Chooliyar Bhagavathi – ചൂളിയാർ ഭഗവതി
Chooliyar Bhagavathi Theyyam Images, Story in Malayalam and Temple – ചൂളിയാർ ഭഗവതി
Chooliyaar Bhagavathi |
Chooliyar Bhagavathi Theyyam Story in Malayalam – ചൂളിയാർ ഭഗവതി
••••••••••••••••••••••••
ചൂളിയാർ ഭഗവതി തെയ്യം (Chooliyar Bhagavathi) അല്ലെങ്കിൽ ശൂലിയാർ ഭഗവതി എന്നും വിളിക്കുന്നു. തൃക്കണ്യാലപ്പന്റെ ധാന്യപ്പുര ചുട്ടെരിക്കാൻ തുനിഞ്ഞ കാർത്തവീരാസുരനെ വധിക്കാൻ ശിവ ഭഗവാന്റെ തൃക്കണ്ണിൽ നിന്നും ഉദിച്ച ശൂലം യേന്തിയ ഭഗവതി ആണ് ചൂളിയാർ ഭഗവതി(Chooliyar Bhagavathi) അല്ലെങ്കിൽ ശൂലിയാർ ഭഗവതി
ഉദുമയിലെ കോതോറമ്പത്ത് ഒരു മൂകാംബിക ഭക്തനായ മഹത് ഗുരുവിന്റെ ഒപ്പം ആകൃഷ്ട്ടയായ ആദിപരാശക്തി കൂടി എഴുന്നള്ളിയെത്രെ. ഇവിടെ എത്തിയപ്പോൾ ദേവിക്ക് ആ പ്രദേശത്തിന്റെ സൗന്ദര്യം കണ്ട് അവിടെ കുടിയിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.
തന്റെ ഭക്തൻ സ്പടിക സമാനമായി ധ്യാനിക്കുന്നടത്ത് ഭഗവതി സ്വംയംഭുവായി കല്ലായി ഉയർന്നുവന്നു. ഇങ്ങനെ സ്വംയംഭുവായി ഉയർന്നു വന്ന മഹാ ദുർഗ്ഗയാണ് സാക്ഷാൽ ചൂളിയാർ ഭഗവതി. പട്ടുവം മുതൽ പടമ്പൂര് വരെ ഇടങ്ങ വലങ്ങാ 96 നഗരങ്ങളായി വ്യാപിച്ചു കിടക്കുന്ന തെരുവിന്റെ കാവൽ ദേവതയാണ് അരയോടയിൽ പന്തം കുത്തി നിൽക്കുന്ന ചൂളിയാർ ഭഗവതി. ചിതാഗ്നി കൊണ്ട് സംപൂജ്യയായ ആദി പരാശക്തി തന്നെ യാണ് പദ്‌മവേദാങ്കരുടെ കുലദേവതയായ ചൂളിയാർ ഭഗവതി.
Chooliyar Bhagavathi Theyyam Temple
Chooliyar Bhagavathi temple Ajanur, Kasargod Kerala
You May Also Like