കേരളീയ കലകൾ 2022

കേരളീയ കലകൾ

വൈവിധ്യങ്ങളായ കലകൾ കൊണ്ട് പ്രശസ്തമായ ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. ഇതിലേക്ക് സംഭാവന ചെയ്തിരിക്കുന്നത് ഓരോ കാലഘട്ടത്തിലെയും കേരളത്തിലെ വിവിധങ്ങളായ സമൂഹമാണ്. കേരളീയ കലകളെ പ്രദാനമായും നൃത്ത കലകൾ , ദൃശ്യകലകൾ , ക്ഷേത്രകലകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. നമുക്ക് എവിടെ ചില പ്രദാന കേരളീയ കലകളെ കുറിച്ച് നോക്കാം.

  1. കേന്ദ്ര സംഗീത നാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയിട്ടുള്ള ഏറ്റവുമധികം നൃത്തരൂപ ങ്ങളുള്ള സംസ്ഥാനമേത്?

കേരളം (രണ്ടെണ്ണം)

2. കേരളത്തിൽ നിന്നുള്ള ക്ലാസിക്കൽ നൃത്തരൂപങ്ങളേവ?

കഥകളി, മോഹിനിയാട്ടം

3. മലയാളത്തിൽ കുട്ടികളുടെ നാടകവേദിക്ക് തുടക്കമിട്ടതാര്?

ജി. ശങ്കരപ്പിള്ള

4. തിരുവനന്തപുരം ജില്ലയിലുള്ള രംഗപ്രഭാത് ഏത് കലാമേഖലയിലാണ് പരിശീലനപ്രവർത്തനങ്ങൾ നടത്തുന്നത്?

കുട്ടികളുടെ നാടകവേദി

5. പ്രായോഗികകലകൾക്ക് ഉദാഹരണങ്ങളേവ?

ഭവനനിർമാണം, വസ്ത്രാലങ്കാരം, വസ്ത്രനിർ മാണം, പാചകകല, ശില്പകല, വാസ്തുകല

6. ലളിത കലകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?

സംഗീതം, നൃത്തം, നാടകം, സാഹിത്യം

7. രാജാ രവിവർമയ്ക്ക് എണ്ണച്ചായ രചനാരീതി, പാശ്ചാത്യ ചിത്രകലാശൈലി എന്നിവ അഭ്യസിപ്പിച്ച ഡച്ച് ചിത്രകാരനാര്?

തിയഡൊർ ജെൻസൺ

10. ‘വീര വിരാട കുമാര വിഭോ എന്നാരംഭിക്കുന്ന കുമ്മി അഥവാ കൈകൊട്ടിക്കളിപ്പാട്ട് രചിച്ചതാര്?

ഇരയിമ്മൻ തമ്പി

11. ‘കേരളത്തിലെ മാജിക്കിന്റെ പിതാമഹൻ‘ എന്ന് വിളിക്കപ്പെടുന്നതാര്?

പ്രൊഫ വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരി

11. കേരള സർക്കസിന്റെ പിതാവ്’ എന്നറിയപ്പെടു ന്നതാര്?

കീലേരി കുഞ്ഞിക്കണ്ണൻ

കഥകളി

kathakali dance - കേരളീയ കലകൾ

1930-ൽ മഹാകവി വള്ളത്തോൾ നാരായണമേ നോന്റെ നേതൃത്വത്തിൽ കഥകളി അഭ്യസിപ്പി ക്കാനായി ആരംഭിച്ച സ്ഥാപനമേത്?

കേരള കലാമണ്ഡലം

കഥകളിയുടെ സാഹിത്യരൂപം ഏത് പേരിൽ അറിയപ്പെടുന്നു?

ആട്ടക്കഥ

1927-ൽ കേരളത്തിന് വെളിയിൽ ആദ്യമായി കഥകളി അവതരിപ്പിച്ചതെവിടെ ?

അഡയാർ (തമിഴ്നാട്)

കഥകളി നടൻമാർ കാലിൽ അണിയുന്ന ആഭരണത്തിന്റെ പേരെന്ത്?

