Theyyam – ഒരുപാട് തെയ്യ വിശേഷങ്ങൾ

Vasoorimala Theyyam
Vasoorimala Theyyam

 

­

 

Theyyam – ഒരുപാട് തെയ്യ വിശേഷങ്ങൾ

Theyyam
അഭയ വരദായിനി അന്നപൂർണേശ്വരി ഒൻപതില്ലം പതിനാലു കഴകം വാഴും നാഥ ഭുവനി മാതാവ് മുച്ചിലോട്ടമ്പിക. ആജന്മ സുകൃതം. ദർശനം പുണ്യ ദർശനം
 
 
Theyyam - കക്കറ ഭഗവതി

കക്കറ ഭഗവതി Theyyam

 
തെയ്യം കെട്ടിയാടിവരുന്നത് വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, കോപ്പാളർ അഥവാ നൽക്കദായ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ്
 

വണ്ണാന്മാർ.

പ്രധാന ലേഖനം: പെരുവണ്ണാൻ
അത്യുത്തരകേരളത്തിലെ വണ്ണാന്മാർ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരിൽനിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകൾ ഉണ്ട്.
 
തെയ്യാട്ടത്തിനു പുറമേ തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു.
 
ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടും. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്.ഇവർ മരുമക്കത്തായം സംബ്രദായം തുടരുന്നു
 

മലയർ

പ്രധാന ലേഖനം: മലയർ
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയർ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങൾ ഇവിടങ്ങളിൽ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാൻ പിറന്ന ‘ഭദ്രദേവവർഗ’മാണ് തങ്ങളെന്ന് ഇവർ ‘കണ്ണേർപാട്ടി’ൽ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയർക്കു പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവർ വാദ്യക്കാരായി പോകും.
 
മലയികൾ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയർക്കുണ്ട്. മലയൻ കെട്ട്, കണ്ണേർ പാട്ട് എന്നിവ ഇവർ നടത്തിവരുന്ന കർമങ്ങളാണ്. കാർഷിക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള ‘കോതമൂരിയാട്ടം’ (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, ഗുളികൻ, പൊട്ടൻ, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂർത്തികൾ മലയത്തെയ്യങ്ങളിൽ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി, മടയിൽചാമുണ്ഡി, കണ്ഠാകർണൻ (ഘണ്ടാകർണൻ), വസൂരിമാല,
 
കരിവാൾ എന്നിവയും മലയർ കെട്ടിയാടുന്ന തെയ്യങ്ങളിൽപ്പെടുന്നു.ഇവരിൽ ഓരോ ദേശത്തിനും തെയ്യക്കോലം ധരിക്കാൻ ഓരോ കുടുംബങ്ങൾ ഉണ്ട് അവകാശികൾ ആയിട്ട്, ചില കോലം ധരിക്കാൻ ആചാരപെട്ടവർ തന്നെ വേണം, മൂവാളം കുഴി ചാമുണ്ടി കോലം ഇതിൽ പെടുന്നു. ഇവരുടെ കൂട്ടത്തിൽ ആചാരപെടുന്നവരെ പണിക്കർ എന്നാണ് അറിയപെടുന്നത്.
 
ഓരോ ദേശത്തിനും ഓരോ പെരുമലയൻ സ്ഥാനപേരും ഉണ്ട്.ഇതിൽ പ്രധാന പെട്ടതാണ് കരിവെള്ളൂർ പെരുമലയൻ, കാങ്കോൽ പെരുമലയൻ, ചീമേനി അള്ളടോൻ.

Vasoorimala Bhagavathi theyyam

Vasoorimala Bhagavathi theyyam History In Malayalam

ദേവാസുര യുദ്ധം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് തങ്ങളുടെ വംശ നാശം വരുമെന്നു പേടിച്ചു, തങ്ങളുടെ ഭർത്താക്കന്മാരേയും കൂട്ടി പാതാളത്തിൽ ഒളിച്ചു. യുദ്ധം ഏതാണ്ട് അവസാനിച്ചപ്പോൾ അസുര സ്ത്രീകളായ ദാരുമതിയും ധാനവിയും തങ്ങളുടെ പ്രശ്നപരിഹാരങ്ങൾക്കു വേണ്ടി ഗോകര്ണത്തില് പോയി തപസു ചെയ്തു.

