Vayanattu Kulavan Theyyam – Thondachan Theyyam – വയനാട്ടുകുലവൻ തെയ്യം – തൊണ്ടച്ചൻ ദൈവം

Kandanar Kelan Theyyam
Kandanar Kelan Theyyam

 

Vayanattu Kulavan Theyyam –  വയനാട്ടുകുലവൻ തെയ്യം

 
 
Vayanattu Kulavan Theyyam - Thondachan Theyyam photo
 
 

About Vayanattu Kulavan Theyyam story – Thondachan Theyyam – വയനാട്ടുകുലവൻ തെയ്യം – തൊണ്ടച്ചൻ ദൈവം

 
വയനാട്ടുകുലവൻ തെയ്യത്തിന്റെ പുരാവൃത്തം പരമശിവനുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ ശിവബീജം ഭൂമിയിൽ പതിക്കാനിടയാകുകയും, അതിൽ നിന്നും മൂന്ന് വൃക്ഷങ്ങൾ (കരിംതെങ്ങ്) ഉണ്ടാവുകയും ചെയ്തു.
 
ആ വൃക്ഷത്തിന്റെ ചുവട്ടിൽ ‘മധു’ ഊറിവരാറുണ്ടായിരുന്നു. ഒരിക്കൽ വേടരൂപം ധരിച്ച പരമശിവൻ വേട്ടയ്ക്കായി കാട്ടിലെത്തിയപ്പോൾ അങ്ങനെ ഊറി വന്ന ‘മധു’ കാണാനിടയാവുകയും, ‘മധു’ കുടിച്ച് മത്തവിലാസം ശിവഭ്രാന്താടുകയും ശ്രീപാർവ്വതി ഭയപ്പെട്ടോടുകയും ചെയ്തു.
തിരുവായുധം

വയനാട്ടുകുലവൻ തെയ്യം തോറ്റം പാട്ട്

 
“വേടരൂപം ധരിച്ചുള്ള കൈലാസനാഥൻ
വേട്ടയ്ക്കായെഴെന്നള്ളി വനത്തിൽ പുക്കു
കണ്ടുടനെ കരിംതെങ്ങിൻ കുറുംകുലമേൽ
മധുപൊഴിയും വാനുലോകം പൊഴിയുന്നല്ലൊ
അതുകണ്ട് പരമശിവൻ അടുത്തു ചെന്നു
മധു കുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അതു കണ്ടിട്ടചലമകൾ ഭയപ്പെട്ടോടി
 
എന്നിങ്ങനെയാണ് ഇതേക്കുറിച്ച് തോറ്റം പാട്ടിൽ പറയുന്നത്.
വയനാട്ടു കുലവൻ
 
 
 
Vayanattu kulavan Theyyam  photo

വയനാട്ടുകുലവൻ തെയ്യം

Photo:Arjun

ഇതുകണ്ട് ഭയന്ന് പാർവ്വതി തന്റെ മന്ത്രശക്തിയാൽ ‘മധു’ തടവി മുകളിലേക്കുയർത്തി. പിറ്റെ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിൻ മുകളിലെത്തിയതായാണ് കാണാൻ കഴിഞ്ഞത്.
 
ഇതു കണ്ട് കോപിഷ്ഠനായ ശിവൻ തൃജ്ജടകൊണ്ട് തൃത്തുടമേൽ തല്ലി ബഹുശോഭയോടുകൂടിയ ‘ദിവ്യനെന്ന’ പുത്രനെ സൃഷ്ടിച്ചു. തെങ്ങിൽ നിന്നും ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിച്ചു.
 
പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു. ഇതറിഞ്ഞ പരമശിവൻ ‘കദളീമധുവന’ത്തിൽ നായാടരുതെന്നും അവിടുത്തെ ‘മധു’ കുടിക്കരുതെന്നും വിലക്കി. എന്നാൽ വിലക്കു വകവെക്കാതെ ദിവ്യൻ ‘കദളീമധുവന‘ത്തിൽ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്തു.
 
ശിവകോപത്തിനിരയായ അവന്റെ കണ്ണുകൾ പൊട്ടി മധുകുംഭത്തിൽ വീണു. വാക്കു പാലിക്കാത്ത മകനുള്ള ശിക്ഷ.

കണ്ടനാർകേളൻ (Kandanar Kelan) തെയ്യത്തിന്റ അഗ്നിപ്രവേശം

Vayanattu Kulavan Theyyam - Kandanar kelan photo
 
 
 
മാപ്പിരന്ന മകന് പൊയ്‌കണ്ണും മുളം ചൂട്ടും മുള്ളനമ്പും മുളവില്ലും നൽകി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു. ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായപ്പോൾ പൊയ്ക്കണും, വിത്തുപാത്രവും മുളം ചൂട്ടും എറിഞ്ഞു കളഞ്ഞു. അവ ചെന്നു വീണത് വയനാട്ടിലെ ആദി പറമ്പൻ കണ്ണന്റെ പടിഞ്ഞാറ്റയിലാണ്.
 