കച്ചമണി

കഥകളിയിലെ എട്ട് അംഗങ്ങളിൽ അവസാന ത്തം അംഗമേത്?

ധനാശി

കഥകളിവേഷക്കാരുടെ മുഖത്ത് ചായവും അലങ്കാരപ്പണികളും നടത്തുന്നതിന് പറയുന്ന പേരെന്ത്?

ചുട്ടികുത്ത്

കഥകളിയിലെ വടക്കൻ ചിട്ട എന്നറിയപ്പെടു ന്നതെന്ത്?

കല്ലടിക്കോടൻ സമ്പ്രദായം

കഥകളിയിലെ തെക്കൻ ചിട്ട എന്നറിയപ്പെടുന്നതെന്ത്?

കപ്ലിങ്ങാടൻ സമ്പ്രദായം

മോഹിനിയാട്ടം

mohiniyattam dance- കേരളീയ കലകൾ

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിത്വമാണ്?

മോഹിനിയാട്ടം

മലയാളത്തിലെ ഏക ശാസ്ത്രീയ സ്ത്രീ നൃത്തകല ഏത്?

മോഹിനിയാട്ടം

“മോഹിനിയാട്ടത്തിന്റെ അമ്മ” എന്ന പ്രസിദ്ധമായ ഡോക്യുമെന്ററി ചലച്ചിത്രം ഏത് കലാകാരിയെപ്പറ്റിയുള്ളതാണ്?

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

കൂടിയാട്ടം

Koodiyattam Dance- Keraleeya kalakal
Koodiyattam Dance

കൂടിയാട്ടം, കൂത്ത്, നങ്ങ്യാർകൂത്ത് തുടങ്ങിയ കലകൾ അവതരിപ്പിക്കാനായി ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള നാട്യഗൃഹമേത്?

കൂത്തമ്പലം

കൂത്തമ്പലം കേരളത്തിലെ ഏറ്റവും പഴക്കമുള്ള കലാരൂപ മായി വിശേഷിപ്പിക്കപ്പെടുന്നതേത് ?

കൂടിയാട്ടം

കൂടിയാട്ടത്തിലെ സ്ത്രീവേഷങ്ങൾ സംസാരിക്കുന്ന ഭാഷയേത്?

പ്രാകൃതം

കൂടിയാട്ടത്തിനുപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏത്?

മിഴാവ്

കേരള നടനം

Kerala Nadanam Dance- കേരളീയ കലകൾ
Kerala Nadanam Dance

കഥകളിയെ അടിസ്ഥാനപ്പെടുത്തി കേരളനടനം എന്ന നാട്യരൂപം ചിട്ടപ്പെടുത്തിയതാര്?

ഗുരു ഗോപിനാഥ്

കേരളനടനം തുടക്കത്തിൽ അറിയപ്പെട്ട പേര്?

കഥകളി നടനം

“നടന കൈരളി’ എന്ന കൃതിയുടെ കർത്താവ്?

ഗുരു ഗോപിനാഥ്

ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതിചെയ്യുന്നതെവിടെ?

വട്ടിയൂർക്കാവ് (തിരുവനന്തപുരം)

1987 ഒക്ടോബറിൽ എറണാകുളത്ത് ഭാരതകലോത്സവത്തിന്റെ അരങ്ങിൽ വെച്ച് അന്തരിച്ച പ്രശസ്ത നർത്തകനാര്?

ഗുരു ഗോപിനാഥ്

“എന്റെ ജീവിതസ്മരണകൾ” ഏത് കലാകാരന്റെ ആത്മകഥയാണ്?

ഗുരു ഗോപിനാഥിന്റെ

കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽനിന്ന് ഡി-ലിറ്റ് ലഭിച്ച കേരളീയ നർത്തകനാര്?

ഗുരു ഗോപിനാഥ്

ഗുരു ഗോപിനാഥിന്റെ കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവക ലാശാലയിൽ നിന്ന് ഡി-ലിറ്റ് ലഭിച്ച കേരളീയ നർത്തകനാര്?

