Karimkutty Chathan Theyyam
Karimkutty Chathan Theyyam – കരിങ്കുട്ടിച്ചാത്തൻ മുഖത്തെഴുത്ത്- കരിന്താടി മുറിയനെഴുത്ത്
**********************************
Karimkutty Chathan Theyyam – വടക്കൻ മലബാറിലെ തെയ്യം കലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തെയ്യമാണ് കാളകാട്ട് ഇല്ലത്തിൽ കെട്ടിയാടുന്ന കരിം കുട്ടിച്ചാത്തൻ തെയ്യം. പ്രധാനമായും ഈ തെയ്യം മറ്റു തെയ്യങ്ങളിൽ നിന്നും വ്യത്യസ്തപെടാൻ കാരണം ഈ തെയ്യത്തിന്റെ മുഖത്തെഴുതുന്ന പ്രത്യേകതരം എഴുത്താണ്.
ഈ പ്രത്യേകതരം മുഖത്തെഴുത്തിനു പറയുന്നത് കരിന്താടി മുറിയനെഴ്ത്തു എന്നാണ്. പ്രധാനമായ വ്യത്യാസം കണ്ണിനു മഷിയിടുന്നതാണ്. അതായത് മറ്റു മുഖത്തെഴുത്തിൽ നിന്നും വേറിട്ടുനിക്കുന്ന രീതിയിൽ ഒരു പ്രത്യേക ആകൃതിയിൽ ആണ്.
കണ്ണിനു ചുറ്റും മഷിയിട്ടശേഷം ഒരു വാൽ കണ്ണിന്റെ ഒരു ഭാഗത്തേക്കും മറ്റൊരു വാൽ നെറ്റിയുടെ മുകളിലോട്ടു ചുരുട്ടി വരയ്ക്കും. ഈ കണ്മഷിയുടെ പുറത്തായി മനയോല ചിത്തുകൾ ഇട്ടു കൂടുതൽ മനോഹരമാക്കും.
കുട്ടിച്ചാത്തൻ തെയ്യത്തിന്റെ രൗദ്രത കൂടുതൽ ഭംഗിയായി കാണിക്കാൻ ആണ് ഇങ്ങനെ വരയ്ക്കുന്നത്. കണ്ണിന്റെ താഴെ ഭാഗത്തു ചായില്യം ഇട്ടു അതിനു മുകളിലായി എരിഞ്ഞിപൂ വരയ്ക്കുന്നു. ഇങ്ങനെ വരക്കുന്നത് മറ്റു കുട്ടിച്ചാത്തൻ തെയ്യങ്ങളിലും ഉച്ച കുട്ടിച്ചാത്തനിലും കാണാറുണ്ട്.
താടി വരയ്ക്കാൻ ഉപയോഗിക്കുന്നത് കരിമഷിയാണ്, കരിന്താടി എന്നാണു ഇത് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ കുട്ടിച്ചാത്തൻ തെയ്യം ശരിക്കും പേടിപ്പെടുത്തുന്ന ഒരു രൂപത്തിൽ ആണ് അവതരിപ്പിക്കുന്നത്. കണ്ണിന്റെ മുകളിലായി നെറ്റിയിൽ അഷ്ടദളം ഒരു പ്രത്യേക രീതിയിൽ വരച്ചു കാണാം.
വെള്ളൂർ കൊഴുന്തുപടി ചന്ദ്രനെലൂർ ഭഗവതി ക്ഷേത്രം കളിയാട്ടം മാർച്ച് 4,5 . മാർച്ച് 5 ന് ഉച്ചയ്ക്ക് കാളക്കാട് മന്ത്രമൂർത്തികളിൽ ഉഗ്രമൂർത്തിയാം ശ്രീ കരിങ്കുട്ടിച്ചാത്തൻ തിരുപുറപ്പാട്.