കണ്ണും ചൂട്ടും തുള്ളുന്നതു കണ്ടു പേടിച്ച കണ്ണനോടു് കണ്ണും ചൂട്ടും അകത്തു വെച്ചുകൊള്ളാൻ ദേവൻ ദർശനം നൽകി പറഞ്ഞു. അങ്ങനെ വയനാട്ടിൽ എത്തിച്ചേർന്നതുകൊണ്ട് ‘ദിവ്യൻ’ വയനാട്ടുകുലവനെന്നറിയപ്പെടാൻ തുടങ്ങി.
 
Vayanattu Kulavan Theyyam - Kandanar kelan photo
 
 
 
 
യാത്രാ പ്രിയനായ കുലവൻ വടക്കോട്ട് യാത്ര ചെയ്ത് കേളന്റെ വീട്ടിലെത്തി. കുലവന്റെ ദൈവിക ശക്തി തിരിച്ചറിഞ്ഞ കേളൻ തൊണ്ടച്ചനെന്നു വിളിച്ചു സൽക്കരിച്ചു. ഇതിനെ അനുസ്മരിക്കുന്നതാണ് കണ്ടനാർ കേളൻ തെയ്യത്തിന്റെ ബപ്പിടൽ ചടങ്ങ്.
 
കോട്ടപ്പാറ വീട്ടിൽ വയനാട്ടു കുലവൻ വാണിരുന്ന കാലത്ത് തറവാട്ടിൽ അതി ഭക്തനായ കുഞ്ഞിക്കോരൻ എന്ന കാരണവർ ജീവിച്ചിരുന്നു. കുഞ്ഞിക്കോറനെ അമരക്കാരനാക്കി കുലവൻ കൂടെ ചേർത്തു് കോരച്ചൻ തെയ്യമാക്കി. കാരണവർ മരിച്ചപ്പോൾ കാരണവരേയും ഈ തറവാട്ടിൽ തെയ്യമാക്കി സങ്കൽപ്പിക്കുന്നു.
 
ഈ ദൈവം വാണവർകോട്ടയിൽ എഴുന്നള്ളിയതായും, ദൈവത്തിന്റെ കോലം കെട്ടിയാടണമെന്നും അവിടുത്തെ വാഴുന്നവർക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവൻ തെയ്യം കെട്ടിയാടാൻ തുടങ്ങിയതത്രെ.
 
വയനാട്ടുകുലവന്റെ ഉരിയാട്ടം അതീവ രസകരമാണ്. തമാശരൂപത്തിൽ ഗൌരവമായ കാര്യങ്ങൾ പറയുന്ന ശൈലിയാണ് വയനാട്ടുകുലവന്റേത്.
 
“കണ്ണും കാണൂല്ല,
ചെവിയും കേക്കൂല തൊണ്ടച്ചന്
എന്നാൽ കരിമ്പാറമേൽ കരിമ്പനിരിയുന്നത് കാണാം,
നെല്ലിച്ചപ്പ് കൂപത്തിൽ വീഴുന്നത് കേൾക്കാം
 
വളരെ അർത്ഥവത്തായ ഇത്തരം വാചകങ്ങളാണ് ഭക്തർക്ക് അനുഗ്രഹം നൽകികൊണ്ട് വയനാട്ടുകുലവൻ തെയ്യം പറയാറ്.
 
Vayanattu Kulavan Theyyam - Kandanar kelan photo

കണ്ടനാർ  കേളൻ Kandanar Kelan Theyyam

“അന്ന് ഒരു  ദിവസം നട്ടുച്ച നേരം അഗ്നിയും വായുവും കോപിച്ചോരു നേരത്ത് നാലു ഭാഗവും കൊത്തിയടുക്കി നാല് ഭാഗവും ചരിച്ചും വച്ച് ഞാന്‍ നടുക്ക് അഗ്നിയും കൊടുത്ത് കോരേ…..
അഗ്നി നാല് ഭാഗത്തും ആളിപ്പടര്‍ന്നു.എനിക്കെങ്ങനീം പാഞ്ഞു കരകയറാന്‍ ഒരു ദിക്കും ദേശവും കാണുന്നില്ല കോരേ…”
കണ്ടനാർ  കേളൻ 
 
Vayanattu Kulavan Theyyam - Thondachan photo

തൊണ്ടച്ചൻ ദൈവം Thondachan Theyyam Photo

You may also read about the following theyyam
1. Vettakkorumakan Theyyam

2. Karinkuttichathan Theyyam

3. Vishnumoorthy Theyyam

4. Kathivanoor Veeran

5. Thondachan Theyyam or Vayanaattu Kulavan Theyyam

Subscribe To Our Website to get new posts notifications

Loading