തപസ്സിൽ തൃപ്തനായ ബ്രഹ്മാവ് അവർക്കു വരം കൊടുക്കാൻ തയ്യാറായി അവരോടു ചോദിച്ചു, മഹാ പരാക്രമികളായ പുത്രന്മാരെ ആണ് അവർ വരമായി ചോദിച്ചത്. പിൽക്കാലത്തു അവർക്കു ആൺകുട്ടികൾ ഉണ്ടായി. അവരാണ് ദാരുകനും ധാനവ നും, പിന്നീട് അവർ വലുതായി തങ്ങളുടെ ഈ കഷ്ടപ്പാടിന് കാരണം ദേവന്മാരാണെന്നു അറിഞ്ഞു അവർ ഗോകര്ണത്തില് പോയി തപസ്സു ചെയ്തു. 

തപസ്സിൽ തൃപ്തനായ ബ്രഹ്മാവ്, എന്ത് വരമാണ് വേണ്ടതെന്നു ചോദിച്ചു, അവർ പറഞ്ഞു ആയിരം ആനകളുടെ ശക്തി തങ്ങൾക്കു ഉണ്ടാകണം, ബ്രഹ്മദണ്ഡം എന്ന ആയുധവും സ്ത്രീകളിൽ നിന്ന് മരണം സംഭവിച്ചാലും പ്രശ്നമില്ല, ദേവന്മാരോ, മനുഷ്യന്മാരോ, അസുരന്മാരോ തങ്ങളെ വദിക്കരുതെന്നു പറഞ്ഞു, അങ്ങനെയാവട്ടെ എന്ന് പറഞ്ഞു ബ്രഹ്‌മാവ്‌ വരം കൊടുത്തു.

 

വരസിദ്ധി ലഭിച്ചയുടനെ അവർ പരാക്രമണം ആരംഭിച്ചു. മൂന്നു ലോകങ്ങൾക്കും നാശം വരുത്തിയ അവരെ വധിക്കാനായി ദേവന്മാരെ പല ദേവന്മാരെയും അയച്ചു, അവർക്കു ധാനവനെ മാത്രമേ വധിക്കാൻ പറ്റിയുള്ളൂ ഒടുവിൽ ഭഗവൻ പരമശിവൻ തന്റെ തൃക്കണ്ണിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു ദാരുകനെ വധിക്കാനായി പറഞ്ഞയച്ചു. മായാസുരൻ എന്ന് പേരുള്ള അസുരന്റെ മകളായ മോനോദരി  ആയിരുന്നു ദാരുകന്റെ ഭാര്യ.

തന്റെ ഭർത്താവിനെ വധിക്കാനായി എത്തിയ ഭദ്രകാളിയെ കണ്ടു ഏറെ ഭയപ്പെട്ടു . തന്റെ ഭർത്താവിൻറെ അന്ത്യം അടുക്കാറായെന്നു മനസ്സിലാക്കിയ അവൾ കൈലാസത്തിന്റെ അടുത്ത് ചെന്ന് ശിവനെ തപസ്സു ചെയ്തു. ഈ സമയം ദാരുകനും ഭദ്രകാളിയും തമ്മിൽ അതി ഭീകര യുദ്ധം നടക്കുവാരുന്നു . ഭഗവാൻ പരമശിവന് അറിയാം മനോധരി ചോദിച്ച വരം നൽകിയാൽ അത് വിനയായി തീരും എന്ന്. ഒരു അസുരന് ബ്രഹ്മാവ് നൽകിയ വരത്തിന്റെ ദോഷം ആണ് ഇപ്പോൾ അനുഭവിക്കുന്നത്.

