ശ്രീരാമന് എന്തുകൊണ്ട് 14 വര്‍ഷം വനവാസം?

ശ്രീരാമന് എന്തുകൊണ്ട് 14 വര്‍ഷം വനവാസം?

ശ്രീരാമന് എന്തുകൊണ്ട് 14 വര്‍ഷം വനവാസം? 1ശ്രീരാമന് വിധിച്ച വനവാസം എന്തുകൊണ്ട് 14 വര്‍ഷമായി? 10 വര്‍ഷമോ 20 വര്‍ഷമോ ആകാമായിരുന്നില്ലേ. ശ്രീരാമനെ സീതാദേവി പിന്തുടര്‍ന്നപോലെ ഊര്‍മ്മിള എന്തെ ലക്ഷ്മണനെ വനത്തിലേക്ക് പിന്തുടര്‍ന്നില്ല. ഈ ചോദ്യങ്ങള്‍ എല്ലാം ഒരാളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. അത് വേറാരുമല്ല, രാവണ പുത്രന്‍ ഇന്ദ്രജിത്ത് അഥവാ മേഘനാദന്‍.

എന്താണ് ഇതിനാസ്പദമായ കാരണം? മേഘനാദന് ലഭിച്ച ഒരപൂര്‍വ്വ വരമാണ് ഇതിനുകാരണം. മേഘനാദന് ലഭിച്ച വരപ്രകാരം സത്യബ്രഹ്മചാരിയും, നിത്യ നിരാഹാരനും, നിത്യനിര്‍ന്നിദ്രനുമായി (ഉറങ്ങാത്തവന്‍) 14 വര്‍ഷം ദൃഡനിഷ്ഠയില്‍ കഴിഞ്ഞുകൂടിയ ഒരാള്‍ക്കേ ഇന്ദ്രജിത്തിനെ വധിക്കുവാന്‍ കഴിയുകയുള്ളൂ.

വനത്തില്‍ കഴിഞ്ഞിരുന്ന 14 വര്‍ഷവും ലക്ഷ്മണന്‍ ആഹാരമൊന്നും കഴിച്ചിരുന്നില്ല. രാത്രിയില്‍ കാവല്‍ നിക്കുന്നതിനാല്‍ ഉറങ്ങിയിരുന്നുമില്ല. ബ്രഹ്മചര്യം പാലിക്കെണ്ടിയിരുന്നതുകൊണ്ടാണ് ഊര്‍മ്മിളയെ വനത്തിലേക്ക് കൂടെ കൂട്ടാഞ്ഞത്. 14 വര്‍ഷം തികക്കാന്‍ കൈകെയിയെക്കൊണ്ട് 14 വര്‍ഷത്തെ വനവാസവും വിധിപ്പിച്ചു. ഇതെല്ലാം ഒത്തുചേര്‍ന്നതുകൊണ്ടാണ് ലക്ഷ്മണന് ഇന്ദ്രജിത്തിനെ വധിക്കാന്‍ സാധിച്ചത്.

Andalur Kavu Ulsavam History – Click Here