ഗുരു ഗോപിനാഥ്

അനുഷ്ഠാന കലകൾ

ക്ഷേത്രങ്ങളിലും മറ്റുമുള്ള ചടങ്ങുകൾ, ആചാരങ്ങൾ എന്നിവയുടെ ഭാഗമായി നടത്തപ്പെ ടുന്ന കലാരൂപങ്ങളേവ?

അനുഷ്ഠാനകലകൾ

സർപ്പാരാധനയുമായി ബന്ധപ്പെട്ടുള്ള അനുഷ്ഠാനനൃത്തരൂപമായ സർപ്പം തുള്ളലിന്റെ പശ്ചാത്തല സംഗീതമേത്?

പുള്ളുവൻ പാട്ട്

യോഗിനാടകം ഏത് അനുഷ്ഠാനകലയുമായി ബന്ധപ്പെട്ടതാണ്?

പൂരക്കളി

മയിൽപ്പീലിത്തൂക്കം എന്ന കലാരൂപത്തിന്റെ മറ്റൊരു പേരെന്ത്?

അർജുനനൃത്തം

ഭഗവതി ക്ഷേത്രങ്ങളിൽ കളംപാട്ടിന് ഉപയോഗിക്കുന്ന വാദ്യോപകരണം ഏത്?

നന്തുണി

തുള്ളൽ

Thullal Dance- Keraleeya kalakal
Thullal Dance

തുള്ളൽ കലയുടെ മൂന്ന് രൂപങ്ങൾ ഏതെല്ലാം?

ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ

“അമ്പലപ്പുഴ കോണകം” എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാട ഏത് കലാരൂപത്തിലെ വേഷമാണ്?

ഓട്ടൻ തുള്ളൽ

ഓട്ടൻ തുള്ളലിലെ നർത്തകൻ പാടുന്ന തുള്ളൽ പാട്ടുകൾ ഏറ്റുപാടുന്നയാൾ ഏത് പേരിൽ അറിയപ്പെടുന്നു?

ശിങ്കിടി

ഓട്ടൻ തുള്ളൽ സംഗീതത്തിൽ പൊതുവേ ഉപയോഗിച്ചു വരുന്ന വൃത്തമേത്?

തരംഗിണി

കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം ഏതാണെന്ന് കരുതപ്പെടുന്നു?

കിള്ളിക്കുറിശ്ശിമംഗലം (പാലക്കാട്)

ഏത് കലാകാരന്റെ ജന്മഗൃഹം ആയിരുന്നു “കലക്കത്തു ഭവനം’?

കുഞ്ചൻ നമ്പ്യാരുടെ

ലാസ്യാംശത്തിന് പ്രാധാന്യമുള്ള തുള്ളലിന്റെ രൂപമേത്?

ശീതങ്കൻ തുള്ളൽ

തുള്ളലിന്റെ മൂന്ന് രൂപങ്ങളിൽ ഏറ്റവും വേഗത്തിൽ പാടുന്നത് ഏതിനത്തിലാണ്?

ഓട്ടൻ തുള്ളൽ

ശീതങ്കൻ തുള്ളലിൽ കൂടുതലായി ഉപയോഗി ച്ചുവരുന്ന വൃത്തമേത്?
കാകളി

കുഞ്ചൻ നമ്പ്യാർ ആദ്യമായി അവതരിപ്പിച്ചത് തുള്ളലിന്റെ ഏത് രൂപമായിരുന്നു എന്ന് കരുതപ്പെടുന്നു?

ശീതങ്കൻ തുള്ളൽ


കുഞ്ചൻ നമ്പ്യാർ ചിട്ടപ്പെടുത്തിയ ആദ്യത്തെ തുള്ളൽക്കഥ ഏത്?
കല്യാണസൗഗന്ധികം

മല്ലിക എന്ന സംസ്കൃതവൃത്തം കൂടുതലായി ഉപയോഗിക്കുന്ന തുള്ളലിന്റെ രൂപമേത്?