പക്ഷെ ശ്രീ പാർവതി ദേവി ഭഗവാനോട് അപേക്ഷിച്ചു ഭഗവാനെ ആശ്രയിക്കുന്നവരെ അനുഗ്രഹികാത്തിരിക്കുന്നത് ശരിയല്ല എന്ന്, അങ്ങനെ പാർവതിയുടെ നിർബന്ധം കാരണം  മനോധരിയുടെ മുന്നിൽ പ്രത്യക്ഷപെട്ടു. തന്റെ ശരീരത്തിലെ വിയർപ്പുതുള്ളികൾ വടിച്ചെടുത്തു കൊണ്ട് പറഞ്ഞു മനോധരി ഇതുകൊണ്ടു നീ മനുഷ്യരുടെ പുറത്തു തെളിച്ചാൽ അവർ നിനക്ക് വേണ്ടത് തരും എന്ന്. സന്തോഷത്തോടെ അവിടെ നിന്ന് പോകുമ്പോൾ അവൾ കണ്ടു വേതാളത്തിന്റെ പുറത്തു കേറി ഭൂത പ്രേത അകമ്പടികളോട് കൂടി ഒരു കയ്യിൽ ദാരുകന്റെ തലയും കൊണ്ട് ജയഭേരി മുഴക്കി കൊണ്ട് വരുന്നു.

ദേഷ്യം കൊണ്ട് വിറച്ച മനോധരി ശിവൻ തനിക്കു തന്ന വെള്ളം ഭദ്രകാളിയുടെ ദേഹത്തേക്ക് എറിഞ്ഞു. തൽക്ഷണം ഭഗവതിയുടെ ശരീരത്തിൽ ധാരാളം കുരുക്കൾ പ്രത്യക്ഷപെട്ടു, പണിയും തലവേദനയും കാരണം അവിടെ തളർന്നു വീണു ഈ വിവരം അറിഞ്ഞ പരമശിവൻ ദേഷ്യം കൊണ്ട് ചാടിയെണീറ്റ പരമശിവന്റെ ചെവിയിൽ നിന്ന് ഭയങ്കരമായ ഒരു മൂർത്തി പുറത്തേക്കു വന്നു ഭഗവൻ അവനു കണ്ടഅധരൻ എന്ന് പേരും നൽകി സഹോദരി യായ ഭദ്രകാളിയുടെ അസുഖം മാറ്റിവരുവാൻ പറഞ്ഞുവിട്ടു.

അവിടെ നിന്ന് പുറപ്പെട്ട കണ്ഠകർണൻ   വഴിയിൽ വച്ചുതന്നെ ഭദ്രകാളിയെ കണ്ടു. അവളുടെ പാദം മുതൽ കഴുതുവരെ നക്കി കുരുക്കളെല്ലാം തിന്നു തീർത്തു. ഒടുവിൽ മുഖത്തെ കുരുക്കൾ തിന്നാൻ ആയി ഭാവിച്ചപ്പോൾ ദേവി പറഞ്ഞു, സഹോദരനായ നീ മുഖത്തോടു മുഖം ചേർക്കുന്നത് ശരിയല്ല, അതുകൊണ്ടു തന്നെ അത് അവിടെ ഒരു ഭൂഷണമായി അവിടെ തന്നെ ഇരുന്നോട്ടെ എന്ന് .

അതുകൊണ്ടാണത്രെ വസൂരി വന്ന ഒരാളുടെ ശരീരത്തിലെ എല്ലാ പാടുകൾ പോയാലും മുഖത്തെ പാടുകൾ അവിടെ തന്നെ നിക്കുന്നത്. അസുഗം മാറിയ ദേവി കണ്ഠകർണനോട് പറഞ്ഞു മനോധരിയെ പിടിച്ചു കൊണ്ടുവരാൻ പറഞ്ഞു. അങ്ങനെ മനോധരിയെ പിടിച്ചു ദേവിയുടെ മുന്നിലെത്തിച്ചു കോപിഷ്ഠയായ ഭഗവതി അവളുടെ കണ്ണും ചെവിയും കാലും മുറിച്ചു കളഞ്ഞിട്ടു പറഞ്ഞു, മേലിൽ നീ കണ്ടും കേ ട്ടും ഓടിയും മനുഷ്യരെ ഉപദ്രവിക്കരുത് എന്നും എന്റെ ആജ്ഞാനുവർത്തിയായി എന്റെ കൂടെ കഴികൊള്ളുക എന്ന് പറഞ്ഞു കൂടെ കൂടി.

