തെയ്യം മുഖത്തെഴുത് – ചായില്യം – Chayillyam

മുഖത്തെഴുത്ത് (Chayillyam):

mughathezhuthu chayillyam


മുഖത്തെഴുത്ത്, മുഖത്ത്തേപ്പ്, എന്നീ രണ്ടു ശൈലിയിലാണ് തെയ്യങ്ങളുടെ മുഖാലങ്കരണം. രൗദ്രഭാവത്തിലുള്ള തെയ്യങ്ങൾക്ക് ചുവപ്പ് നിറമാണ് ഏറെയും ഉപയോഗിക്കുന്നത്. ക്രുദ്ധതയുടെയും സംഘർഷത്തിൻ്റെയും പകയുടെയും ഭാവചലനങ്ങൾക്ക് നന്നേ ഇണങ്ങുന്നു എന്നതാണ് ചുവപ്പിൻ്റെ പ്രാധാന്യം. മഞ്ഞനിറംവിജയത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും സൂചകങ്ങളാണ്. ഏത് ഇരുളിമയിലും തെളിഞ്ഞു കാണാമെന്ന പ്രത്യേകതയാണ് മഞ്ഞനിറത്തിനുള്ളത്.


കറുപ്പ് നിറമാകട്ടെ തെയ്യഭാവങ്ങൾക്ക് ഒട്ടേറെ നിഗൂഢാർത്ഥൾ തന്നെ നൽകുന്നുണ്ട്. കരിമഷിയുടെ നിറച്ചാർത്തുപയോഗിച്ച് കണ്ണും പുരികവും കൊണ്ട് അനേകം ഭാവസ്ഫുരണങ്ങൾ തന്നെ തെയ്യങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഭൂത- പ്രേതങ്ങളുടെ പ്രതീകത്വം പേറുന്ന തെയ്യങ്ങൾക്കാണ് വെളുപ്പ്. ചില തെയ്യങ്ങൾക്ക് ചിത്രസങ്കീർണ്ണതകളില്ലാത്ത തേപ്പ് മാത്രമേ ഉണ്ടാവാറുള്ളു.


തെയ്യക്കോലത്തിൻ്റെ തലയ്ക്കൽ ഇരുന്ന് തല തിരിച്ചാണ് മുഖത്തെഴുതുന്നത് എന്നതാണ് വിസ്മയം ജനിപ്പിക്കുന്ന വസ്തുത. കണ്ണിനെ ആധാരമക്കിയാണ് മുഖാലങ്കാരത്തിൻ്റെ സങ്കീർണ്ണ സൗന്ദര്യാവിഷ്കാരങ്ങളത്രയും. കരിമഷിയുണ്ടാക്കുക നെയ് വിളക്കിൻ്റെ പുക ഓടിൻ്റെ കഷ്ണങ്ങളിൽ കരിപ്പിടിപ്പിച്ച് വെളിച്ചെണ്ണ ചേർത്താണ്.
ചുവപ്പ് നിറത്തിന് ചായില്യവും മഞ്ഞക്ക് മനയോലയും പച്ചക്ക് കല്ലുമണോലയും നീലയും വെളിച്ചെണ്ണയിൽ ചാലിച്ചു നിർമ്മിച്ചെടുക്കുന്നു. പലതരം മുഖത്തെഴുത്തുകളുണ്ട്. തെയ്യങ്ങളുടെ സ്വഭാവസവിശേഷതകളനുസരിച്ച് ഓരോ വിഭാഗങ്ങൾക്കും വ്യത്യസ്തമയ അലങ്കാരങ്ങളാണ്.


മുച്ചിലോട്ട് ഭഗവതി, പാടാർകുളങ്ങര ഭഗവതി, തുടങ്ങിയവയ്ക്ക് കുറ്റി ശംഖും പ്രാക്കും, വലിയമുടിത്തെയ്യങ്ങൾക്ക് പ്രാക്കെഴുത്ത്, നരമ്പിൽ ഭഗവതി, അങ്കക്കുളങ്ങ ഭഗവതി, എന്നിവയ്ക്ക് വൈരിദളം, ചെമ്പിലോട്ട് ഭഗവതി, മരക്കലത്തമ്മ, എന്നിവയ്ക്ക് മാൻ കണ്ണെഴുത്ത്, എന്നിങ്ങനെയാണ് മുഖത്തെഴുത്തുകൾ.


തെയ്യങ്ങളുടെ ഭാവോന്മീലനങ്ങൾക്കും പ്രൗഢഗാംഭീര്യങ്ങൾക്കും ഭൗമചോതോഹാരിതയാണ് മുഖത്തെഴുത്ത് നൽകുന്നത്.

തെയ്യം മുഖത്തെഴുത് - ചായില്യം - Chayillyam 1

വേട്ടക്കൊരുമകൻ തെയ്യം അണിയറയിൽ
ഫോട്ടോ: dhanu_annur
വിവരണം : ഗഗൻ വായോള

ലൈവ് ക്രിക്കറ്റ് സ്കോർ, ഐപിൽ അപ്ഡേറ്സ്, ക്രിക്കറ്റ് ന്യൂസ് എന്നിവ മലയാളത്തിൽ ലഭിക്കുന്ന ക്രിക്കറ്റ് ന്യൂസ് മാത്രം ഉള്കൊള്ളിക്കുന്ന ഒരേ ഒരു മലയാളം വെബ്സൈറ്റ് CRICKWORLD.XYZ