കൈകോളൻ തെയ്യം ഐതിഹ്യം – Amazing Kaikolan Theyyam History In Malayalam
കൈകോളൻ തെയ്യം ഐതിഹ്യം – Kaikolan Theyyam History In Malayalam
Kaikolan Theyyam History In Malayalam:- തെക്കൻ കരിയാത്തൻ ദൈവത്തിന്റെ യാത്രയിൽ വഴിയിൽ വെച്ച് ഒരു കുട്ടി പരിഹസിക്കുകയുണ്ടായി, ആശ്രിതരോട് വലിയ കരുണയും ബഹുമാനിക്കാത്തവരോട് കടുത്ത പ്രതികാരവും ചെയ്യുന്ന കരിയാത്തൻ തന്നെ പരിഹസിച്ച ആ കുട്ടിയുടെ കൈ മുറിച്ചു കളഞ്ഞു,
മദ്യം കൊടുക്കാതിരുന്ന ചന്തൻ തണ്ടാനും, തിരുനെല്ലൂർ തണ്ടാത്തിക്കും ഭ്രാന്ത് കൊടുത്ത കരിയാത്താൻ തന്നെ സൽക്കരിച്ചതിനു ശേഷമേ ഭ്രാന്ത് മാറ്റികൊടുത്തിട്ടുള്ളൂ അതുപോലെ തന്നെ കൈ പോയ കുട്ടി കരിയാത്തനോട് കരഞ്ഞ് മാപ്പ് അപേക്ഷിക്കുകയും ശേഷം. അവന് കെ തിരികെ ലഭിക്കുകയും ചെയ്തു, കുട്ടിയെ ഓടിച്ച് വിടാൻ പലതവണ കരിയാത്തൻ ശ്രമിക്കുമെങ്കിലും കൈക്കോളൻ ഒഴിഞ്ഞ് പോകില്ല. വളരെ രസകരമായ ഓടിച്ച് വിടൽ കളികൾ ഈ തെയ്യത്തിന്റെ ഭാഗമായുണ്ട്. അവസാനം ആ കുട്ടി തെക്കൻ കരിയാത്താന്റെയും കരുമകൻന്റെയും സേവകനായിത്തീരുകയും ചെയ്തു.
കരിയാത്തൻ തെയ്യത്തോടൊപ്പം കെട്ടിയാടിക്കുന്ന കൈക്കോളൻ തെയ്യം കെപോയ കുട്ടിയുടെ സങ്കൽപ്പത്തിൽ ഉള്ളതാണ്. ഈ കുട്ടിതെയ്യം കരിയാത്തനൊപ്പം കൂടെ തന്നെ നടക്കുന്നതായി തെയ്യത്തിൽ കാണാം. വലിയ മെയ്യലങ്കാരങ്ങൾ ഒന്നും ഇല്ലാത്ത കുട്ടിവേഷമാണ് കൈക്കോളന്.
ദേഹത്ത് അരിമ്പൂറും മുഖത്തെ മഞ്ഞളും പൂശിയ ചെറിയ അലങ്കാര വരകൾ മാത്രമേ ഉണ്ടാകു. തലയിൽ കൊഴുപറ്റം എന്ന നാരുകൊണ്ടു ഉണ്ടാക്കിയ നീണ്ട തലമുടി ഉണ്ടാകും