നൽകിയ ശേഷമാണു ഫലങ്ങളും കായികളും ഇവിടത്തുകാർ കഴിച്ചു തുടങ്ങുന്നത്. കുംഭം ഒന്നോട് കൂടെ ഉത്സവത്തിനായി നാടും വീടുകളും ഒരുങ്ങുന്നു. എല്ലാം വൃത്തി ആക്കി വൃതകാലം തുടങ്ങു്ന്നു. മീൻ ചന്തകൾ പോലും വൃത്തിയാക്കി അടച്ചിടുന്നു.

ഒരു ദേശം മുഴുവൻ നോയമ്പ് നോറ്റ് ഉത്സവനാളിനെ വരവേൽക്കുന്നു. ബന്ധുമിത്രദികളും പ്രവാസികളും ഉത്സവം ആഘോഷിക്കാൻ ആവേശത്തോടെ വീട്ടിലേക്കു ഓടി എത്തുന്നു.

ആ ദേശത്തെ വീടുകളിൽ ഒക്കെ പുതിയ മൺപാത്രങ്ങൾ കറിചട്ടികൾ വാങ്ങുന്നു. അതൊരു ആചാരമായി തുടരുന്നു. അതിനായി ഉത്സവകാലം തുടങ്ങു്ന്നതിനു മുൻപേ മണ്പാത്രം വിൽക്കുന്നവർ വന്നു ചെറിയ കടകൾ കാവിന് മുൻപിൽ തുടങ്ങു്ന്നു. കൂടെ പഴകുലകളും അവലും മലരും ഒക്കെ കടകളിൽ സജീവമാകുന്നു. എല്ലാ വീടുകളിലും അവലും മലരും പഴവും ചേർന്ന പ്രസാദം തയാറാക്കിവെക്കുന്നു. അത് വീട്ടിൽ വരുന്ന എല്ലാ അതിഥികൾക്കും കൊടുക്കുന്നു.

ഈ പ്രസാദമാണ് പുരുഷൻമാരുടെ ഉത്സവദിവസങ്ങളിലെ പ്രധാന ഭക്ഷണം, ഒരു നേരം മാത്രമായിരിക്കും അരിഭക്ഷണം കഴിക്കുക. കുംഭം ഒന്നിന് എമ്പ്രാന്മാർ ആചാരപൂർവം കാവിലേക്ക് പുറപ്പെടുന്നു….പെരുംകൊല്ലൻ കാവിൽ കുറ്റി അടിക്കുന്നു. എന്നിട്ട് പെരുവണ്ണാനെ ഉപചാരപൂർവ്വം കാവിലെത്തിക്കുന്നു.

മൂന്നിന് രാവിലെ അടുത്ത ചടങ്ങു ആയ തന്നിയും കുടിയും നടത്തുന്നു. വ്രതമെടുത്ത പുരുഷമ്മാർ ചക്കകൊത്തിനുശേഷം ലഭിച്ച ചക്കയും ചെറുപയറും വേവിച്ചതും കഴിക്കാൻ കൊടുക്കുന്നു. അന്ന് രാത്രി കുടവരവെന്ന ചടങ്ങിൽ മെലൂർ മണൽ ദേശക്കാർ ആഘോഷപൂർവം ഒലക്കുട ചൂടിച്ചു ദേവന്മ്മാരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നു. അങ്ങനെ തെയ്യം തുടങ്ങു്ന്ന്. അതിന് ശേഷം ആണ് വൃതമെടുത്ത പുരുഷന്മ്മാർ അരിഭക്ഷണം കഴിക്കുന്നത്.

Andalur Kavu Festival 2020

വൈകുന്നേരത്തോടെ മെയ്യാലുകൂടൽ, വില്ലൊപ്പിക്കൽ എന്ന ചടങ്ങുകൾ തുടങ്ങു്ന്നു പുരുഷൻമാർ വെളുത്ത ബനിയനും മുണ്ടും തോർത്തും ഉടുത്തു ഭഗവാൻ ശ്രീരാമന്റെ വാനരപടയായി മാറുന്നു. സീതാദേവിയെ കണ്ടെത്താൻ സഹായിക്കുന്നു.

നാലാംനാൾ ദൈവത്താറീശ്വരൻ പൊന്മുടിയണിഞ്ഞു തെയ്യത്തിനായി തയ്യാറെടുക്കുന്നു. സീതയും മക്കളും, ബാലി – സുഗ്രീവൻ, ബപ്പൂരൻ, അങ്കക്കാരൻ, തൂവക്കാലി, നാഗകണ്ടൻ, വേട്ടക്കൊരുമകൻ, പുതുചേകവൻ തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടുന്നു.

ബാലി സുഗ്രീവ യുദ്ധം തെയ്യത്തിൽ സുഗ്രീവൻ ബാലിയെ പോരിന് വിളിക്കുന്നതാണ് തുടക്കം. അൽപ്പനേരം കഴിയുമ്പോൾ ബാലിയും യുദ്ധത്തിനിറങ്ങുന്നു.അവസാനം യുദ്ധം കൊടുമ്പി രി കൊള്ളുമ്പോൾ ബപ്പൂരൻ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുന്നു. കാഴ്ചകാരെ ഹരം പിടിപ്പിക്കുന്ന ഈ കലാരൂപത്തിന് കാഴ്ചക്കാർ ഏറെ ആണ്. ഈ തെയ്യാട്ടത്തിൽ ദൈവത്താർ മാത്രം മൗനിയാണ്. ശ്രീമന്റെ വിരഹദുഃഖം ആണ് ഈ മൗനത്തെ സൂചിപ്പിക്കുന്നത്.

