What is Dhakshina – എന്താണ് ദക്ഷിണ…?
What is Dhakshina – എന്താണ് ദക്ഷിണ…?
ശ്രീ ലക്ഷ്മീ ദേവിയുടെ ദക്ഷിണ ഭാഗത്ത് നിന്നും ഉത് ഭവിച്ച് ഉണ്ടായ ദേവിയാണ് ദക്ഷിണാ ദേവി .ഈ ദേവിയ്ക്ക് കാണിക്കയായി നല്‍കുന്നതാണ് ദക്ഷിണ. പണ്ടു യാഗങ്ങളില്‍ ദേവന്മാര്ക്ക് ഹവിസ്സ് ലഭിക്കാതെ വന്നപ്പോള്‍ അവര്‍ ബ്രഹ് മാവിന്റെ അടുത്ത് ചെന്ന് സങ്കടം ഉണര്‍ത്തിച്ചു. അദ്ദേഹം ദേവന്മാരെ വിഷ്ണു വിന്റെ അടുത്ത് പറഞ്ഞയച്ചു.
ശ്രീ ലക്ഷ്മിയുമായി ഇരുന്ന വിഷ്ണു ഭഗവാന് അദ്ദേഹത്തിന്റെ പ്രേരണയാല്‍ ലക്ഷ്മി ദേവിയുടെ ദക്ഷിണ ഭാഗത്ത് നിന്നും മര്‍ത്യ ലക്ഷ്മി ഉത് ഭവിച്ചു. കര്‍മ്മം ഏതായാലും ദൈവികമോ, വൈദികമോ, ഏതു സലകര്മ്മം ആയാലും കര്‍മഫല പ്രാപ്ക്കു ദക്ഷിണ നല്‍കണം. ദക്ഷിണ പ്രതി ഫലം ആയി നല്‍കുന്നത് അല്ല.
നേരെ മറിച്ചു പരി പൂര്‍ണമായി , വിനയാദരം ദക്ഷിണാ ദേവിയ്ക്ക് നല്കുന്ന കാണിക്കയാണ്. ദക്ഷിണ നല്കുന്ന സമയം ദേവി തന്റെ ഭര്‍ത്താവായ യന്ജനോടും ,ഫലദാദാവായ പുത്രന് യന്ജപുരുഷനോട് ഒരുമിച്ചു എഴുന്നള്ളി ശുഭഫലത്തെ പ്രദാനം ചെയ്യുന്നു. ഏതു കര്‍മം ആയാലും ദക്ഷിണ നല്കി ആചാര്യ പ്രീതി വരുത്തണം . ദക്ഷിണ നല്കാന് മടിക്കുന്നവരെ ലക്ഷ്മി ദേവി ഉപേക്ഷിച്ചു പോകും എന്ന് പറയപ്പെടുന്നു.
കര്മാവസാനത്ത്തില്‍ അവനവടെ കഴിവനുസരിച്ച്ചു ദക്ഷിണ നല്‍കണം . ദക്ഷിണാ ദേവി/ യന്ജ പുരുഷന് ഭഗവാന് ശ്രീകൃഷ്ണന്, സൌന്ദര്യവതിയും പ്രാനെശ്വരിയും ആയ രാധയെ പോലെ തന്നെ സുന്ദരി ആയിരുന്ന ഒരു ഗോപിക സുശീല യുമായി ചേര്‍ന്നിരിക്കുകയായിരുന്നു. തത് സമയം രാധ അവിടേയ്ക്കു കടന്നു വന്നു.
ഭഗവാന്റെ വാമ ഭാഗത്ത് സന്തോഷതോടെ ഇരിക്കുന്ന സുശീലയെ കണ്ട രാധയുടെ വദനവും നേത്രങ്ങളു ചുമക്കുകയും കൊപത്താലുള്ള മുഖ വും ഭഗവാന് കണ്ടു. മായാമയനായ കൃഷ്ണന് ഉടന്‍ അവിടം വിട്ടു. ഭഗവാന്റെ തിരോ ധാനം രാധയെ കൂടുതല്‍ രോഷാകുലയാക്കി. എല്ലാറ്റിനും കാരണക്കാരിയ്യായ സുശീലയെ അധിക്ഷേപിച്ചു. ഗോകുലം വിട്ടു പോയില്ല എങ്കില്‍ ശ്പിക്കുമെന്നും ഭീഷ്ണിപ്പെടുത്തി .
സുശീല വനത്തില്‍ പോയി തപസ്സു ചെയ്യുകയും ഭഗവാന്റെ അനുഗ്രഹത്താല്‍ ലക്ഷ്മി ഭഗവതിയില്‍ ചേര്‍ന്നു. ആ ദേവിയാണ് ദക്ഷിണാ ദേവി. ഭഗവാന് ദക്ഷിണാ ദേവിയെ ബ്രഹ്മാവിനു നല്കി. ബ്രഹ്മാവ് യന്ജനും നല്കി. അവര്‍ വിവാഹിതരായി. അവരില്‍ ഉണ്ടായ പുത്രന് ആണ് യന്ജ പുരുഷന് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ യന്ജ പുരുഷനാണ് യന്ജങ്ങളുടെ ഫല ദാദാവ്. ദക്ഷിണ നല്കുന്ന അവസരത്തില്‍ അത് സ്വീകരിക്കുന്നതിനു ദക്ഷ്ണ ഭര്‍ത് താ വിനോടും പുത്രനോടും ചേര്‍ന്നു എഴുന്നള്ളുന്നു. സത്ഫലങ്ങളെ ദാനം ചെയ്യുന്നു.
ദക്ഷിണാ ദേവിയോടുള്ള ആദരവാണ് ദക്ഷിണ…
You May Also Like
ഉത്ഥാന ഏകാദശി അഥവാ പ്രബോധിനി ഏകാദശിയുടെ മഹിമകൾ
കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ ചില ക്ഷേത്രങ്ങൾ – Famous Temples in Kannur, Kerala
കാസർഗോഡിലെ ഏറ്റവും പ്രശസ്തമായ ചില ക്ഷേത്രങ്ങൾ – Famous Temples in Kasaragod