അന്നുമുതൽ മനോധരി വസൂരിമാല ദേവി ആയി അറിയപ്പെടുന്നു. ഭദ്രകാളിക്ക് വിരോധം ഉണ്ടാകുന്ന അവസരങ്ങളിൽ അവളെ പറഞ്ഞയച്ചു മനുഷ്യർക്കു ഈ അസുഗം ഉണ്ടാകുന്നത്

 
 
 
 
Shree Vettakkorumakan Theyyam

Shree Vettakkorumakan Theyyam

വനവാസകാലത്ത് വ്യാസന്റെയും ശ്രീകൃഷ്ണന്റെയും നിര്‍ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനു വേണ്ടി അര്‍ജ്ജുനന്‍  ശിവനെ തപസ്സു ചെയ്തു. അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ ശിവപാര്‍വ്വതിമാര്‍ വേടരൂപം പൂണ്ടു . ദേവിയുടെ വേടരൂപം കണ്ട് കാമ മോഹിതനായി തീര്‍ന്ന ദേവന് പാര്‍വ്വതിയില്‍ ഉണ്ടായ പുത്രനത്രെ ശ്രീ വേട്ടക്കൊരുമകന്‍ ദൈവത്താര്‍.

 
 
 
മൂവാളം കുഴി ചാമുണ്ഡി Theyyam

മൂവാളം കുഴി ചാമുണ്ഡി 

 
 
മൂവാളം കുഴി ചാമുണ്ഡി
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ്
 
 
 
 

Shree Muchilottu Bhagavathi Theyyam

Shree Muchilottu Bhagavathi Theyyam

 
 
 
 
 
Shree Vettakorumakan Theyyam

Shree Vettakorumakan Theyyam purappaadu

 
 
 
 
Theyyam - വേട്ടക്കൊരുമകൻ വെള്ളാട്ടം

വേട്ടക്കൊരുമകൻ വെള്ളാട്ടം

 
 
Theyyam - വേട്ടക്കൊരുമകൻ വെള്ളാട്ടം

വേട്ടക്കൊരുമകൻ വെള്ളാട്ടം

 
Theyyam - വേട്ടക്കൊരുമകൻ വെള്ളാട്ടം
അങ്കക്കാരൻ തെയ്യം

അങ്കക്കാരൻ തെയ്യം

കരിങ്കാളി ദൈവം

കരിങ്കാളി ദൈവം

 
Theyyam - വേട്ടക്കൊരുമകൻ വെള്ളാട്ടം
വേട്ടക്കൊരുമകൻ വെള്ളാട്ടം

 

 
 

അങ്കക്കാരൻ തെയ്യം

 
 
കരിങ്കാളി ദൈവം…
കടന്നപ്പള്ളി കേളത്തറ ഭഗവതി ക്ഷേത്രം
Photo: Arjun Kadannappally
 
 
ചെറിയ തമ്പുരാട്ടി തെയ്യം

ചെറിയ തമ്പുരാട്ടി തെയ്യം 

 
 
 
 
ചൂളിയാർ ഭഗവതി Theyyam

ചൂളിയാർ ഭഗവതി

 
പീലിക്കോട് തെരു ശ്രീ സോമേശ്വരി ക്ഷേത്രം. 
ചൂളിയാർ ഭഗവതി
 
ഫോട്ടോ: അതുൽ
 
Theyyam - കാങ്കോലൻ ചിണ്ടൻ നേണിക്കം

കാങ്കോലൻ ചിണ്ടൻ നേണിക്കം

Theyyam

വടക്കേ മലബാറിലെ കനലാടിമാർ.

 
 

കാങ്കോലൻ ചിണ്ടൻ നേണിക്കം.

