Vishnumoorthi Theyyam- വിഷ്ണുമൂർത്തി തെയ്യം
Table of Contents
Vishnumoorthi Theyyam Story, Photos, etc – വിഷ്ണുമൂർത്തി തെയ്യം
ഐതിഹ്യം/ചരിത്രം – About Vishnumoorthi Theyyam- വിഷ്ണുമൂർത്തി തെയ്യം
Vishnumoorthi Theyyam: മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത് .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും പ്രഹ്ലാദന്‍ മറുപടി കൊടുത്തു..
പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു എന്നാല്‍ ഈ തൂണിലുണ്ടോ നിന്‍റെ ഭഗവാന്‍ എന്നു പറഞ്ഞു തന്‍റെ കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തൃസന്ധ്യക്ക് ഉമ്മറപ്പടിയിൽ വച്ച് ഹിരണ്യാക്ഷന്റെ കുടല്‍ പിളർന്നു രുധിരപാനം ചെയ്തു സംഹാരമൂർത്തിയാം ശ്രീനാരായണന്‍…..
ആ മഹത് വേളയില്‍ ഈരേഴുപതിന്നാലുലോകങ്ങളും പരമാനന്ദം പൂണ്ടു , ദേവ ദുന്ദുഭികള്‍ മുഴങ്ങി, ദേവഗണങ്ങള്‍ ദേവാദിദേവനെ വാഴ്ത്തി, സ്വർലോകങ്ങളിൽ നിന്നും പുഷ്പ വൃഷ്ടികളുണ്ടായി , കൊട്ടും കുഴൽ വിളി നാദത്തോടെ അപ്സരകന്യമാര്‍ മയൂര നൃത്തമാടി, താപസന്മാര്‍ നാരായണനാമം ജപിച്ചു, മാലോകര്‍ മുഴുവന്‍ ഭഗവാനെ സ്തുതിച്ചു . ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയില്‍ ആനന്ദലഹരിയിലായി.നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ് വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത് .
മംഗലാപുരത്ത് ദേവനായ ലോകനാഥൻ വിഷ്ണുമൂർത്തിയെ(Vishnumoorthi Theyyam) ആദ്യമായി കോലസ്വരൂപത്തിങ്കൽ തെയ്യമായി കെട്ടിയാടിയ പുണ്യസ്ഥാനമാണ് കോട്ടപ്പുറം ശ്രീ വൈകുണ്ഠക്ഷേത്രം. പാലന്തായി കണ്ണൻ എന്ന ഭക്തന്റെ കൂടെ മംഗലാപുരത്ത് നിന്നും ഭഗവാൻ അള്ളട നാട്ടിലേക്ക് പാലായനം ചെയ്തു, നാടിന്നധിപാനായ്, ഉമ്മറപ്പടിയിൽ പരദേവതയായ് കുടികൊണ്ടു.
വിഷ്ണുമൂർത്തിയുടെ പുരാവൃത്തം:
വിഷ്ണുമൂർത്തിയുടെ(Vishnumoorthi Theyyam) ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാടൻ കുറുപ്പിന്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ.ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിചു തിന്നുകയയിരുന്ന കണ്ണന്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തിരവളുടെ മാറിൽവീഴാനിടയായി .വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു പാട്ടകൊട്ടി വിളംബരം ചെയ്തു.ഇതറിഞ്ഞ കണ്ണൻ നാടുവിട്ടു മംഗലാപുരത്ത ഉള്ള ഒരു തിയ്യത്തറവാട്ടിൽ അഭയം പ്രാപിചു. വിഷ്ണുമൂർത്തിയായിരുന്നു ആ വീട്ടിലെ പരദേവത. പള്ളിയറയിൽ വിളക്കുവെച്ചും മറ്റും കണ്ണൻ പരദേവതയുടെ ഭക്തനായി മാറി.
അങ്ങനെ പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു,ഒരു ദിവസം സ്വപ്നത്തിൽ പ്രത്യക്ഷമായ പരദേവത, അവനോട് തന്റെ ചുരികയുമെടുത്ത്, നാട്ടിലേക്കു മടങ്ങി പോവാനവശ്യപ്പെട്ടു. ഉണർന്നു നോക്കിയ കണ്ണൻ ചുരിക വിറച്ചുതുള്ളുന്നതാണു കണ്ടത്. ചുരികയുമായി യാത്രപുറപ്പെട്ട അവന് ആ വീട്ടിലെ അമ്മ ഒരു കന്നികുടനൽകി. നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണൻ തന്റെ ബല്യകാലസഖാവായ കനത്താടന്മണിയാണിയുടെ വീട്ടിലെത്തി, അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി കുളത്തിലെത്തിയ കണ്ണനെ മുൻവൈരാഗ്യം മൂത്ത നീലേശ്വരം രാജാവിന്റെ പടനായരായ പള്ളിക്കരയിലെ കുറുവാട്ടു കുറുപ്പ് വകവരുത്തുന്നു. ആ മാത്രയിൽ തന്നെ കണ്ണന്റെ ഓലക്കുട ഉറഞ്ഞു തുള്ളാൻ തുടങ്ങി.