അടുത്ത രംഗം പടപുറപ്പാട് ആണ്. ഏഴ്തവണ വലം വെച്ചു ബപ്പൂരൻ ദൈവത്ത്താർരീശ്വരനെ സീതാ ദേവിയെ കണ്ടവിവരം അറിയിക്കുന്നു. സീതാദേവിയെ മേലെക്കാവിൽ നിന്നും താഴെക്കാവ് എന്ന ലങ്കയിലേക്ക. താഴെക്കാവിൽ ദൈവത്താറിന്റെ മുൻപിൽ അങ്കക്കാരനും ബപ്പൂരനും ആട്ടം കാഴ്ച്ചവെക്കുന്നു. ലങ്കയിലെ രാക്ഷസന്മാരുമായുള്ള യുദ്ധത്തെ തുടർന്ന് യുദ്ധം ജയിച്ചശേഷം മേലെക്കാവിലേക്ക് മടങ്ങുന്നു. അപ്പോൾ വിജയഭേരിയായി കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും നടക്കുന്നു. ഓരോ ദിവസവും ഓരോ ദേശക്കാരാണു വെടിക്കെട്ട് നടത്തുന്നത്.

മേലെക്കാവിൽ എത്തിയാൽ യുദ്ധം ജയിച്ച ആഹ്ലാദത്തിൽ തടപൊളിച്ചോട്ടം നടത്തി കരുത്തു തെളിയിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഈ ചടങ്ങുകൾ ആവർത്തിക്കുന്നു. ഏഴാം ദിവസം തടപൊളിച്ചോട്ടം കഴിയുന്നതോടെ ആ വർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും.

അണ്ടലൂർകാവ് ഉത്സവ രാത്രികളും കാഴ്ചകളും

മൂന്നാംനാൾ രാത്രി മുതൽ എങ്ങും തിരക്കേറിയ അമ്പലപ്പറമ്പാണ് കാണാൻ കഴിയുക. പ്രകാശപൂരിതമായ രാത്രികൾ. ഉച്ഛഭാഷണിയും സർക്കസ്ഉം പല റൈഡകളും എല്ലാം കൊണ്ടും ഉത്സവം കൊഴുക്കുന്നു. എല്ലാ ഉത്സവപറമ്പിലും കാണുന്ന കാഴ്ചകൾ ഇവിടെയും ആവർത്തിക്കപ്പെടുന്നു.

ആകാശത്തോട്ടിൽ മരണക്കിണർ. ഡോഗ് ഷോ, മിട്ടായി കടകൾ കളിപ്പാട്ട് കടകൾ വളക്കടകൾ ഒക്കെ കൂടെ ഉത്സവത്തിന്റെ നിറം കൂട്ടുന്നു. അങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ച്ചകളും ഓർമകൾക്ക് നിറം നൽകുന്ന ഒത്തിരി അനുഭങ്ങളും നിറഞ്ഞതാണ് ഓരോ ഉത്സവകാലവും .

ഏഴാം ദിവസം തിറ കഴിഞ്ഞു ദൈവത്താറീശ്വരൻ മുടിയഴിക്കുന്നതോടെ വ്രതശുദ്ധിയുടെ നാളുകൾ കഴിഞ്ഞു.ദേശക്കാർ മത്സ്യമാംസാദികൾ ഭക്ഷിച്ചുകൊണ്ട് വ്രതം മുറിക്കുന്നു.

ഓരോ തെയ്യകാലവും മധുരമുള്ള ഓർമ ആയി നാട്ടുകാരുടെ മനസ്സിൽ സൂക്ഷിക്കുന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും ആദിത്യ മര്യാദയുടെയും ആഘോഷങ്ങളുടെയും ഒരു കൂടിച്ചേരൽ ആണ് ഓരോ തെയ്യക്കാലവും.

Fascinating Andalur Kavu Festival 2020 - Feb 14 - 20 1
Daivathar Eshwaran Theyyam ( Sree Raman)

അണ്ടലൂർകാവിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ – How to reach Andalur Kavu

ബസ് വഴി

തലശ്ശേരി ബസ്റ്റാന്റിൽ നിന്നും ഇടവിട്ട സമയങ്ങളിൽ അണ്ടലൂർകാവ് വരെയുള്ള ബസ്സുകൾ ഉണ്ട്. അണ്ടലൂർ – പാറപ്രം ബോർഡ് ഉള്ള ബസ്സുകളിലും കയറാവുന്നതാണ്.

ഇനി മറ്റു വണ്ടികളിലാണ് വരുന്നതെങ്കിൽ, തലശ്ശേരി – കണ്ണൂർ ഹൈവേയിലൂടെ തലശ്ശേരിയിൽ നിന്നും കണ്ണൂർ പോകുമ്പോൾ മീത്തലെപീടിക എന്ന സ്ഥലത്തു നിന്നും വലത്തോട്ട് തിരിഞ്ഞു ചിറക്കുനി വഴി അണ്ടലൂർകാവിലേക്ക് എത്തിച്ചേരാം.

കടപ്പാട്

You May Also Like

  1. Kathivanoor Veeran Theyyam
  2. Pottan Theyyam
  3. Vishnumurthy Theyyam
  4. Gulikan Theyyam
  5. Kuttichathan Theyyam