 
വിശേഷണങ്ങൾക്ക് അതീതമായ വ്യക്തിത്വത്തിനും സ്വഭാവ വിശേഷണത്തിനും ഉടമ.
അമ്പു കർണ്ണമൂർത്തിയുടെയും മാണിയമ്മയുടെയും മകനായ് ജനനം.. ആടിവേടൻ കെട്ടി തുടക്കം. അമ്പു പെരുവണ്ണാന്റെ കീഴിൽ കളരി പഠനം.17ാമത്തെ വയസ്സിൽ പരവന്തട്ട ഉദയപുരം ക്ഷേത്രത്തിൽ പുലികണ്ടൻ തെയ്യം കെട്ടി തെയ്യരംഗത്തേക്ക് ചുവടു വെച്ചു.ക്ഷേത്രാധികാരികളുടെ നിർദ്ധേശത്തെ തുടർന്ന് അടുത്ത വർഷം മുതൽ പുള്ളിക്കരിങ്കാളിയമ്മ കെട്ടിയാടാൻ തുടങ്ങി. 21ാമത്തെ വയസ്സിൽ ചിറക്കൽ രാജാവിന്റെ കയ്യിൽ നിന്ന് ആചാരം വാങ്ങി നേണിക്കമായ് ആചാരപ്പെട്ടു.. അന്നൂർ, വെള്ളൂർ, കണ്ടോത്ത് കൂർമ്പാ ഭഗവതി ക്ഷേത്രം, കാങ്കോൽ പണയക്കാട്ട്, മുത്തത്തി, പരവന്തട്ട, മാത്തിൽ പൂവത്തിൻ കീഴിൽ നിലയറ ഭഗവതി ക്ഷേത്രം തുടങ്ങിയ ജന്മങ്ങളിൽ തെയ്യം കെട്ടിയാടാനുള്ള ജന്മസുകൃതം ലഭിച്ചു.കാറമേൽ, കോറോം മുച്ചിലോട്ട് കാവുകളിൽ 3 തവണ ഭുവനേശ്വരി മുച്ചിലോട്ടമ്മയുടെ തിരുമുടി അണിഞ്ഞു.40 വർഷം തുടർച്ചയായി ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൽ തിരുവർകാട്ട് ഭഗവതി കെട്ടിയാനുള്ള മഹാഭാഗ്യം. വെള്ളൂർ കൊട്ടണച്ചേരി വേട്ടക്കൊരുമകൻ ഈശ്വരൻ,കതിവന്നൂർ വീരൻ, ഗുരുക്കൾ, പുലി കണ്ടൻ പുള്ളിക്കരിങ്കാളിയമ്മ, വലിയ മുടി കോലങ്ങൾ തുടങ്ങി അനേകം കോലങ്ങൾ കെട്ടിയാടി. കെട്ടിയാടിയ കോലങ്ങൾ ഇന്നും ജനങ്ങളുടെ മനസ്സിൽ ഒളിമങ്ങാതെ നിൽക്കുന്നതു കൊണ്ടു തന്നെ നിരവധി ബഹുമതികളും പുരസ്കാരങ്ങളും ഇദ്ധേഹത്തെ തേടിയെത്തിയിട്ടുമുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ കാരണം തെയ്യരംഗത്ത് നിന്നു വിട്ടു നിന്നുവെങ്കിലും അണിയല നിർമ്മാണവും സഹായിയായും മറ്റുമായി ഇന്നും കാവുകളിലെ സജീവ സാന്നിദ്ധ്യം…
പുതുതലമുറക്ക് വെളിച്ചം പകർന്നു കൊണ്ട് ഇനിയും സജീവ സാന്നിദ്ധ്യമായ് നിൽക്കാൻ സാധിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ..
Courtesy:വരവിളി Varavili
 
Vellur Chaamakkavu Kshethram
Theyyam

photo courtesy: Priyesh Panickar Vellur

Kurinji Sree Madayil Chamundi theyyam
Madayil Chamundi theyyam

പയ്യന്നുർ പെരുമാളുടെ തട്ടകത്തിൽ നിന്നും ഒരു കന്നിനെ എനിക്ക് വഴക്കം ചെയ്യണം എന്ന് പെരുമാളോട് അപേക്ഷിച്ചപ്പോൾ വണ്ണാടിൽ മീനക്കൊട്ടിലിൽ ആദ്യമായി സ്ഥാനം നേടിയ രൗദ്രമൂർത്തി എങ്കിലും ത്രിപുര സുന്ദരിയാം മടയിൽ ചാമുണ്ഡി. ആരൂഢം ആലന്തട്ടയിൽ തുടങ്ങി പെരുമാളുടെ തട്ടകത്തിലും സ്ഥാനം നേടി ദേശങ്ങളും കാവുകളും  വിരാചിക്കും അമ്മ ചാമുണ്ഡേശ്വരി. പ്രധാന സ്ഥാനം അലങ്കരിക്കുന്ന കുറിഞ്ഞി ക്ഷേത്രം സൗന്ദര്യ രൂപിണി പ്രൗഢിയേറും തിരുപുറപ്പാട്.