Exciting MahaShivarathri February 21

മഹാശിവരാത്രി ആശംസകൾ – MahaShivarathri Wishes

Mahashivarathri

  

എന്തുകൊണ്ടാണ് മഹാശിവരാത്രി ആഘോഷിക്കുന്നത് – Mahashivarathri Importance

എല്ലാ ചാന്ദ്ര മാസങ്ങളുടെയും പതിന്നാലാം ദിവസം അല്ലെങ്കിൽ അമാവാസിക്ക് മുമ്പുള്ള ദിവസം ശിവരാത്രി എന്നറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ സംഭവിക്കുന്ന പന്ത്രണ്ട് ശിവരാത്രികളിൽ മഹാശിവരാത്രി ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ സംഭവിക്കുന്നത് ഏറ്റവും ആത്മീയ പ്രാധാന്യമുള്ളതാണ്. ഈ രാത്രിയിൽ, ഗ്രഹത്തിന്റെ വടക്കൻ അർദ്ധഗോളത്തിൽ ഒരു മനുഷ്യനിൽ സ്വാഭാവിക ഊർജ്ജ ഉയർച്ച ഉണ്ടാകുന്ന തരത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രകൃതി ഒരാളെ ആത്മീയ കൊടുമുടിയിലേക്ക് തള്ളിവിടുന്ന ദിവസമാണിത്. ഇത് ഉപയോഗപ്പെടുത്താനാണ്, ഈ പാരമ്പര്യത്തിൽ, ഞങ്ങൾ ഒരു പ്രത്യേക ഉത്സവം സ്ഥാപിച്ചത്, അത് രാത്രികാലമാണ്. ഊർജ്ജത്തിന്റെ സ്വാഭാവിക ഉയർച്ച അവരുടെ വഴി കണ്ടെത്താൻ അനുവദിക്കുന്നതിന്, ഈ രാത്രി നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന്, രാത്രി മുഴുവൻ നിങ്ങളുടെ നട്ടെല്ല് ലംബമായി ഉണർന്നിരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്.

Mahashivarathri

ശിവലിംഗ പൂജയുടെ മാഹാത്മ്യം – Mahashivarathri

    പണ്ട്  ശംബരൻ എന്നൊരു വേടൻ കാട്ടിൽ താമസിച്ചിരുന്നു.അതി ശക്തനും സമർഥനും ആയിരുന്നു അദ്ദേഹം. ഒരിക്കൽ വേട്ട കഴിഞ്ഞ് മടങ്ങവേ വഴിയിൽ ജീർണ്ണിച്ചു നാമാവശേഷമായ ഒരു ശിവക്ഷേത്രവുംമഞ്ഞും മഴയും വെയിലും കൊണ്ട് കിടന്ന ഒരു ശിവലിംഗവും കാണാൻ ഇടയായി. അദ്ദേഹം അത്യധികം തേജസ്സുള്ള ആ ശിവലിംഗവും കയ്യിലെടുത്തു യാത്ര തുടർന്നു.

മാർഗമധ്യേ വേട്ടക്കായി കാട്ടിലെത്തിയ രാജാവ് ശംബരനെ കാണാൻ ഇടയായി . ശംബരൻ അദ്ധേഹത്തെ താണ്തോഴുതുകൊണ്ട് ഇപ്രകാരം ഉണർത്തിച്ചു.” മഹാപ്രഭോ,അടിയൻ ഒരു വേടനാണ്.വനത്തിൽ നാമാവശേഷമായി കിടന്ന ഒരു ശിവ ക്ഷേത്രത്തിൽ നിന്നും അടിയനു ലഭിച്ചതാണീ ശിവലിംഗം.

നീചജാതിക്കാരനായ അടിയനു പൂജാവിധികൾ ഒന്നും തന്നെ അറിയില്ല.അതിനാൽ ദയവുണ്ടായി അങ്ങ് അടിയന്റെ ജാതിക്കൊത്ത പൂജാവിധികൾ വല്ലതും ഉണ്ടെകിൽ അടിയനു പറഞ്ഞു തന്നാലും”ശംബരന്റെ വാക്കുകൾ കേട്ട രാജാവ് സന്തോഷത്തോടെ ശംബരനു യോജിച്ച വിധത്തിലുള്ള പൂജാവിധികൾ ഇപ്രകാരം ഉപദേശിച്ചു.


“അതിരാവിലെ എഴുന്നേറ്റു കുളിച്ചു* ദേഹശുദ്ധി വരുത്തി ശിവലിന്ഗത്തെ ഒരു പാറമേൽ വെച്ച് പുഴവെള്ളം കൊണ്ട് കുളിപ്പിക്കണം പൂജ ചെയ്യുന്നവനാരോ അവൻ നിത്യവും  വസ്ത്രം വെളുപ്പിക്കണം. ശിവപൂജക്ക് ഏറ്റവും ശ്രേഷ്ഠ മായതു ചുടലഭസ്മം ആകയാൽ നീ ആ ഭസ്മം ശിവലിംഗത്തിലും ശരീരത്തിലും പൂശണം.ഫലമൂലാദികളും നെല്ലും ചോറും ചാമയും ഭഗവാനു നിവേദിക്കണം. ഒരിക്കലും ശിവപൂജ കഴിയാതെ ഭക്ഷണം കഴിക്കാനും പാടില്ല”

അങ്ങനെ ശംബരൻ പാഞ്ചാല രാജന്റെ ഉപദേശം സ്വീകരിച്ചു ഭഗവാനെ പൂജിക്കാൻ ആരംഭിച്ചു.നെല്ലും ചോറും ലഭ്യമല്ലാതതിനാൽ ചുട്ട ഇറച്ചിയും നിവേദിച്ചു വന്നു. ശംബരന്റെ പൂജയിൽ വേടത്തിയും പങ്കുചേർന്നു വന്നു.വർധിച്ച ഭക്തിയാൽ അവർ ശിവലിംഗ പ്രതിഷ്ഠക്ക് സമീപം ഒരു പർണ്ണശാല കെട്ടി പാർത്തു.

