Balagokulam Achamthuruthi – Amazing Ottakola Maholsavam 2020
Balagokulam Achamthuruthi: ഒറ്റക്കോലം കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തു അച്ചാംതുരുത്തിയിൽ കാത്യന്റെ മാട് ബാലഗോകുലം വിഷ്ണുമൂർത്തി ക്ഷേത്രത്തിലാണ് ഈ സവിശേഷത. ഇവിടത്തെ ഒറ്റക്കോല മഹോത്സവം ഏറെ പ്രസിദ്ധമാണ്.
പിള്ളേരുടെ ഒറ്റക്കോലം എന്ന പേരിലാണ് ഉത്സവം അറിയപ്പെടുന്നത്. ക്ഷേത്രം നടത്തിപ്പുമാരും ഭാരവാഹികളും കുട്ടികൾ തന്നെയാണ് ഒറ്റക്കോല ഉത്സവത്തിനും ഏറെ പ്രത്യേകതകൾ ഉണ്ട്. വിഷ്ണുമൂർത്തിയുടെ കോലധാരി അവിവാഹിതനായിരിക്കണം, ജാതി മത വ്യത്യാസമില്ലാതെ ആർക്കും ക്ഷേത്രപ്രവേശനം നടത്താമെന്ന പ്രത്യേകതയും ഉണ്ട്. ക്ഷേത്രം നിൽക്കുന്ന സ്ഥലം ഔർ മുസ്ലിം മത വിശ്വാസിയുടെ സംഭാവനയാണ്.
Balagokulam Achamthuruthi Ottakola Maholsavam Story in Malayalam
കുട്ടികളുടെ ക്ഷേത്രത്തിലെ പിള്ളേരുടെ ഒറ്റക്കോലം ശിവരാത്രി നാളിലാണ് നടക്കുന്നത്. ദശാബ്ദങ്ങൾക്കു മുൻപ് ഒരുനാൾ, അന്ന് അച്ചാംതുരുത്തി ദ്വീപിൽ ഒറ്റക്കോല മഹോത്സവം നടന്നു, അന്നത്തെ വിഷ്ണുമൂർത്തിയുടെ കനലാട്ടം എന്ന അഗ്നി പ്രവേശം ദ്വീപിലെ കുട്ടികൾക്ക് വിസ്മയ കാഴ്ച ആരുന്നു. പിന്നീടൊരു ശിവരാത്രി നാളിൽ ഉറക്കമിളച്ച കുട്ടികളുടെ കളി കാര്യമായി മാറി. വാഴപ്പോള കൊണ്ടുള്ള പള്ളിയറയും മുരിക്കു കൊണ്ടുള്ള വാളും മച്ചിങ്ങ കൊണ്ടുള്ള മേലരിയും അവർ തീർത്തു. വണ്ണാൻ സമുദായങ്ങമായ ഒരു കുട്ടിയെ കൊണ്ട് വിഷ്ണുമൂർത്തിയുടെ കോലം കെട്ടിച്ചു കനലാട്ടം നടത്തി. അടങ്ങാത്ത ഭക്തിയും ആവേശവും അവരെ തുടർച്ചയായി ഈ കുട്ടിക്കളി തുടരുവാൻ പ്രേരിപ്പിച്ചു.
പിന്നീട് ഈ കളിയോട് എതിർപ്പുമായി മുതിർന്നവർ രംഗത്തെത്തി. രക്ഷിതാക്കളുടെ എതിർപ്പും ഒപ്പം മർദ്ദനവും അസഹ്യമായതോടു കൂടി കുട്ടികൾ കാളി നിർത്തി. ഗ്രാമത്തിൽ പിന്നീട് വസൂരി പടർന്നു പിടിച്ചപ്പോൾ ഗ്രാമവാസികൾ പ്രശ്നചിന്ത നടത്തി. കുട്ടികളുടെ കളിയിൽ ദൈവസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്നും ഉടനെ ആരൂഢം നിർമ്മിച്ച് ദേവനെ കുടിയിരുത്തണമെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞു. അങ്ങനെയാണ് കുട്ടികൾക്ക് പ്രാധാന്യം നൽകി 1942 മുതൽ ഉത്സവം പുനരാരംഭിച്ചത്. 1993 ലാണ് ഇന്നുള്ള ക്ഷേത്രസമുച്ചയം പണിതീർത്തത്.
ഇതര ക്ഷേത്രങ്ങളിൽ വിഷ്ണുമൂര്ത്തിയും രക്തചാമുണ്ഡിയുടെ കോലം ധരിക്കാനുള്ള അവകാശം മലയാസമുദായത്തിനു മാത്രമാണ് എന്നാൽ ഈ ക്ഷേത്രത്തിൽ കോലധാരി വണ്ണാൻ സമുദായങ്ങമാണ്
കുട്ടികൾ കളിക്കാനുപയോഗിച്ച മുറിക്കു കൊണ്ടുള്ള വാളാണ് ഇന്നും ക്ഷേത്രത്തിലെ പ്രതിഷ്ഠ.
അവിവാഹിതനാണ് ഇന്നും വിഷ്ണുമൂർത്തിയുടെ കോലം ധരിക്കുന്നത്. ക്ഷേത്രത്തിൽ നിത്യദീപം വെയ്ക്കുന്നതും നോറ്റിരിക്കുന്നതും കുട്ടികൾ മാത്രമാണ് ക്ഷേത്രം ഭരണസമിതിയുടെ ഭാരവാഹിത്വവും കുട്ടികൾക്ക് സ്വന്തം.