പെട്ടന്ന് കണന്റെ കയ്യിലുണ്ടായിരുന്ന ചുരിക കുറുപ്പിന് നേരെ അടുത്തു. പേടിച്ചരണ്ട കുറുപ്പ് ജീവനും കൊണ്ടോടി. തറവാട്ടിൽ എത്തിയപ്പോഴെക്കും അവിടം മൊത്തം കത്തിനശിച്ചിരുന്നു. കൂടാതെ നാട് മുഴുവൻ അനർത്ഥങ്ങൾ കണ്ടു തുടങ്ങി. കുറുപ്പ് ജീവനും കൊണ്ട് നീലേശ്വരം കൊട്ടാരത്തിലേക്കോടി. അവിടെ നടന്ന പ്രശ്നചിന്തയിൽ കണ്ണന്റെ ചുരികപ്പുറമേറി കീർത്തിയുള്ളൊരു പരദേവത വന്നിട്ടുണ്ടെന്നും തന്റെ നിസ്വാർത്ഥ ഭക്തിയാൽ കണ്ണനും ദൈവക്കരുവായി മാറിയെന്നും തെളിഞ്ഞുകണ്ടു. അങ്ങനെ വിഷ്ണു മൂർത്തിക്കും പാലന്തായി കണ്ണനും ഒരു ക്ഷേത്രം പണിതു അവിടെ കുടിയിരുത്തി. അതാണ് ഇന്ന് പ്രൗഡിയോടെ തലയുയർത്തി നില്ക്കുന്ന ശ്രീ വൈകുണ്ഠക്ഷേത്രം.
വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ്. ഈ തെയ്യത്തിന്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ് എന്നാണ് ഐതിഹ്യം.
തുടർന്ന് ഭഗവാൻ കോലസ്വരൂപത്തിൽ കെട്ടിയാടണമെന്നു വെളിപാടുണ്ടായി. അതിൻപ്രകാരം പാലായിയിലെ കൃഷ്ണൻ എന്ന മലയനെ ക്ഷേത്രക്കാർ സമീപിച്ചു. പാലായി പരപ്പേൻ എന്ന ആചാരമുള്ള ഇദ്ദേഹമാണ് പിന്നീട് വിഷ്ണു മൂർത്തിയുടെ കോലത്തെ അണിയാൻ നിയോഗിക്കപ്പെട്ടത്. തോറ്റം പാട്ടിലും ഇത് വാഴ്ത്തി കാണുന്നു.
“പണ്ടേ പാലാഴി തന്നിൽപരമസുഖത്തോടു വാഴുന്ന ശ്രീ-വൈകുണ്ഡൻ മർത്ത്യ മൃഗേന്ദ്രമാ-യവതരിച്ചുണ്ടായ ശേഷം ഭുവി-മുൻപായ് വന്നള്ളടത്തിൽപുകൾപെരിയ സ്ഥലം നല്ല പാലാഴിദേശ-ത്തൻവും പാലായിപ്പരപ്പേൻപരമപദസാജ്ഞത്തിങ്കലേൽപ്പിച്ചു കോലം…”
ഈ പരദേവതയെ ഏതു രൂപത്തിലാണ് കേട്ടിയാടെണ്ടത് എന്നോർത്ത് പരിഭ്രമിച്ച പാലായിപ്പരപ്പേനു ഭഗവാൻ സ്വപ്ന ദർശനം നൽകി. കുരുത്തോലകൾ അലങ്കരിച്ച ഒരു രൂപമായിരുന്നു സ്വപ്നത്തിൽ കാട്ടികൊടുത്തത്. അങ്ങനെ ആദ്യമായി വിഷ്ണുമൂർത്തി തെയ്യം(Vishnumoorthi Theyyam) കെട്ടിയാടി. ദൈവക്കരുവായി മാറിയ പാലന്തായി കണ്ണനെയും തെയ്യമായി കെട്ടിയാടിച്ചു. പള്ളിക്കര കർണ്ണമൂർത്തി എന്ന ആചാരമുള്ള വണ്ണാൻ സമുദായക്കാരനാണ് അതിനുള്ള യോഗം ലഭിച്ചത്.
തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്ന ഏകദേശം എല്ലാ കാവുകളിലും കഴകങ്ങളിലും തറവാടുകളിലും ക്ഷേത്രങ്ങളിലും വിഷ്ണു മൂർത്തിയെയും കെട്ടിയാടിക്കാറുണ്ട്. വിഷ്ണുമൂർത്തി പ്രധാന മൂർത്തിയായും ഉള്ള കാവുകളും ഉണ്ട്. വല്ലാർക്കുളങ്ങര കോട്ടത് ഉപമൂർയായാണ് ആരാധിച്ചുവരുന്നത്.
തോറ്റംപാട്ടുകളുടെ മഹത്വം
വിഷ്ണുമൂർത്തി തോറ്റം
“ നന്താര്വിാളക്കിനും തിരുവായുധത്തിനും
അരിയിട്ടു വന്ദിക്ക
ഹരി വര്ദ്ധിനക്ക വാണാളും വര്ദ്ധുനയും
വീണാളും വീരോശ്രീയും
ആണ്ടുവായുസ്സും ശ്രീയും സമ്പത്തുംപോലെ
നിരൂപിച്ച കാര്യം സാധിച്ചു കൊടുക്ക
വാഴ്‌കതാനും കളിക്കതാന്‍
കളിക്കീശ്വരന്‍ പ്രസാദിക്ക.
വരിക വരിക വേണം വിഷ്ണുമൂര്ത്തി യാം പരദേവതാ…”
അങ്കത്തിനും പടയ്ക്കും കൂട്ടത്തിനും കുറിക്കും നായട്ടുകര്യത്തിനും നരിവിളിക്കും അകമ്പടിക്കും സ്വരൂപതിനും മൂന്നായുധം ചൊല്ലി വലതുകൈയ്യാൽ തുണപ്പെട്ടു നിരൂപിച്ച കാര്യം സാധിച്ചുകൊടുപ്പാൻ വരിക വരിക വേണം വിഷ്ണുമൂർത്തിയാം പരദേവത.
പണ്ടേ പാലാഴി തന്നിൽ പരമസുഗിരസക്ത്തോടു വാഴും ശ്രീ വൈകുണ്ഡൻ മർത്ത്യമൃഗേന്ദ്രമായി അവതരിച്ചുണ്ടായ ശേഷം ഭൂമുൻപായി വന്നള്ളടം തന്നിൽ പുകൾ പെരിയസ്ഥലം നല്ല പാലായി ദേശം തന്നിൽ പാലായി പരപ്പേൻ തൻ പരമപദന സാഞ്ജത്തിങ്കലേല്പ്പിച്ചു കോലം….
“സാക്ഷാൽ ശ്രീ വിഷ്ണുമൂർത്തി(Vishnumoorthi Theyyam)“
തന്നുടയ കണ്ണനെ കൊന്ന കുറുവാടനെ കണ്ടുപിടിച്ചു ഞാൻ കൊന്നുയിരടക്കി വണ്ണം മുടിക്കുമെന്ന് പരദേവത.
ചാട്ട്വഹമന്വന്തര പ്രളയത്തിൽ മത്സ്യ മായും, പാലാഴി മദന സമയത്ത് മന്തര പർവ്വതത്തെ ഉദ്ദരിക്കാൻ കൂർമ്മ മായും,ധരണിയെ രക്ഷിക്കാൻ വരാഹമായും, ഭക്തനാം പ്രഹ്ളാദന് വേണ്ടി ദുഷ്ടനാം ഹിരണ്യനെ വധിച്ച് ലോകജനത്രയത്തിനൈശ്വര്യമേകാൻ നരസിംഹമായും, പരശുരാമനായും, ശ്രീരാമനായും, ബലരാമനായും, ശ്രീകൃഷ്ണനായും, വാമനനായും, കൽഹിയായും ദശാവതാരം പൂർത്തിയാക്കുന്ന ആർത്രത്ത്രാണപരായണൻ പന്നകശായിപരംപുരുഷോത്തമൻ തന്നെയാണ് ശ്രീ വിഷ്ണുമൂർത്തി(Vishnumoorthi Theyyam)…
പാലന്തായി കണ്ണനെ കദളി കുളത്തിന്റെ പടവിലിട്ട് നിഷ്കരുണം കൊല ചെയ്ത കുറുവാട്ട് കുറുപ്പിന്റെ തറവാട് ചെമ്മണ്ണും തീപുകയും മാക്കിയ ലോകനാഥൻ തന്നെയാണ് വിഷ്ണുമൂർത്തി (Vishnumoorthi Theyyam)
Photo: മുരളി കൃഷ്ണ
You May Also Like
Subscribe To Our Website to get new posts notifications