മാസങ്ങൾ പലതും കഴിഞ്ഞു. ഒരു ദിവസം ചുടലഭസ്മം തേടി വളരെ അലഞ്ഞിട്ടും  അതു ലഭിക്കാതെ വന്ന ശംബരന് അതീവ നിരാശയും ദുഖവും ഉണ്ടായി. ഭഗവദ് പൂജക്ക് വിഘ്നം സംഭവിക്കരു തെന്നു മനസിലുറപ്പിച്ച ശംബരൻ തന്റെ പ്രിയ പത്നി പടുതുയർത്തിയ പർണ്ണശാലക്ക് തീ വെച്ചു.

ആ പർണ്ണശാലയിൽ തന്റെ വേടത്തി ഉണ്ടായിരുന്ന കാര്യം ശംബരൻ ചിന്തിച്ചതേ ഇല്ല.’ ആശ്രമത്തോടൊപ്പം അവളും വെന്തു വെണ്ണീറായി. ശംബരൻ ആ ഭസ്മമെടുത്ത് ശിവലിംഗത്തിലും ശരീരത്തും പൂശി യഥാവിധി പൂജകൾ കഴിച്ചു.

പൂജക്ക് ശേഷം പതിവുപോലെ പ്രസാദം നൽകാൻ തന്റെ പത്നിയെ വിളിച്ചു. അത്ഭുതമെന്നു പറയട്ടെ ,ചിരിച്ചുകൊണ്ട് രണ്ടുകയ്യും  നീട്ടി പ്രസാദം വാങ്ങാൻ വേടത്തി അടുത്ത് നിൽക്കുന്നു.’ ആശ്രമത്തോടൊപ്പം താൻ ഭാര്യയെയും അഗ്നിക്കിരയാക്കിയ കാര്യമോർത്ത് ശംബരൻ അതിശയിച്ചു നിന്നു. അപ്പോൾ വേടത്തി പറഞ്ഞു. അല്ലയോ നാഥാ , പൂജക്ക് വിഘ്നം സംഭവിക്കരുതെന്ന ചിന്തയിൽ ആശ്രമാത്തോടൊപ്പം എന്നേയും അങ്ങ് അഗ്നിക്കിരയാക്കിയെങ്കിലും ആ തീജ്വാലകൾ എന്നെ സ്പർശിച്ചതേ ഇല്ല.

ആശ്രമം കത്തിയമരുമ്പോൾ  എന്താണ് സംഭവിച്ചതെന്നു എനിക്ക് ഓർമ്മയില്ല . ഈ അത്ഭുതങ്ങൾക്കെല്ലാം  കാരണം അങ്ങ് മുടങ്ങാതെ ചെയ്തു വന്ന ശിവലിംഗ പൂജയുടെ മാഹത്മ്യമാണ്.

ഇരുവരും ഭക്തിപുരസ്സരം ശ്രീ പരമേശ്വരനെ സ്തുതിച്ചു. ക്ഷണനേരം കൊണ്ട് പുഷ്പക വിമാനത്തിൽ വന്നിറങ്ങിയ ശിവഗണങ്ങൾ ശംബരനേയും പത്നിയേയും വഹിച്ചുകൊണ്ട് ശിവലോകത്തെക്ക് പോയി.അങ്ങനെ മുടങ്ങാതെ ശിവലിംഗ പൂജ  ചെയ്ത ശംബരനും പത്നിയും ശിവപാദത്തിൽ അലിഞ്ഞു ചേര്ന്നു


ശിവനാമങ്ങൾ

1. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത്

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.അത് ധരിക്കുന്നതുകൊണ്ട് ശിവന്
ശൂലി എന്ന പേര് ലഭിച്ചു.

3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് ഭൂതാധിപന്‍ എന്ന പേര് ലഭിച്ചു .

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .

5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍ എന്ന പേരിലും അറിയപ്പെടുന്നു

6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് , അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പ ഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു.

7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് . അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു

8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു

9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേര് ലഭിച്ചു.

10. ഭഗവാന്‍ ജ്ഞാനശക്തിക്ക് ആശ്രയമായതിനാല്‍ അദ്ദേഹം മഹേശ്വരന്‍ എന്ന പേരിലും അറിയുന്നു

11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു

12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു

13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു

14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര് ലഭിച്ചു* .

15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര് ലഭിച്ചു

16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര് ലഭിച്ചു

17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു

18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു.

19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,മംഗളരൂപി എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു

20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു .

21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര് ലഭിച്ചു.

22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേരിലും അറിയപ്പെടുന്നു

23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു .

24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു

25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു

26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു

27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു