Kandoth Sree Koormba Bhagavathi Kshethram Kaliyaattam
About Kandoth Sree Koormba Bhagavathi Kshethram in Malayalam
Kandoth Sree Koormba Bhagavathi Kshethram: കണ്ണൂര് ജില്ലയില് പയ്യന്നുരിനടുത്ത് കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രം.പണ്ട് എടത്തില് നായരെന്ന വീര യോദ്ധാവിനെ പോരില് പരാജിതനാക്കി മേലെ എടത്തില് താമസമാക്കിയ തലക്കൊടരും, ഇന്ന് കണ്ടോത്തെന്നു വിളിക്കുന്ന കണ്ടമംഗലത്തെ ദേശ വാസികളും പണികഴിപ്പിച്ച ക്ഷേത്രം. രാമന്തളി ദേശത്തെ പരക്കയെന്ന ഇല്ലത്തിലെ രണ്ടു തരുണികള് കാലദോഷങ്ങള് അകറ്റാനായി പയ്യന്നുരിലെത്തി പയ്യന്നൂര് പെരുമാളുടെ മുന്നില് ഭജനയിരുന്നു. കാലദോഷങ്ങള് അകലാൻ കണ്ടമംഗലം ദേശത്തേക്കു പോകുവാൻ പെരുമാൾ പറഞ്ഞു. ഒരാളെ സഖിയായി കൂടെ അയക്കുകയും ചെയ്തു. കണ്ടമംഗലം ദേശത്തെത്തിയ അവരെ ദേശ പ്രമുഖൻ ആദരവോടെ സ്വീകരിച്ചു. കൂടെ വന്നത് ശ്രീ കുരുംബ ദേവിയാണെന്നും, കൂവ മളക്കുവാനും പറഞ്ഞു ദേവി അപ്രത്യക്ഷയായി.ദൂരെ മാറിനിന്നു ചണ്ടാള രൂപിയാകും പരമശിവന് കാണുന്നുണ്ടായിരുന്നു. ചണ്ടാള രൂപത്തില് മാറി നിന്ന സ്ഥലമാണ് പിന്നീട് പൂലിന് കീഴിലെന്നു പ്രസിദ്ധമായത്.
കാലങ്ങളങ്ങിനെ കഴിയുന്ന സമയം ഒരു നാളില് തലക്കൊടർ പയ്യന്നൂര് പെരുമാളെ ഭജിക്കുന്നതിനായി പയ്യന്നുരിലേക്ക് പോകുന്ന വഴിയില് ദാഹിച്ചു വലഞ്ഞ രണ്ടു യുവാക്കളെ കണ്ടു. അവര്ക്ക് കുടിക്കുവാന് ഇളനീര് കൊടുക്കുവാന് വേണ്ടി അവരുടെ കൂടെ തിരികെ തറവാട്ടിലേക്കു വന്നു. ഇളനീര് പറിക്കുന്നതിനായി തലക്കൊടര് പോയി തിരിച്ചു വന്നപ്പോള് യുവാക്കളെ കണ്ടതില്ല. യുവാക്കളെ തിരഞ്ഞു നടക്കുമ്പോള് തൊഴുത്തില് ഗര്ഭിണിയായ പശുരക്തം വാര്ന്നു മരിച്ചുകിടക്കുന്നു. കാരണമറിയുന്നതിനായി പ്രാശ്നീകനെ വിളിക്കാന് തീരുമാനിച്ചു. പ്രശ്ന വശാല്ദാഹമകറ്റാന് വന്നതു പുലിദൈവങ്ങളെന്നു തെളിഞ്ഞു. അങ്ങിനെപുലി ദൈവങ്ങള്ക്കായി ക്ഷേത്രം പണിയാന് തീരുമാനിച്ചു. ക്ഷേത്രം പണിതു ശ്രീ കൂരുംബയെയും പ്രതിഷ്ടിച്ചു. കൂടെ ചണ്ടാള രൂപം പൂണ്ട ശിവനെപൂലിന് കീഴി ലും പ്രതിഷ്ടിച്ച് ആരാധിച്ചു.
എല്ലാ വര്ഷവും ധനു 25 മുതല് 4 ദിവസങ്ങളിലായി ഉത്സവം കൊണ്ടാടുന്നു. ശ്രീ കൂരുംബ ദേവിക്കു കെട്ടിക്കൊലമില്ലെങ്കിലും ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കുകയാണ് ചെയ്യുന്നത്. പുലിദൈവങ്ങളഞ്ചുപേരും കരിന്തിരിക്കണ്ണന് നായരുമാണ് പള്ളിയറയിലെകെട്ടിക്കൊലങ്ങള്. കൂടാതെചണ്ടാള രൂപിയായ പൂലിന് കീഴില് ദൈവവും കെട്ടിയാടുന്നുണ്ട്.നാട്ടില് ശ്രീ കൂരുംബ വിതച്ച വസൂരിയാം മാരി മാറ്റാന് പരമശിവന് പുതിയഭഗവതിയെ അയച്ചു. അങ്ങിനെ പള്ളിയറയുടെ വടക്ക് ഭാഗത്തായി (നടുവിലെ മുണ്ട്യ) പുതിയ ഭഗവതി,വിഷ്ണുമൂര്ത്തി,മടയില് ചാമുണ്ടി,രക്ത ചാമുണ്ടി അതിനും വടക്ക്കു ഭാഗത്ത് കുണ്ടോറ ചാമുണ്ടി എന്നീ തെയ്യക്കോലങ്ങള്കെട്ടിയാടുന്നു.
Kandoth Sree Koormba Bhagavathi Kshethram Kaliyaattam
കണ്ടോത്ത് ശ്രീ കൂർമ്പാ ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ നവീകരണ കലശത്തിനു ശേഷം 2020 ഫെബ്രുവരി 02 മുതൽ 5 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ രണ്ടാം സുദിനമായ 03/02/2020 ന് രാത്രി , ശക്തമായ വർത്തമാന കാല വിഷയത്തെ അടിസ്ഥാനമാക്കി കൊല്ലം അയനം നാടകവേദി അവതരിപ്പിച്ച ഈ വർഷത്തെ സൂപ്പർ ഹിറ്റ് നാടകം
” ഇത് ധർമ്മ ഭൂമിയാണ് “
Add caption |
കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ 2020 ജനുവരി 25 മുതൽ 31 വരെ നടക്കുന്ന പുന: പ്രതിഷ്ഠ നവീകരണ കലശ മഹോത്സവത്തിന്റെ ആറാം സുദിനമായ 3/01/2020 ന് രാത്രി , ചിറ്റാരിക്കൊവ്വൽ ഫ്രണ്ട്സ് , കലാത്മിക ലളിതകലാ ഗൃഹം കണ്ടോത്ത് മുക്ക് ,’ മുദ്ര ബീറ്റ്സ് & സ്റ്റെപ്സ് കണ്ടോത്ത് മുക്ക് , ലയം കലാക്ഷേത്രം , എന്നിവ അണിയിച്ചൊരുക്കിയ ” നൃത്തോത്സവം “ |
ഗാനമേള |