പറയൻ തുള്ളൽ

തുള്ളലിലെ ഏറ്റവും മന്ദഗതിയിലുള്ള രൂപം?

പറയൻ തുള്ളൽ

സംഗീതം

കേരളീയ കലകൾ 2022 1

പൊന്നയ്യ, ചിന്നയ്യ, വടിവേൽ, ശിവാനന്ദം എന്നീ സംഗീതജ്ഞർ ഏത് പേരിലാണ് പ്രശസ്തരായത്?

തഞ്ചാവൂർ സഹോദരൻമാർ


“സദാരാമ എന്ന സംഗീതനാടകത്തിന്റെ രചയിതാവാര്?

കെ.സി. കേശവപിള്ള

ത്യാഗരാജസ്വാമികളുടെ “എന്തരോ മഹാനുഭാവുലു’എന്ന് തുടങ്ങുന്ന ഗാനം ഏത് കേരളീയ സംഗീതജ്ഞന്റെ ബഹുമാനാർഥമുള്ളത് ആണെന്ന് കരുതപ്പെടുന്നു?

ഷഡ്കാല ഗോവിന്ദമാരാർ

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ഏത് വാദ്യോപകരണത്തലാണ് പ്രസിദ്ധൻ?

ചെണ്ട

കേരളത്തിന്റെ തനതുസംഗീതമായി അറിയ പ്പെടുന്നതെന്ത്?
സോപാനസംഗീതം

“അഭിനയസംഗീതം’ എന്ന ഗ്രന്ഥത്തിന്റെ കർ ത്താവാര്?

അയ്മനം കൃഷ്ണക്കൈമൾ

സോപാനസംഗീതത്തിനൊപ്പം ഉപയോഗിക്കുന്ന വാദ്യോപകരണമേത്?

ഇടയ്ക്ക

കർണാടക സംഗീതത്തിന് വളരെയധികം സംഭാവനകൾ നൽകിയ തിരുവിതാംകൂർ മഹാരാജാവ് ആര്?

സ്വാതിതിരുനാൾ

ഞരളത്ത് രാമപ്പൊതുവാൾ ഏതു സംഗീതശാ ഖയുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

സോപാനസംഗീതം

നാടൻ പാട്ടുകൾ

naadan paattukal

കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുള്ള നാടൻപാട്ടുകളേവ?

ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്

കേരളത്തിലെ നാടോടിപ്പാട്ടുകളുടെ രണ്ടു പ്രധാന വകഭേദങ്ങളേവ?

വടക്കൻപാട്ട്, തെക്കൻപാട്ട്

വടക്കൻപാട്ടുകളിൽ പ്രധാനപ്പെട്ടവ?

പുത്തൂരം പാട്ട്, തച്ചോളിപ്പാട്ട്

വീരസാഹസികത, കുടിപ്പക എന്നിവ പ്രധാന പ്രതിപാദ്യങ്ങളാവുന്ന നാടോടിപ്പാട്ടുകളേവ?

പുത്തൂരം പാട്ടും തച്ചോളിപ്പാട്ടും

തെക്കൻ തിരുവിതാംകൂർ പ്രദേശത്തെ പ്രാചീന പാട്ടുകളേവ?

തെക്കൻപാട്ടുകൾ

പ്രധാനപ്പെട്ട തെക്കൻപാട്ടുകൾ ഏവ?

ഇരവിക്കുട്ടിപ്പിള്ളപ്പോര്, അഞ്ചുതമ്പുരാൻ പാട്ട്

ഏതു സംഗീതശാഖയിലാണ് മഹാകവി മോയിൻകുട്ടി വൈദ്യർ പ്രശസ്തനായത്?

മാപ്പിളപ്പാട്ട്

“ബദറുൽ മുനീർ ഹുസ്നുൽ ജമാൽ’ എന്ന ബൃഹത്കാവ്യം ആരുടേതാണ്?

മഹാകവി മോയിൻകുട്ടി വൈദ്യർ